Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തീവ്രവാദി ആക്രമണം: ഇന്ത്യന്‍ ടീമിന് കര്‍ശന സുരക്ഷ

ബ്രിസ്‌ബേന്‍: സിഡ്‌നിയില്‍ തീവ്രവാദി ആക്രമണം നടന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ള സുരക്ഷ ശക്തമാക്കി. നാല് ടെസ്റ്റുകളും ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റും കളിക്കാനായി ഓസ്‌ട്രേലിയയിലാണ് ടീം ഇന്ത്യ. അഡിലെയ്ഡിലെ ആദ്യ ടെസ്റ്റിന് ശേഷം രണ്ടാമത്തെ മത്സരം ശനിയാഴ്ച ബ്രിസ്‌ബേനില്‍ തുടങ്ങാനിരിക്കുകയാണ്. തീവ്രവാദി ആക്രമണം നടന്ന സിഡ്‌നിയിലും ഇന്ത്യ കളിക്കുന്നുണ്ട്.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും കളിക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട് എന്നും ബി സി സി ഐ വൃത്തങ്ങള്‍ അറിയിച്ചു. കളിക്കാര്‍ക്ക് ഒരുക്കിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളില്‍ തങ്ങള്‍ തൃപ്തരാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ രാജ്യത്തിന്റെ സമ്പത്താണ് അവര്‍ക്കെതിരായ ഒരു നീക്കവും നോക്കിയിരിക്കില്ല എന്നും വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.

cricket

ഓസ്‌ട്രേലിയയിലെ കോഫീ ഷോപ്പില്‍ ബന്ദികളാക്കപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാരുണ്ട് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. നേരത്തെ തങ്ങളുടെ ജീവനക്കാരനായ ആന്ധ്ര സ്വദേശി ബന്ദിയാക്കപ്പെട്ടവരില്‍ ഉള്ളതായി ഇന്‍ഫോസിസ് സ്ഥിരീകരിച്ചിരുന്നു. രണ്ടാമത്തെ ആള്‍ ബംഗാളില്‍ നിന്നുമാണ് എന്നാണ് അറിയുന്നത്.

ബന്ദികളാക്കപ്പെട്ടവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു സഭയെ അറിയിച്ചു. തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടച്ചു. സിഡ്‌നി മാര്‍ട്ടിന്‍ ഫേസിലെ കോഫീ ഷോപ്പിലാണ് ആയുധധാരിയായ ആളുകളെ പേരെ ബന്ദിയാക്കിയത്. കോഫീ ഷോപ്പിനുള്ളില്‍ ബോംബ് സ്ഥാപിച്ചതായും ഇയാള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

Story first published: Monday, December 15, 2014, 16:29 [IST]
Other articles published on Dec 15, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+