Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയോ ഓസ്‌ട്രേലിയയോ? ആരു ജയിക്കണമെന്ന് പാര്‍ക്കര്‍ തീരുമാനിക്കും

സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റില്‍ സെമിയില്‍ ആരാധകര്‍ ഉറ്റുനോക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് അല്‍പം മുന്‍തൂക്കമുണ്ടെങ്കിലും കളിയില്‍ ആരു ജയിക്കണമെന്ന തീരുമാനം ടോം പാര്‍ക്കറുടേതായിരിക്കും. കാരണം, മത്സരം നടക്കുന്ന സിഡ്‌നി ക്രിക്കറ്റ് പിച്ച് ഒരുക്കുന്നത് ക്യൂറേറ്റര്‍ പാര്‍ക്കറുടെ നേതൃത്വത്തിലാണ്.

പിച്ച് പേസിന് അനുകൂലമാകണമെന്ന് ഓസ്‌ട്രേലിയയും, ബാറ്റിങ്ങിനും സ്പിന്‍ ബൗളിനും അനുകൂലമാകുന്ന പിച്ചുവേണമെന്ന് ഇന്ത്യയും ആഗ്രഹിക്കുന്നു. എന്നാല്‍ ആരുടെ ആഗ്രഹത്തിനും ചെവികൊടുക്കുന്നയാളല്ല പാര്‍ക്കര്‍. ഐസിസി നിയമിച്ച പിച്ച് ഇന്‍സ്‌പെക്ടര്‍ ആന്‍ഡി അറ്റ്കിന്‍സിനൊപ്പം പിച്ച് തയ്യാറാക്കുന്ന തിരക്കിലാണ് അദ്ദേഹം.

ms-dhoni

പിച്ച് ഇന്ത്യന്‍ കളിക്കാരെ സഹായിക്കുന്നതാണെന്ന ആരോപണവുമായി ഇതിനകം തന്നെ ഓസ്‌ട്രേലിയന്‍ കളിക്കാര്‍ രംഗത്തെത്തിക്കഴിഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ പേരു വെളിപ്പെടുത്താതെയാണ് കളിക്കാന്‍ പിച്ച് ക്യൂറേറ്റര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. പതിവുപോലെ ക്യൂറേറ്ററില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇതെന്നാണ് സൂചന.

ഓസ്‌ട്രേലിയയില്‍ നടക്കുന്ന കളി ആയതിനാല്‍ തന്നെ പിച്ച് ആതിഥേയ രാജ്യത്തിന് അനുകൂലമാക്കുന്നതില്‍ തെറ്റില്ലെന്നാണ് ഓസ്‌ട്രേലിയന്‍ കളിക്കാരുടെ പക്ഷം. അതേസമയം, ഇരു കൂട്ടര്‍ക്കും പരാതിയില്ലാത്ത രീതിയില്‍ പിച്ച് ഒരുക്കണമെന്നാണ് ഐസിസി ക്യൂറേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ലോകകപ്പില്‍ നേരത്തെ ഇവിടെ നടന്ന മത്സരങ്ങളില്‍ സ്പന്നര്‍മാര്‍ക്ക് ആധിപത്യം ഉണ്ടായിരുന്നു. പിച്ച് സ്പിന്നിന് അനുകൂലമാകുകയാണെങ്കില്‍ സ്‌പെഷലിസ്റ്റ് സ്പിന്നറുമായി കളിക്കുന്ന ഇന്ത്യയ്ക്ക് അത് ഗുണം ചെയ്യുമെന്നാണ് ധോണിയുടെ പ്രതീക്ഷ.

Story first published: Monday, March 23, 2015, 10:49 [IST]
Other articles published on Mar 23, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+