Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സയ്യിദ് മുഷതാഖ് അലി ട്രോഫിക്കുള്ള കേരളാ ടീം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിനെ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. നവംബര്‍ എട്ടിനാണ് പതിനൊന്നാമത് സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റിന് ഇന്ത്യയില്‍ തുടക്കമാവുന്നത്. ഡിസംബര്‍ ഒന്നിന് ഫൈനല്‍ നടക്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 15 അംഗ സ്‌ക്വാഡിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്.

ടീമിനെ റോബിന്‍ ഉത്തപ്പ നയിക്കും. വിജയ് ഹസാരെ ട്രോഫിയിലും ഉത്തപ്പയുടെ നേതൃത്വത്തിലാണ് കേരളം ഇറങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണാണ് ഉപനായകന്‍. വിജയ് ഹസാരെയില്‍ നടത്തിയ മിന്നും പ്രകടനം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ആവര്‍ത്തിക്കാനായാല്‍ സഞ്ജുവിന് ടീമിലേക്കുള്ള വിളി എളുപ്പം പ്രതീക്ഷിക്കാം.

കേരള ടീം (ഫയൽ ചിത്രം)

ദുലീപ് ട്രോഫിയില്‍ കേരളത്തെ പ്രതിനിധീകരിച്ച ജലജ് സക്‌സേനയും മുന്‍ കേരള നായകന്‍ സച്ചിന്‍ ബേബിയും സ്‌ക്വാഡിലുണ്ട്. കേരളത്തിന്റെ ബൗളിങ് നിര സുശക്തമാണ്. സന്ദീപ് വാരിയറും ബേസില്‍ തമ്പിയും പേസ് ഡിപ്പാര്‍ട്ട്‌മെന്റ് കൈകാര്യം ചെയ്യും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇരുതാരങ്ങള്‍ക്കമുള്ള അനുഭവപാടവം മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് കേരളം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ച സ്പിന്നര്‍ ആഷിഫ് കെഎമ്മും ടീമിലുണ്ട്.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ മത്സരങ്ങള്‍ക്കെല്ലാം അതിഥേയം വഹിക്കുക. നവംബര്‍ എട്ടിന് തമിഴ്‌നാടുമായാണ് കേരളാ ടീമിന്റെ ആദ്യ മത്സരം. സയ്യിദ് മുഷ്താഖ് അലി ട്രോഫി ഇതുവരെ ഉയര്‍ത്താത്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കഴിഞ്ഞവര്‍ഷം കര്‍ണാടകമായിരുന്നു ചാമ്പ്യന്‍മാര്‍. ത്രിപുര, മണിപ്പൂര്‍, വിദര്‍ഭ, രാജസ്താന്‍, ഉത്തര്‍ പ്രദേശ് ടീമുകളുമായും കേരളം മാറ്റുരയ്ക്കും.

സ്ക്വാഡ്

നേരത്തെ, വിജയ് ഹസാരെ ട്രോഫിയില്‍ നിരാശജനകമായിരുന്നു കേരളത്തിന്റെ പ്രകടനം. കളിച്ച എട്ടു കളില്‍ നാലെണ്ണം ജയിച്ചു, നാലെണ്ണം തോറ്റു. ശരാശരിയില്‍ താഴെ മാത്രമായി ടീമിന്റെ കളിമികവ്. പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് കേരളം അവസാനിച്ചത്. ഇക്കാരണത്താല്‍ത്തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാന്‍ ടീമിനായില്ല. എന്തായാലും മുഷ്താഖ് അലി ട്രോഫിയില്‍ ശക്തമായ തിരിച്ചുവരവിന് കോപ്പുകൂട്ടുകയാണ് കേരളം.

15 അംഗ കേരളാ സ്‌ക്വാഡ്:

റോബിന്‍ ഉത്തപ്പ (നായകന്‍), ജലജ് സക്‌സേന, രാഹുല്‍ പി, സഞ്ജു സാംസണ്‍ (ഉപനയാകന്‍, വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, ആസിഫ് കെഎം, നിധീഷ് എംഡി, ബേസില്‍ തമ്പി, സന്ദീപ് എസ് വാരിയര്‍, മിഥുന്‍ എസ്, അക്ഷയ് ചന്ദ്രന്‍, വിനൂപ് മനോഹരന്‍, റോഹന്‍ എസ്.

Story first published: Thursday, October 24, 2019, 10:56 [IST]
Other articles published on Oct 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+