Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന് രണ്ടാം ജയം

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി കേരളം. മണിപ്പൂരിനെ 75 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മണിപ്പൂരിന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 74 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നാല് ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റ് വീഴ്ത്തിയ സുദീഷ് മിധുനാണ് മണിപ്പൂരിനെ തകര്‍ത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരള നിരയില്‍ സച്ചിന്‍ ബേബി (48) ടോപ് സ്‌കോററായി. 35 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമാണ് സച്ചിന്‍ നേടിയത്. വിഷ്ണു വിനോദ് (25), ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ (29), മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. സഞ്ജു സാംസണ്‍ (12) നിരാശപ്പെടുത്തി. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.

kerala

ജലജ് സക്‌സേനയ്ക്കും (4) റോബിന്‍ കുന്നുമ്മലിനും (10) നിലവാരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ല. മണിപ്പൂരിനുവേണ്ടി തോമസ് മൊയ്‌റാങ്, ബിഷ്വോര്‍ജിത്ത് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം പങ്കിട്ടു. മറുപടി ബാറ്റിങ്ങില്‍ ജോണ്‍സണ്‍ സിങ് (27) മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. സച്ചിന്‍ ബേബി, ജലജ് സക്‌സേന എന്നിവര്‍ ഓരോ വിക്കറ്റും കേരളത്തിനുവേണ്ടി വീഴ്ത്തി. ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്ന കേരളം എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

Story first published: Wednesday, November 13, 2019, 8:36 [IST]
Other articles published on Nov 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+