ദില്ലി: ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയും വാതുവപ്പില്‍ ഏര്‍പ്പെട്ടതുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ആണ് ഇപ്പോള്‍ പ്രതിസന്ധി വന്നിരിയ്ക്കുന്നത്. ഇരു ടീമുകളേയും രണ്ട് വര്‍ഷത്തേയ്ക്ക് ഐപിഎല്ലില്‍ നിന്ന് വിലക്കിയിരിയ്ക്കുകയാണ്.
ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അക്ഷരം പ്രതി അനുസരിയ്ക്കപ്പെട്ടാല്‍ ഒരു പക്ഷേ 2016 ലേയും 2017 ലേയും ഐപിഎല്‍ ടൂര്‍ണമെന്റുകളില്‍ സെലിബ്രിറ്റി ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും ഉണ്ടാകില്ല.

മെയ്യപ്പനും കുന്ദ്രയും ചെയ്ത കുറ്റത്തിന് ആ ടീമിലെ കളിക്കാര്‍ എന്ത് പിഴച്ചു എന്നായിരിയ്ക്കും എല്ലാവരുടേയും ചോദ്യം. അടുത്ത സീസണില്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ടീം അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു പക്ഷേ അത്തരം പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായേക്കില്ല. ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയും ആണ് പ്രശ്‌നക്കാര്‍. ഇവരെ ഒഴിവാക്കി ടീമുകളുടെ ഫ്രാഞ്ചൈസികള്‍ മറ്റാരെങ്കിലും ഏറ്റെടുത്താല്‍ പ്രശ്‌നം പരിഹരിയ്ക്കപ്പെട്ടേയ്ക്കും.
നിലവില്‍ ദി ഇന്ത്യ സിമന്റ്‌സ് ലിമിറ്റഡ് ആണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമകള്‍. ജയ്പൂര്‍ ഐപിഎല്‍ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ ആണ് രാജസ്ഥാന്‍ റോയല്‍സ്. ഉടമകളും പേരുകളും മാറിയാല്‍ അടുത്ത സീസണുകളിലും ചെന്നൈയില്‍ നിന്നും ജയ്പൂരില്‍ നിന്നും ഉള്ള ടീമുകള്‍ ഐപിഎല്‍ കളിയ്ക്കും.
അല്ലാത്ത പക്ഷം ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിങ് ധോണി അടക്കമുള്ള ടീമുകള്‍ വേറെ ലാവണം തേടേണ്ടിവരും.