IPL 2020: കോലിയുമായി കൊമ്പുകോര്‍ത്തത് എങ്ങനെ തോന്നി? സൂര്യകുമാര്‍ യാദവ് തുറന്ന് പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും കൈയടി നേടിയ താരങ്ങളിലൊരാള്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവായിരുന്നു. മൂന്നാം നമ്പറില്‍ മുംബൈക്കുവേണ്ടി ഇറങ്ങിയ അദ്ദേഹം 16 മത്സരങ്ങളില്‍ നിന്ന് 40 ശരാശരിയില്‍ 480 റണ്‍സാണ് മുംബൈ ഇന്ത്യന്‍സിനുവേണ്ടി നേടിയത്. കപ്പടിച്ച മുംബൈ നിരയില്‍ നിര്‍ണ്ണായകമാവാനും താരത്തിനായി, നാല് അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ സ്ഥിരതകൊണ്ടാണ് കൈയടി നേടിയത്. ആര്‍സിബിക്കെതിരായ മത്സരത്തിനിടെ ആര്‍സിബി നായകന്‍ വിരാട് കോലി സൂര്യകുമാര്‍ യാദവിനെ സ്ലെഡ്ജ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. മികച്ച ഫോമില്‍ ബാറ്റുവീശുകയായിരുന്ന സൂര്യകുമാറിനരികെയെത്തി കോലി സ്ലഡ്ജ് ചെയ്‌തെങ്കിലും ഒരു നോട്ടത്തില്‍ അദ്ദേഹം തന്റെ പ്രതികരണം ഒതുക്കി. ഇപ്പോഴിതാ അന്നത്തെ സ്ലഡ്ജിങ് സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. കോലിയില്‍ നിന്ന് അത്തരമൊരു നടപടി തികച്ചും സ്വാഭാവികമാണെന്നാണ് സൂര്യകുമാര്‍ പറഞ്ഞത്.

IPL 2020- Suryakumar Yadav Reveals Conversation With Virat Kohli

'അതൊരു രസകരമായ സംഭവമായിരുന്നു. ഞാന്‍ അല്‍പ്പം സമ്മര്‍ദ്ദത്തിലായിരുന്നെങ്കിലും മത്സരത്തില്‍ അതിവേഗം റണ്‍സ് നേടണമെന്ന് ഞാന്‍ ആഗ്രഹിച്ചു. കാരണം അന്ന് ജയിച്ചാല്‍ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനതെത്തും. അതിനാല്‍ത്തന്നെ എന്റേതായ സംഭാവന നല്‍കണമെന്ന് ആഗ്രഹിച്ചു. അത് സാധിക്കുകയും ചെയ്തു. അന്നത്തെ സംഭവം സ്വാഭാവികം മാത്രമാണ്. ലോക ക്രിക്കറ്റിനെ ഏറെ നാളായി അടക്കിഭരിക്കുന്ന ആളാണ് കോലി. അദ്ദേഹത്തിന്റെ എനര്‍ജിയും ആധിപത്യം നേടുന്ന രീതിയും ഏത് ഫോര്‍മാറ്റിലും ഏത് ടീമിനുവേണ്ടിയും അദ്ദേഹം തുടരും'-സൂര്യകുമാര്‍ പറഞ്ഞു.

കോലി വളരെ അഗ്രസീവായ നായകനാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സ്ലഡ്ജ് ചെയ്യാന്‍ വന്നാല്‍ അതേ നാണയത്തില്‍ മറുപടി പറയാന്‍ കോലിക്ക് യാതൊരു മടിയുമില്ല. എതിരാളിയെ മാനസികമായി തളര്‍ത്താന്‍ സ്ലഡ്ജ് ചെയ്യാന്‍ ഏത് ടീമിനൊപ്പവും കോലിക്ക് മടിയില്ലെന്നാണ് അദ്ദേഹത്തിന്റെ മുന്‍ കാല ചരിത്രം വ്യക്തമാക്കുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനം ഈ മാസം തന്നെ ആരംഭിക്കുമെന്നതിനാല്‍ പുതിയ വാക് പോരാട്ടങ്ങള്‍ക്ക് തുടക്കമാവുമെന്നുറപ്പാണ്.

കഴിഞ്ഞ ദിവസം കോലിയെ പേപ്പര്‍ ക്യാപ്റ്റനാക്കിയുള്ള ട്രോളിന് സൂര്യകുമാര്‍ ലൈക്ക് നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സൂര്യകുമാര്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ സൂര്യകുമാറിനെ പരിഗണിച്ചില്ല. ഇതില്‍ അതൃപ്തി അദ്ദേഹം പരസ്യമാക്കുകയും ചെയ്തതാണ്. സൂര്യകുമാറിന്റെ ലൈക്ക് ഏറെ ചര്‍ച്ചയായതോടെ ലൈക്ക് പിന്‍വലിച്ച് അദ്ദേഹം തടിയൂരിയിരുന്നു. എന്തായാലും സൂര്യകുമാര്‍-കോലി പോരാട്ടം അവസാന സീസണിലെ ഐപിഎല്ലിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നായിരുന്നു. ആര്‍സിബിക്കെതിരായ മത്സരത്തില്‍ 43 പന്തില്‍ 79 റണ്‍സുമായി കളിയിലെ താരമാകാനും സൂര്യകുമാറിന് സാധിച്ചിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, November 21, 2020, 12:35 [IST]
Other articles published on Nov 21, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X