വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരോവറില്‍ 21 റണ്‍സ്, സച്ചിന്റെ മകനെ തല്ലിച്ചതച്ച് സൂര്യകുമാര്‍ യാദവ്! 47 ബോളില്‍ 120 റണ്‍സ്

പരിശീലന മല്‍സരത്തിലായിരുന്നു യാദവിന്റെ മിന്നുന്ന പ്രകടനം

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നിര്‍ത്തിയ ഇടത്തു നിന്നു തന്നെ തുടങ്ങിയിരിക്കുകയാണ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ്. ജനുവരിയില്‍ നടക്കാനിരിക്കുന്ന സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ മുംബൈയ്ക്കു വേണ്ടിയാണ് താരം അടുത്തതായി ഇറങ്ങുന്നത്. മുഷ്താഖ് അലി ട്രോഫിക്കു മുന്നോടിയായി നടന്ന പരിശീലന മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരിക്കുകയാണ് യാദവ്. യശസ്വി ജയ്‌സ്വാള്‍ നയിച്ച ടീം ഡിക്കെതിരേയാണ് ടീം ബിക്കു വേണ്ടി യാദവ് തകര്‍ത്തടിച്ചത്. ടീമിന്റെ ക്യാപ്റ്റനും കൂടിയായിരുന്നു അദ്ദേഹം.

1

ടി20 മല്‍സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറിയും ടീമിനു വേണ്ടി യാദവ് നേടി. മൂന്നാമനായി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ അദ്ദേഹം എതിര്‍ ടീം ബൗളര്‍മാരെ നിലത്തുനിര്‍ത്തിയില്ല. വെറും 47 ബോളില്‍ വാരിക്കൂട്ടിയത് 120 റണ്‍സാണ്. 255.32 സ്‌ട്രൈക്ക് റേറ്റില്‍ 10 ബൗണ്ടറികളും ഒമ്പത് സിക്‌സറുകളും യാദവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. എതിര്‍ ബൗളര്‍മാരുടെ നിരയില്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായ അര്‍ജുന്‍ ടെണ്ടുല്‍ക്കറുമുണ്ടായിരുന്നു.

ഇന്ത്യ 'മുങ്ങുന്ന കപ്പല്‍', ടീം വിടാന്‍ കോലിക്ക് എങ്ങനെ തോന്നി? താനാണെങ്കില്‍ തുടരുമെന്ന് മുന്‍ താരംഇന്ത്യ 'മുങ്ങുന്ന കപ്പല്‍', ടീം വിടാന്‍ കോലിക്ക് എങ്ങനെ തോന്നി? താനാണെങ്കില്‍ തുടരുമെന്ന് മുന്‍ താരം

അഡ്‌ലെയ്ഡ് നാണക്കേട്- എല്ലാത്തിനും കാരണം ടി20!, ഇന്ത്യക്കു സംഭവിച്ച പതനം ചൂണ്ടിക്കാട്ടി ധോഷിഅഡ്‌ലെയ്ഡ് നാണക്കേട്- എല്ലാത്തിനും കാരണം ടി20!, ഇന്ത്യക്കു സംഭവിച്ച പതനം ചൂണ്ടിക്കാട്ടി ധോഷി

യാദവിന്റെ ബാറ്റിന്റെ ചൂട് ഇടംകൈയന്‍ പേസ് ബൗളറായ അര്‍ജുനും നന്നായിറഞ്ഞു. 13ാം ഓവര്‍ ബൗള്‍ ചെയ്യാനെത്തിയ അര്‍ജുനെ യാദവ് നന്നായി കൈകാര്യം ചെയ്തു. ഈ ഓവറില്‍ അദ്ദേഹം വാരിക്കൂട്ടിയത് 21 റണ്‍സാണ്. സിക്‌സറുമായാണ് അര്‍ജുനെ യാദവ് വരവേറ്റത്. രണ്ടാമത്തെ പന്തില്‍ ബൗണ്ടറി നേടി. മൂന്നാമത്തെ ബോളില്‍ ഡബിള്‍. അതുകൊണ്ടും യാദവിന് മതിയായില്ല. നാലും അഞ്ചും ബോളുകള്‍ ബൗണ്ടറി കടന്നു. അവസാന പന്തില്‍ സിംഗിളും വിട്ടുകൊടുത്തതോടെ അര്‍ജുന്‍ ദാനം ചെയ്തത് 21 റണ്‍സാണ്. ഈ ഓവര്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ശേഷിച്ച മൂന്നോവറിലും താരം മികച്ച ബൗളിങ് കാഴ്ചവച്ചു.

2

ക്യാപ്റ്റന്റെ കളി കെട്ടഴിച്ച യാദവിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ടീം 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് അടിച്ചെടുത്തു. 13ാം ഓവറില്‍ യാദവിന്റെ പ്രഹരമേറ്റു വാങ്ങിയെങ്കിലും 19ാം ഓവറില്‍ അര്‍ജുന്‍ ശക്തമായി തിരിച്ചുവന്നു. സിദ്ധാര്‍ഥ് ആക്രെയെ ബൗള്‍ഡാക്കിയ താരം നാലോവറില്‍ 33 റണ്‍സിന് ഒരു വിക്കറ്റുമായാണ് ക്വാട്ട പൂര്‍ത്തിയാക്കിയത്.

അതേസമയം, ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കു യാദവിനെ പരിഗണിക്കാതിരുന്നത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. മുംബൈ ഇന്ത്യന്‍സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയിട്ടും താരം അവഗണിക്കപ്പെട്ടതിനെ ക്രിക്കറ്റ് പ്രേമികളും ചില മുന്‍ താരങ്ങളും ചോദ്യം ചെയ്തിരുന്നു. ഒരിക്കല്‍ക്കൂടി ദേശീയ ടീമില്‍ നിന്നും താന്‍ തഴയപ്പെട്ടതില്‍ യാദവും നിരാശനായിരുന്നു.

Story first published: Wednesday, December 23, 2020, 13:36 [IST]
Other articles published on Dec 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X