വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ സന്നാഹം മഴയില്‍ മുങ്ങി; ഇന്ത്യയ്ക്ക് തിരിച്ചടിയായി ചതുര്‍ദിനം

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന്റെ സന്നാഹം മഴയില്‍ കുതിര്‍ന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനുമായി നടക്കേണ്ടിയിരുന്ന ചതുര്‍ദിനത്തിന്റെ ആദ്യദിനം കനത്ത മഴയായതിനെ തുടര്‍ന്ന് ഒരു പന്തുപോലും എറിയാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കേണ്ടിയിരുന്ന മത്സരത്തിന്റെ ആദ്യദിവസത്തെ കളി ഉപേക്ഷിച്ചു.

യുനൈറ്റഡിന്റെ 'ഫ്‌ളെക്‌സ് ടേപ്പാ'യി ഫെല്ലയ്‌നി!! മൊറീഞ്ഞോയ്ക്ക് ആശ്വാസം... ആഘോഷിച്ച് ട്രോളര്‍മാര്‍ യുനൈറ്റഡിന്റെ 'ഫ്‌ളെക്‌സ് ടേപ്പാ'യി ഫെല്ലയ്‌നി!! മൊറീഞ്ഞോയ്ക്ക് ആശ്വാസം... ആഘോഷിച്ച് ട്രോളര്‍മാര്‍

അഡ്‌ലെയ്ഡില്‍ ഡിസംബര്‍ 6ന് നടക്കേണ്ട ആദ്യ ടെസ്റ്റിന് മുന്‍പായി ഇന്ത്യയ്ക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ലഭിക്കുന്ന ഏക അവസരമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. പരിശീലന മത്സരത്തിന്റെ അഭാവം ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും തിരിച്ചടിയായിരുന്നു. ഇത് ഒഴിവാക്കാനായാണ് ഓസ്‌ട്രേലിയയില്‍ ചതുര്‍ദിനം കളിക്കാന്‍ ഇന്ത്യ തയ്യാറായത്.

crikt

കനത്ത മഴ പെയ്യുന്നതിനാല്‍ കളി മുഴുവനായി ഉപേക്ഷിക്കേണ്ടിവന്നേക്കുമെന്നാണ് സൂചന. പരിശീലന മത്സരം കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും. ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ അംഗങ്ങളായ അജിങ്ക്യ രഹാനെ, മുരളി വിജയ്, പൃഥ്വി ഷാ, ഹനുമ വിഹാരി, പാര്‍ഥിവ് പട്ടേല്‍ എന്നിവര്‍ ന്യൂസിലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിനൊപ്പമുണ്ടായിരുന്നു. ഇവര്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബാംഗറും നേരത്തെ തന്നെ ഓസ്‌ട്രേലിയയില്‍ ടീം അംഗങ്ങളെ സഹായിക്കാനെത്തിയിട്ടുണ്ട്.

Story first published: Wednesday, November 28, 2018, 12:09 [IST]
Other articles published on Nov 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X