വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സയ്യിദ് മുഷ്താഖ് അലി: തമിഴ്‌നാടിനെ ദിനേഷ് കാര്‍ത്തിക് നയിക്കും, വിജയ് ശങ്കര്‍ വൈസ് ക്യാപ്റ്റന്‍

ചെന്നൈ: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള തമിഴ്‌നാട് ടീമിനെ ദിനേഷ് കാര്‍ത്തിക് നയിക്കും. വിജയ് ശങ്കറാണ് വൈസ് ക്യാപ്റ്റന്‍. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ ആഭ്യന്തര ടൂര്‍ണമെന്റാണിത്. ജനുവരി 10നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നാട്ടില്‍ നടക്കുന്ന മത്സരമായതിനാല്‍ താരങ്ങളെല്ലാം വലിയ പ്രതീക്ഷയിലാണ്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷയൊരുക്കിയാവും ടൂര്‍ണമെന്റ് സംഘടിപ്പിക്കുക.

നായകനെന്ന നിലയില്‍ പരിചയസമ്പന്നനായ ദിനേഷ് കാര്‍ത്തികിന്റെ സേവനം തമിഴ്‌നാടിന് ഗുണകരമാവും. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്നു കാര്‍ത്തിക്. എന്നാല്‍ അവസാന സീസണിന്റെ പാതി വഴിയില്‍ അദ്ദേഹം നായകസ്ഥാനം ഒഴിഞ്ഞിരുന്നു. ഐപിഎല്ലില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്നതിലും കാര്‍ത്തിക് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് അദ്ദേഹം. ഇന്ത്യന്‍ ടീമില്‍ ഇതുവരെ സ്ഥാനം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ഏത് സമയത്തും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള മികവ് അദ്ദേഹത്തിനുണ്ട്.

dineshkarthik

വിജയ് ശങ്കറാണ് വൈസ് ക്യാപ്റ്റന്‍. ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുണ്ടെങ്കിലും നിരാശപ്പെടുത്തിയ താരമാണ് വിജയ് ശങ്കര്‍. അവസാന സീസണിലെ ഐപിഎല്ലിലും തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയാണ് വിജയ് കളിച്ചത്. മീഡിയം പേസ് ഓള്‍റൗണ്ടര്‍ക്ക് കുറച്ച് മത്സരത്തില്‍ മാത്രമാണ് ഹൈദരാബാദ് അവസരം നല്‍കിയത്.

മികച്ച താരനിര തമിഴ്‌നാടിനൊപ്പമുണ്ട്. കേരളം വിട്ട പേസ് ബൗളര്‍ സന്ദീപ് വാര്യരും തമിഴ് നാട് ടീമിന്റെ ഭാഗമാണ്. കെകെആറിനുവേണ്ടിയും സന്ദീപ് കളിച്ചിട്ടുണ്ട്. ദിനേഷ് കാര്‍ത്തികുമായാലുള്ള സൗഹൃദമാണ് സന്ദീപിനെ തമിഴ്‌നാട്ടിലേക്കെത്തിച്ചത്. നിലവില്‍ സന്ദീപ് ജോലി ചെയ്യുന്നത് ചെന്നൈയിലാണ്.ബാബ അപര്‍ജിത്,ഇന്ദ്രജിത്,എന്‍ ജഗദീശന്‍,മുരുകന്‍ അശ്വിന്‍,സായ് കിഷോര്‍ തുടങ്ങിയവരെല്ലാമാണ് തമിഴ്‌നാട് നിരയിലെ മറ്റ് പ്രമുഖര്‍.

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ടൂര്‍ണമെന്റാണ് സയ്യിദ് മുഷ്താഖ് അലി. കാരണം ചില സൂപ്പര്‍ താരങ്ങളുടെ മടങ്ങിവരവ് തന്നെ. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എസ് ശ്രീശാന്ത് കേരളത്തിനായി ടൂര്‍ണമെന്റ് കളിക്കുന്നുണ്ട്. നാളെ അദ്ദേഹം ടീമിനൊപ്പം ചേരും. കൂടാതെ ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ് വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം വീണ്ടും ആഭ്യന്തര ക്രിക്കറ്റ് കളിക്കാനെത്തുകയാണ്. പഞ്ചാബ് പ്രഖ്യാപിച്ച സാധ്യതാ ഇലവനില്‍ യുവരാജും ഉള്‍പ്പെട്ടിരുന്നു. നേരത്തെ തന്നെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് യുവരാജ് വ്യക്തമാക്കിയിരുന്നു. അതിനാല്‍ത്തന്നെ വീണ്ടും യുവരാജിന്റെ ബാറ്റിങ് കാണാന്‍ ആരാധകര്‍ക്ക് ലഭിക്കുന്ന അവസരമാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി.

Story first published: Thursday, December 24, 2020, 15:48 [IST]
Other articles published on Dec 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X