Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

594 റണ്‍സ്... സ്വപ്‌നില്‍ ഗുഗലെയും അങ്കിത് ബവ്‌നെയുമാണ് ഇനി ഇന്ത്യന്‍ ക്രിക്കറ്റിലെ മുത്തുകള്‍!

മുംബൈ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് എന്ന റെക്കോര്‍ഡിന് വെറും 30 റണ്‍സ് അകലെ മഹാരാഷ്ട്ര ക്യാപ്റ്റന്‍ സ്വപ്‌നില്‍ ഗുഗലെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ഇല്ലെങ്കില്‍ തകരുമായിരുന്നത് ശ്രീലങ്കയുടെ മെഗാ താരങ്ങളായ മഹേള ജയവര്‍ധനയുടെയും കുമാര്‍ സംഗക്കാരയുടെയും പേരിലുള്ള റെക്കോര്‍ഡ്. ജയയും സംഗയും കൂടി അടിച്ചെടുത്തത് 624 റണ്‍സ്.

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി പാഡ് കെട്ടിയ ക്യാപ്റ്റന്‍ സ്വപ്‌നില്‍ ഗഗുലെയും അങ്കിത് ബാവ്‌നെയും കൂടി അടിച്ചെടുത്തത് 594 റണ്‍സ്. രണ്ട് വിക്കറ്റിന് 41 എന്ന നിലയില്‍ ക്രീസില്‍ ഒത്തുചേര്‍ന്നതാണ് ഇരുവരും. അവിടെ നിന്നും മഹാരാഷ്ട്രയെ രണ്ട് വിക്കറ്റിന് 635 എന്ന നിലയില്‍ വരെ എത്തിച്ചു. ലോകറെക്കോര്‍ഡിന് 30 റണ്‍സ് അകലെ നില്‍ക്കേ ക്യാപ്റ്റന്‍ കൂടിയായ സ്വപ്‌നില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.

 swapnil-ankit-m

ലോകറെക്കോര്‍ഡ് കിട്ടിയില്ലെങ്കിലും ഇന്ത്യന്‍ റെക്കോര്‍ഡിന് ഉടമകളായി മഹാരാഷ്ട്രയുടെ ഈ ചുണക്കുട്ടികള്‍. അറുപത് വര്‍ഷം മുമ്പ് ഇതിഹാസ താരമായ വിജയ് ഹസാനെര ഗുല്‍ മുഹമ്മദിനൊപ്പം സ്ഥാപിച്ച 577 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്വപ്‌നിലും അങ്കിതും ചേര്‍ന്ന് പഴങ്കഥയാക്കിയത്. ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു മഹോല ജയവര്‍ധനെയും സംഗക്കാരയും റെക്കോര്‍ഡ് കൂട്ടുകെട്ട് തീര്‍ത്തത്.

ചരിത്രം ഉറങ്ങുന്ന മുംബൈ വാങ്കഡേ സ്‌റ്റേഡിയത്തിലായിരുന്നു സ്വപ്‌നില്‍ ഗുഗാലെയും അങ്കിത് ബാവ്‌നെയും ചേര്‍ന്ന് റെക്കോര്‍ഡ് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ദില്ലിക്കെതിരെയായിരുന്നു കളി. ക്യാപ്റ്റന്‍ സ്വപ്‌നില്‍ ഗുഗാലെ പുറത്താകാതെ 351 റണ്‍സടിച്ചപ്പോള്‍ അങ്കിത് ബാവ്‌നെ പുറത്താകാതെ 258 റണ്‍സടിച്ചു.

Story first published: Saturday, October 15, 2016, 9:04 [IST]
Other articles published on Oct 15, 2016
Read in English: English
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+