Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സയ്യിദ് മുഷ്താഖ് അലി ട്രോഫി: ക്രുണാല്‍ പാണ്ഡ്യ അസഭ്യം പറഞ്ഞു, പരാതിയുമായി ദീപക് ഹൂഡ

കൊല്‍ക്കത്ത: സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് ഇന്ന് തുടങ്ങാനിരിക്കെ ബറോഡ ടീമില്‍ പൊട്ടിത്തെറി. ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യ തന്നെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് ബറോഡ ക്രിക്കറ്റ് ബോര്‍ഡിന് പരാതി നല്‍കിയിരിക്കുകയാണ് വൈസ് ക്യാപ്റ്റന്‍ ദീപക് ഹൂഡ. ഹൂഡ നല്‍കിയ പരാതിയുടെ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ടൂര്‍ണമെന്റ് തുടങ്ങാനിരിക്കെ ഹൂഡയുടെ പരാതി ബറോഡയ്ക്ക് തലവേദനയാകുന്നുണ്ട്.

'ബറോഡ ക്രിക്കറ്റ് അസോസിയേഷനുവേണ്ടി കഴിഞ്ഞ 11 വര്‍ഷമായി ഞാന്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. നിലവില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. വലിയ നിരാശയിലും സമ്മര്‍ദ്ദത്തിലുമാണ് ഞാനുള്ളത്. അവസാന കുറച്ച് ദിവസങ്ങളിലായി എന്റെ ടീം നായകന്‍ ക്രുണാല്‍ പാണ്ഡ്യ സഹതാരങ്ങളുടേയും എതിര്‍ ടീമിന്റെയും മുന്നില്‍വെച്ച് എന്നെ അസഭ്യം പറയുകയാണ്. വഡോദരയിലെ റിലയന്‍സ് സ്‌റ്റോഡിയത്തില്‍ വെച്ചാണ് ഇത്തരം മോശം അനുഭവം ഉണ്ടായത്'-ദീപക് ഹൂഡ തന്റെ പരാതിയില്‍ ആരോപിച്ചു.

krunalpandyaanddeepakhooda

എന്നാല്‍ ഇരുവരും തമ്മില്‍ വ്യക്തിപരമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് വ്യക്തമല്ല. ക്രുണാല്‍ പാണ്ഡ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല. ദീപക് ഹൂഡ പരാതി നല്‍കിയതിനാല്‍ത്തന്നെ അന്വേഷണം നടത്തി നടപടി എടുക്കാനുള്ള സാധ്യത കൂടുതലാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നിര്‍ണ്ണായക താരമാണ് ക്രുണാല്‍ പാണ്ഡ്യ. ഹര്‍ദിക് പാണ്ഡ്യയുടെ സഹോദരനായ ക്രുണാല്‍ ഇന്ത്യന്‍ ടി20 ടീമിലും അരങ്ങേറ്റം നടത്തിയെങ്കിലും സ്ഥാനം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല.

18 ടി20യില്‍ നിന്ന് 121 റണ്‍സും 14 വിക്കറ്റുമാണ് ക്രുണാല്‍ നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വലിയ പരിചയസമ്പത്തുള്ള താരമല്ല 29 കാരനായ ക്രുണാല്‍ പാണ്ഡ്യ. എന്നാല്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ഐപിഎല്ലില്‍ മികവ് കാട്ടാന്‍ ക്രുണാലിന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലിലൂടെ ആരാധകര്‍ക്ക് വലിയ പരിചയമുള്ള മുഖമാണ് ദീപക് ഹൂഡയുടേത്. ഓള്‍റൗണ്ടറെന്ന നിലയില്‍ അദ്ദേഹം പല തവണ ഐപിഎല്ലില്‍ കൈയടി നേടിയിട്ടുണ്ട്.

68 ഐപിഎല്ലില്‍ നിന്ന് 62 റണ്‍സും 7 വിക്കറ്റുമാണ് ദീപക് ഹൂഡയുടെ സമ്പാദ്യം. അവസാന സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ഹൂഡയ്ക്ക് സാധിച്ചിരുന്നു. ഇക്കൊല്ലത്തെ താരലേലത്തില്‍ ഹൂഡ പുതിയ തട്ടകത്തിലെത്താനും സാധ്യതയുണ്ട്. രാജസ്ഥാന്‍ റോയല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇന്ത്യ എ ടീമിനുവേണ്ടി കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിക്കാന്‍ ഇതുവരെ 25കാരനായ ഹൂഡയ്ക്ക് അവസരം ലഭിച്ചിട്ടില്ല. അഭിമന്യു രജപുത്,ധ്രുവ് പട്ടേല്‍,മോഹിത് മോംഗിയ,ചിന്റല്‍ ഗാന്ധി,അന്‍ഷ് പട്ടേല്‍ തുടങ്ങിയവരെല്ലാം ബറോഡ നിരയിലുണ്ട്.

Story first published: Sunday, January 10, 2021, 8:59 [IST]
Other articles published on Jan 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+