IPL 2021: സൂര്യ മുതല്‍ പന്ത് വരെ- ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാനിടയുള്ള സര്‍പ്രൈസ് താരങ്ങള്‍

ഐപിഎല്ലിന്റെ 14ാം സീസണിനു വെള്ളിയാഴ്ച തുടക്കമാവുകയാണ്. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും മുന്‍ ഫൈനലിസ്റ്റുകളായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ടൂര്‍ണമെന്റ് ഇന്ത്യയിലായതിനാല്‍ തന്നെ ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങുവാഴാന്‍ സാധ്യതയുള്ള സീസണ്‍ കൂടിയാണിത്.

ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനു വേണ്ടി ഇത്തവണ പല വമ്പന്‍ താരങ്ങളും രംഗത്തുണ്ട്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സ് നായകന്‍ കെഎല്‍ രാഹുലിനായിരുന്നു പുരസ്‌കാരം. ഇത്തവണ ചില സര്‍പ്രൈസ് താരങ്ങള്‍ കരിയറില്‍ ആദ്യമായി ഓറഞ്ച് ക്യാപ്പ് തട്ടിയെടുക്കാനുള്ള സാധ്യതയുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

സൂര്യകുമാര്‍ യാദവ് (മുംബൈ ഇന്ത്യന്‍സ്)

സൂര്യകുമാര്‍ യാദവ് (മുംബൈ ഇന്ത്യന്‍സ്)

മുംബൈ ഇന്ത്യന്‍സിനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് മധ്യനിര ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ്. ഇത്തവണ സൂര്യ ഓറഞ്ച് ക്യാപ്പ് നേടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കാരണം കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം 480 റണ്‍സ് സൂര്യ അടിച്ചെടുത്തിരുന്നു. 2018 ആയിരുന്നു താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സീസണ്‍. അന്നു 14 മല്‍സരങ്ങളില്‍ നിന്നും 512 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.

ദേവ്ദത്ത് പടിക്കല്‍ (ആര്‍സിബി)

ദേവ്ദത്ത് പടിക്കല്‍ (ആര്‍സിബി)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലാണ് ലിസ്റ്റിലെ രണ്ടാമത്തെയാള്‍. ഡിഡിയുടെ രണ്ടാമത്തെ മാത്രം ഐപിഎല്‍ സീസണാണിത്. കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ ടോപ്‌സ്‌കോററായിരുന്ന ദേവ്ദത്ത് 15 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഫിഫ്റ്റികളോടെ 473 റണ്‍സ് നേടിയിരുന്നു. അരങ്ങേറ്റ സീസണില്‍ ആദ്യമായിട്ടായിരുന്നു ദേശീയ ടീമിനു വേണ്ടി അരങ്ങേറിയിട്ടില്ലാത്ത ഒരു താരം ഇത്രയും റണ്‍സെടുത്തത്. എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരവും ദേവ്ദത്തിനെ തേടിയെത്തിയിരുന്നു.

 പൃഥ്വി ഷാ (ഡിസി)

പൃഥ്വി ഷാ (ഡിസി)

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ഇത്തവണ പ്രായശ്ചിത്തം ചെയ്യാനുറച്ചാവും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ യുവ ഓപ്പണര്‍ പൃഥ്വി ഷായിറങ്ങുക. കഴിഞ്ഞ തവണ, പ്രത്യേകിച്ചും സീസണിന്റെ രണ്ടാം പകുതിയില്‍ റണ്ണെടുക്കാനാവാതെ പൃഥ്വി വലഞ്ഞു. 13 മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റിയടക്കം 228 റണ്‍സാണ് താരം നേടിയത്. ഇതു കാരണം പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു.

അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി എട്ടിന്നിങ്‌സുകളില്‍ നിന്നും നാലു സെഞ്ച്വറികളടക്കം 800ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടി പൃഥ്വി റെക്കോര്‍ഡിട്ടിരുന്നു. ഇതേ ഫോം ഐപിഎല്ലിലും ആവര്‍ത്തിക്കാനാണ് താരത്തിന്റെ ശ്രമം.

റിഷഭ് പന്ത് (ഡിസി)

റിഷഭ് പന്ത് (ഡിസി)

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തും ഓറഞ്ച് ക്യാപ്പിനായി അവകാശവാദമുന്നയിച്ചേക്കും. വിക്കറ്റ് കീപ്പിങില്‍ നിന്നും ക്യാപ്റ്റന്‍സിയിലേക്കുള്ള പ്രൊമോഷന്‍ പന്ത് ബാറ്റ് കൊണ്ട് ആഘോഷിച്ചാല്‍ ഓറഞ്ച് ക്യാപ്പ് മറ്റാരും പ്രതീക്ഷിക്കേണ്ടി വരില്ല. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോള്‍ അദ്ദേഹം. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയോടെ തലവര മാറിയ പന്ത് ഇംഗ്ലണ്ടിനെതിരേ നടന്ന കഴിഞ്ഞ മൂന്നു ഫോര്‍മാറ്റുകളുടെ പരമ്പരയിലും ബാറ്റിങില്‍ ഉജ്ജ്വല പ്രകടനം നടത്തിയിരുന്നു.

കഴിഞ്ഞ ഐപിഎല്‍ സീസണ്‍ പൃഥ്വിയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. 14 മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയോടെ അദ്ദേഹം നേടിയത് 343 റണ്‍സായിരുന്നു. 2018 സീസണായിരുന്നു പന്തിനെ സംബന്ധിച്ച് ബെസ്റ്റ്. 14 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കം 684 റണ്‍സ് താരം വാരിക്കൂട്ടിയിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, April 8, 2021, 18:25 [IST]
Other articles published on Apr 8, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X