For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ആരാവും കെകെആറിന്റെ നായകന്‍? ഈ അഞ്ച് താരങ്ങള്‍ സാധ്യതാ പട്ടികയില്‍

കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ റദ്ദാക്കിയിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന 31 മത്സരങ്ങള്‍ സെപ്തംബറില്‍ നടത്താന്‍ ബിസിസി ഐ പദ്ധതിയിടുന്നുണ്ടെങ്കിലും അത് നടക്കാനുള്ള സാധ്യത കുറവാണ്. അടുത്ത വര്‍ഷം മെഗാതാരലേലം നടക്കാനുണ്ട്. ഇത്തവണ നിരാശപ്പെടുത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ അടുത്ത തവണ വലിയ അഴിച്ചുപണി ഉറപ്പാണ്. ഇത്തവണ നായകനായി ഓയിന്‍ മോര്‍ഗന്‍ നിരാശപ്പെടുത്തിയതിനാല്‍ പകരക്കാരനെയും ടീമിന് കണ്ടെത്തേണ്ടതായുണ്ട്. കെകെആറിന്റെ ക്യാപ്റ്റനായി അടുത്ത വര്‍ഷം ടീം പരിഗണിക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരമാണ് സൂര്യകുമാര്‍ യാദവ്. മെഗാലേലത്തിന് മുമ്പ് സൂര്യകുമാറിനെ മുംബൈ നിലനിര്‍ത്താതിരുന്നാല്‍ കെകെആര്‍ നായകനായിത്തന്നെ താരത്തെ പരിഗണിച്ചേക്കും. കെകെആറിലൂടെ വളര്‍ന്ന് മുംബൈയിലെത്തിയ താരമാണ് സൂര്യകുമാര്‍. അതിനാല്‍ത്തന്നെ മുന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത് സൂര്യകുമാറിനും സന്തോഷം നല്‍കുന്ന കാര്യമായിരിക്കും. നേരത്തെ വൈസ് ക്യാപ്റ്റനായി സൂര്യകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 സീസണിന് മുന്നോടിയായാണ് സൂര്യയെ കെകെആര്‍ കൈവിട്ടത്. ഇത് ടീമിന്റെ ഏറ്റവും മോശം തീരുമാനമായിരുന്നു.

ജേസന്‍ ഹോള്‍ഡര്‍

ജേസന്‍ ഹോള്‍ഡര്‍

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡര്‍ നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ്. പ്ലേയിങ് 11ല്‍ സജീവമല്ലാത്ത താരം ദേശീയ ടീമില്‍ നായകനെന്ന നിലയില്‍ പ്രവര്‍ത്തി പരിയമുള്ള താരമാണ്. ഹൈദരാബാദ് താരത്തെ നിലനിര്‍ത്താനുള്ള സാധ്യതയും കുറവാണ്. അതിനാല്‍ത്തന്നെ കെകെആറിന് നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് ജേസന്‍ ഹോള്‍ഡര്‍.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ മനീഷ് പാണ്ഡെയെ വരുന്ന സീസണില്‍ ടീം നിലനിര്‍ത്താന്‍ സാധ്യത കുറവാണ്. അതിനാല്‍ത്തന്നെ മനീഷിനെ ലേലത്തില്‍ ലഭിച്ചാല്‍ ടീമിന്റെ നായകനായി കെകെആര്‍ പരിഗണിച്ചേക്കും. നേരത്തെ കെകെആറിനുവേണ്ടി കളിച്ചിട്ടുള്ള താരമാണ് മനീഷ് പാണ്ഡെ. കെകെആറിനൊപ്പം മധ്യനിരയില്‍ തിളങ്ങിയ അദ്ദേഹത്തെ വീണ്ടും തിരിച്ചെത്തിക്കാന്‍ കെകെആര്‍ തയ്യാറായേക്കും. പരിചയസമ്പന്നനായ മനീഷ് ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ്.

ആരോണ്‍ ഫിഞ്ച്

ആരോണ്‍ ഫിഞ്ച്

2021 സീസണില്‍ ആരും വാങ്ങാനില്ലാത്ത അവസ്ഥയിലായിരുന്നു ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്. എന്നാല്‍ ഓസീസ് നായകനായ ഫിഞ്ചിനെ നോട്ടമിട്ട് കെകെആര്‍ എത്തിയേക്കും. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള ഫിഞ്ച് നായകനെന്ന നിലയില്‍ അനുഭവസമ്പത്തുള്ള താരം കൂടിയായതിനാല്‍ കെകെആറിന്റെ സാഹചര്യത്തിന് അനുയോജ്യനായ താരമാണ് അദ്ദേഹം. 2020 സീസണില്‍ ആര്‍സിബിക്കായാണ് കളിച്ചത്.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കുന്ന താരങ്ങളില്‍ സ്റ്റീവ് സ്മിത്തും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ സംഭവിച്ചാല്‍ നായകസ്ഥാനത്തേക്ക് കെകെആറിന് പരിഗണിക്കാന്‍ കഴിയുന്ന താരമാണ് സ്മിത്ത്. മുന്‍ ഓസീസ് നായകനും രാജസ്ഥാന്‍ റോയല്‍സ് നായകനുമാണ് അദ്ദേഹം. ടി20 ഫോര്‍മാറ്റില്‍ വലിയ സ്ഥിരത അവകാശപ്പെടാന്‍ സാധിക്കില്ലെങ്കിലും നായകനെന്ന നിലയില്‍ കെകെആറിന് വിശ്വസിക്കാന്‍ കഴിയുന്ന താരങ്ങളിലൊരാളാണ് സ്മിത്ത്.

Story first published: Saturday, May 15, 2021, 11:04 [IST]
Other articles published on May 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+