വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: മാക്‌സ്വെല്‍ കാണിക്കുന്നത് ശരിയല്ല, രണ്ടു ഷോട്ടുകളും വിലക്കണം!- ചാപ്പല്‍

മികച്ച പ്രകടനമാണ് ഇന്ത്യക്കെതിരായ പരമ്പരയില്‍ മാക്‌സ്വെല്‍ കാഴ്ചവയ്ക്കുന്നത്

ഇന്ത്യക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ മിന്നുന്ന പ്രകടനമാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ കാഴ്ചവയ്ക്കുന്നത്. എന്നാല്‍ താരത്തിന്റെ ബാറ്റിങ് പ്രകടനത്തില്‍ അത്ര സംതൃപ്തനല്ല ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍. മാക്‌സ്വെല്ലിന്റെ സ്വിച്ച് ഹിറ്റ്, റിവേഴ്‌സ് ഫ്‌ളിക്ക് ഷോട്ടുകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ചാപ്പല്‍.

Glenn Maxwell Plays These Annoying Shots Way Too Much Says Ian Chappel | Oneindia Malayalam
1

സ്വിച്ച് ഹിറ്റ്, റിവേഴ്‌സ് ഫ്‌ളിക്ക് ഷോട്ടുകള്‍ നിയമ വിരുദ്ധമാണെന്നും ബാറ്റിങ് വിരുന്നല്ല, മറിച്ച് യഥാര്‍ഥ മല്‍സരമാണ് താന്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്നും ചാപ്പല്‍ വ്യക്തമാക്കി. സ്വിച്ച് ഹിറ്റിങ് വളരെ കഴിവുള്ളവര്‍ക്കു മാത്രമേ കളിക്കാനാവൂ. എന്നാല്‍ ഇതു ശരിയാണെന്നു തനിക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബൗള്‍ ചെയ്യുന്നതിനു മുമ്പ് ഒരു ബൗളര്‍ക്കു താന്‍ ഏതു വശത്തു കൂടയാണ് പന്തെറിയുകയെന്നു അംപയറെ അറിയിക്കേണ്ടതുണ്ട്. എന്നാല്‍ ബാറ്റ്‌സ്മാന്റെ കാര്യം അങ്ങനെയല്ല. ബൗള്‍ ചെയ്യുന്നതിനു മുമ്പ് വലം കൈയന്‍ ഇടംകൈയനായും, ഇടംകൈയന്‍ വലംകൈയനായും മാറും. ഇത് അനീതിയാണ്. കാരണം വലംകൈ ബാറ്റ്‌സ്മാന്‍ ക്രീസിലുള്ളപ്പോള്‍ അതിന് അനുസരിച്ചാണ് എതിര്‍ ടീം ക്യാപ്റ്റന്‍ ഫീല്‍ഡിങ് ക്രമീകരണം നടത്തുന്നതെന്നും ചാപ്പല്‍ വ്യക്തമാക്കി.

IND vs AUS: കോലിയുടെ വമ്പന്‍ അബദ്ധങ്ങള്‍- ഇന്ത്യ പരമ്പര കൈവിടാനുള്ളള കാരണങ്ങളറിയാംIND vs AUS: കോലിയുടെ വമ്പന്‍ അബദ്ധങ്ങള്‍- ഇന്ത്യ പരമ്പര കൈവിടാനുള്ളള കാരണങ്ങളറിയാം

IND vs AUS: ബുംറ ടീമിന്റെ എല്ലാം, അവന്‍ തിരിച്ചുവരും- പിന്തുണയുമായി രാഹുല്‍IND vs AUS: ബുംറ ടീമിന്റെ എല്ലാം, അവന്‍ തിരിച്ചുവരും- പിന്തുണയുമായി രാഹുല്‍

ഫീല്‍ഡ് ക്രമീകരണത്തിന്റെ ആനുകൂല്യം മുതലെടുക്കുന്നതിനു വേണ്ടിയാണ് മാക്‌സ്വെല്‍ ഇടംകൈയന്‍ ബാറ്റ്‌സ്മാനെപ്പോലെ കളിക്കുന്നത്. എന്തുകൊണ്ട് മറ്റു താരങ്ങള്‍ ഈ തരത്തിലുള്ള ഷോട്ടുകള്‍ കാണുമ്പോള്‍ അസ്വസ്ഥരാവാത്തത് എന്നു മനസ്സിലാവുന്നില്ല. താനാണ് ക്യാപ്റ്റനായിരുന്നെങ്കില്‍ ബൗള്‍ ചെയ്യുമ്പോള്‍ അംപയറോട് പറഞ്ഞതില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടായിരിക്കും ബൗള്‍ ചെയ്യുക. അംപയര്‍ ഇതേക്കുറിച്ച് പരാതിപ്പെടുകയാണെങ്കില്‍ എന്തുകൊണ്ട് ബാറ്റ്‌സ്മാന്‍ നിയമവിരുദ്ധമായ ഷോട്ടുകള്‍ കൡക്കുന്നുവെന്നും ഇക്കാര്യത്തില്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നു ചോദിക്കുകയും ചെയ്യുമെന്നും ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി ദയനീയ പ്രകടനമായിരുന്നു മാക്‌സ്വെല്‍ കാഴ്ചവച്ചത്. 11 ഇന്നിങ്‌സുകളില്‍ നിന്നും 15.42 ശരാശരിയില്‍ 108 റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. എന്നാല്‍ ഓസീസ് ജഴ്‌സിയില്‍ താരം കത്തിക്കയറുകയാണ്. ആദ്യ ഏകദിനത്തില്‍ 19 പന്തില്‍ 45 റണ്‍സ് വാരിക്കൂട്ടിയ മാക്‌സ്വെല്‍ രണ്ടാം ഏകദിനത്തില്‍ 29 പന്തില്‍ 63 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.

Story first published: Monday, November 30, 2020, 17:36 [IST]
Other articles published on Nov 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X