വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരേയൊരു 'സ്‌കൈ', ഇത് സൂര്യയുടെ വര്‍ഷം!- ടി20യില്‍ ഇന്ത്യന്‍ റണ്‍മെഷീന്‍

ഐസിസി റാങ്കിങില്‍ താരം രണ്ടാംസ്ഥാനത്തുണ്ട്

ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് തുറുപ്പുചീട്ടായി മാറിയിരിക്കുകയാണ് സ്‌കൈയെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന സൂര്യകുമാര്‍ യാദവ്. കിടിലന്‍ ബാറ്റിങ് പ്രകടനത്തിലൂടെ ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി അദ്ദേഹം മാറിയിരിക്കുകയാണ്.

Asia Cup 2022: രാഹുലും ചാഹറും തിരിച്ചെത്തും, സഞ്ജുവിന് ചാന്‍സില്ല- ഇന്ത്യന്‍ ടീം ഉടന്‍Asia Cup 2022: രാഹുലും ചാഹറും തിരിച്ചെത്തും, സഞ്ജുവിന് ചാന്‍സില്ല- ഇന്ത്യന്‍ ടീം ഉടന്‍

നേരത്തേ മധ്യനിരയിലെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിരുന്നു ഇന്ത്യന്‍ മിസ്റ്റര്‍ 360യെന്നറിയപ്പെടുന്ന സൂര്യ. പക്ഷെ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ അദ്ദേഹത്തെ പുതിയൊരു റോളില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഓപ്പണറുടെ റോളും തനിക്കു വഴങ്ങുമെന്നാണ് സ്‌കൈ ഈ പരമ്പരയിലൂടെ തെളിയിച്ചിരിക്കുന്നത്.

1

ഈ വര്‍ഷം ഇന്ത്യ ഇതുവരെ കളിച്ചിട്ടുള്ള ടി20 മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ ടീമിനു വേണ്ടി ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തത് സൂര്യകുമാര്‍ യാദവാണ്. 12 ഇന്നിങ്‌സുകളില്‍ നിന്നും 38.91 ശരാശരിയില്‍ 428 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 189.38 എന്ന തട്ടുപൊളിപ്പന്‍ ശരാശരിയിലായിരുന്നു ഇത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും സ്‌കൈ ഈ വര്‍ഷം നേടുകയും ചെയ്തു.

2

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടി20യിലായിരുന്നു അദ്ദേഹത്തിന്റെ കന്നി ടി20 സെഞ്ച്വറി. ഇന്ത്യ തോറ്റ കളിയില്‍ വെറും 55 ബോളില്‍ 14 ബൗണ്ടറികളും ആറു സിക്‌സറുമടക്കം സൂര്യ വാരിക്കൂട്ടിയത് 117 റണ്‍സായിരുന്നു.

IND vs WI: ടീം സ്‌റ്റേഡിയം വിട്ടു, അവര്‍ക്കൊപ്പം പോവാതെ സഞ്ജു! ബിസിസിഐ കാണുന്നില്ലേ?

3

ഈ വര്‍ഷം തന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരേ നേടിയ 65 റണ്‍സെന്ന കരിയര്‍ ബെസ്റ്റ് സ്‌കോര്‍ ഇതോടെ അദ്ദേഹം പഴങ്കഥയാക്കുകയുമായിരുന്നു. ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയായിരുന്നു ഇംഗ്ലണ്ടിനെതിരേ സൂര്യ കുറിച്ചത്. 118 റണ്‍സുമായി രോഹിത് ശര്‍മയുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്.
ടി20യില്‍ സെഞ്ച്വറി നേടിയ അഞ്ചാമത്തെ താരം കൂടിയാണ് സൂര്യ. രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, കെഎല്‍ രാഹുല്‍, ദീപക് ഹൂഡ എന്നിവരാണ് എലൈറ്റ് ക്ലബ്ബിലെ മറ്റുള്ളവര്‍.

4

2021 മുതലുള്ള കണക്കുകളെടുത്താല്‍ ഇന്ത്യക്കു വേണ്ടി ടി20യില്‍ 600ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള രണ്ടാമത്തെ താരം കൂടിയാണ് സൂര്യകുമാര്‍ യാദവ്. നായകന്‍ രോഹിത് ശര്‍മയാണ് മറ്റൊരാള്‍. 681 റണ്‍സുമായി ഹിറ്റ്മാനാണ് റണ്‍വേട്ടയില്‍ തലപ്പത്ത്. 648 റണ്‍സെടുത്ത സൂര്യ രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു.
ശ്രേയസ് അയ്യര്‍ (536 റണ്‍സ്), ഇഷാന്‍ കിഷന്‍ (532), റിഷഭ് പന്ത് (429) എന്നിവരാണ് ടോപ്പ് ഫൈവിലുള്ള ഇന്ത്യയുടെ മറ്റു ബാറ്റര്‍മാര്‍.

മലിങ്കയും കേദാര്‍ ജാദവും തമ്മില്‍ എന്ത് ബന്ധം? ഉണ്ടെന്ന് രോഹിത്! എന്തെന്നറിയാം

5

വെസ്റ്റ് ഇന്‍ഡീസുമായി നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ഓപ്പണിങില്‍ പരീക്ഷിച്ചത്. ഈ നീക്കം മോശമായതുമില്ല. നാലു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പരമ്പരയിലെ ടോപ്‌സ്‌കോററാണ് സ്‌കൈ.
33.75 ശരാശരിയില്‍ 168.75 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 135 റണ്‍സ് സൂര്യ നേടിയിട്ടുണ്ട്. 12 ബൗണ്ടറികളും എട്ടു സിക്‌സറുകളും ഇതിലുള്‍പ്പെടും. ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. മൂന്നാം ടി20യില്‍ നേടിയ 76 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സമീപകാലത്തെ മിന്നുന്ന പ്രകടനങ്ങള്‍ അടുത്തിടെ സൂര്യയെ ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ത്തിരുന്നു. ഇനി പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം മാത്രമേ റാങ്കിങില്‍ അദ്ദേഹത്തിനു മുന്നിലുള്ളൂ.

Story first published: Sunday, August 7, 2022, 11:48 [IST]
Other articles published on Aug 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X