For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റെയ്‌ന ഒരുങ്ങിത്തന്നെ, ഐപിഎല്ലില്‍ കസറുമെന്ന് സൂപ്പര്‍ താരം... തയ്യാറെടുപ്പ് ഇങ്ങനെ

ദേശീയ ടീമിലേക്കു തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ് റെയ്‌ന

By Manu

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പം മികച്ച പ്രകടനം നടത്താന്‍ താന്‍ ഒരുങ്ങിക്കഴിഞ്ഞതായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. സിഎസ്‌കെയോടൊപ്പം മൂന്ന് ഐപിഎല്‍ കിരീടവിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള താരമാണ് അദ്ദേഹം. മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായ റെയ്‌ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ടീമില്‍ തിരിച്ചെത്താമെന്നും സ്വപ്‌നം കാണുന്നു. 2011, 15ലെ ഏകദിന ലോകകപ്പുകളില്‍ ഇന്ത്യന്‍ സംഘത്തില്‍ അദ്ദേഹമുണ്ടായിരുന്നു.

1

ഐപിഎല്ലിനായി നല്ല തയ്യാറെടുപ്പാണ് നടത്തുന്നത്. മികച്ച ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാന്‍ ഏറെ സമയം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാറുണ്ട്. ഇതു കൂടാതെ നെറ്റ്‌സിലും പരിശീലനത്തില്‍ ഏര്‍പ്പെടാറുണ്ട്. ആഴ്ചയില്‍ മൂന്നോ, നാലോ തവണയാണ് നെറ്റ്‌സില്‍ പരിശീലനം നടത്താറുള്ളത്. സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കളിക്കാനായത് ഐപിഎല്ലിന് മുമ്പ് നല്ല മാച്ച് പ്രാക്ടീസും നല്‍കി. കഠിനാധ്വാനം നടത്തി ഏറ്റവും മികച്ച പ്രകടനം നടത്തുകയാണ് തന്റെ ലക്ഷ്യമെന്നും റെയ്‌ന വ്യക്തമാക്കി.

വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ധോണി അഞ്ച്, ആറ് പൊസിഷനുകളിലൊന്നില്‍ ഇറങ്ങുന്നതാണ് നല്ലതെന്ന് റെയ്‌ന ചൂണ്ടിക്കാട്ടി. ക്യാപ്റ്റന്‍ വിരാട് കോലിക്ക് മൂന്നാമനായോ നാലാമനായോ കളിക്കാമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പില്‍ മാറ്റുരയ്ക്കുന്ന ഏറ്റവും സന്തുലിതമായ ഇന്ത്യന്‍ ടീമാണ് ഇപ്പോഴത്തേതെന്നു റെയ്‌ന അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ഇന്ത്യന്‍ പേസര്‍മാരെ തുണയ്ക്കുമെന്നും റെയ്‌ന വിലയിരുത്തി.

Story first published: Wednesday, March 6, 2019, 15:14 [IST]
Other articles published on Mar 6, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+