Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട് 'പണി മേടിച്ച' അഞ്ച് ക്രിക്കറ്റ് താരങ്ങളിതാ; ഒരു ഇന്ത്യന്‍ താരവും

ഇംഗ്ലണ്ടിന്റെ യുവ പേസര്‍ ഒല്ലി റോബിന്‍സനെ എട്ട് വര്‍ഷം മുമ്പുള്ള ട്വീറ്റിന്റെ പേരില്‍ ഇസിബി വിലക്കേര്‍പ്പെടുത്തിയതോടെ ക്രിക്കറ്റ് താരങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലും പോസ്റ്റുകളും ചര്‍ച്ചയായിരിക്കുകയാണ്. കായിക താരങ്ങള്‍ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നവരും വലിയ ആരാധക പിന്തുണയുള്ളവരുമായതിനാല്‍ അവരുടെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടവയാണ്. ഇത്തരത്തില്‍ ശ്രദ്ധേയോടെ കൈകാര്യം ചെയ്യാതെ പണി മേടിച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളെ പരിചയപ്പെടാം.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് വര്‍ഷങ്ങളായി ഐപിഎല്ലിലെ നിറസാന്നിധ്യമാണെങ്കിലും ഈ വര്‍ഷം ഇന്ത്യ വേദിയായ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെയാണ് ദേശീയ ടീമിലേക്കെത്തിയത്. 2017ല്‍ താരത്തിന് സാമൂഹ്യ മാധ്യമത്തിലെ പ്രതികരണത്തിന് താക്കീത് ലഭിച്ചിരുന്നു. അന്തര്‍ സംസ്ഥാന ടി20 ടൂര്‍ണമെന്റില്‍ സൂര്യയെ തഴഞ്ഞ മുംബൈ ക്രിക്കറ്റ് അസോസിയേഷനെതിരേയായിരുന്നു സൂര്യയുടെ ട്വിറ്റര്‍ പോസ്റ്റ്. പിന്നീട് താരം ഇത് ഡിലീറ്റ് ചെയ്തിരുന്നു.

റോറി ബേണ്‍സ്

റോറി ബേണ്‍സ്

ഇംഗ്ലണ്ട് ഓപ്പണറായ റോറി ബേണ്‍സും ഇത്തരത്തില്‍ സാമൂഹ്യ മാധ്യമങ്ങിലെ പോസ്റ്റിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അഹമ്മദാബാദില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് 10 വിക്കറ്റിന് തോറ്റപ്പോള്‍ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം അലെക്‌സാന്‍ഡ്ര ഹാര്‍ട്‌ലി പരിഹാസ രൂപേണ ട്വീറ്റ് ചെയ്തിരുന്നു. വനിതാ ടീമിന്റെ മത്സരം ഇന്ന് രാത്രി നടക്കാനിരിക്കെ നേരത്തെ തന്നെ ഇംഗ്ലണ്ടിന്റെ ആണ്‍കുട്ടികള്‍ കളി തീര്‍ത്തു എന്നാണ് അലക്‌സാന്‍ഡ്ര പോസ്റ്റിട്ടത്. വനിതാ ക്രിക്കറ്റിനെ എല്ലാ പുരുഷ താരങ്ങളും പിന്തുണച്ചിട്ടും വളരെ മോശമായ മനോഭാവം എന്ന രീതിക്കാണ് ബേണ്‍സ് പ്രതികരിച്ചത്. ഇത് ചര്‍ച്ചയായതോടെ പിന്നീട് അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തു.

കെവിന്‍ പീറ്റേഴ്‌സന്‍

കെവിന്‍ പീറ്റേഴ്‌സന്‍

ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്തായതില്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടാണ് 2010ല്‍ കെവിന്‍ പീറ്റേഴ്‌സന്‍ വിവാദം സൃഷ്ടിച്ചത്.പാകിസ്താനെതിരായ ടി20,ഏകദിന പരമ്പരയിലേക്ക് പരിഗണിക്കാത്തതാണ് പീറ്റേഴ്‌സണെ ചൊടിപ്പിച്ചത്. ടീം മാനേജ്‌മെന്റിനും ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ബോര്‍ഡിനുമെതിരേയുള്ള പീറ്റേഴ്‌സണിന്റെ പോസ്റ്റ് ചര്‍ച്ചയായതോടെ പിന്നീട് അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തു.

ഇമിലി സ്മിത്ത്

ഇമിലി സ്മിത്ത്

2019ല്‍ ഓസീസ് താരം ഇമിലി സ്മിത്തിനെ 12 മാസത്തേക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരുന്നു. ടീമിന്റെ വിവരങ്ങള്‍ സ്വകാര്യ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതിനാണ് ഇമിലിയെ വിലക്കിയത്. ടീമുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളും പുറത്തുവിടാന്‍ താരങ്ങള്‍ക്ക് അനുവാദമില്ല. ഇത് മറികടന്നതിനാലാണ് ഇമിലിക്കെതിരേ നടപടി സ്വീകരിച്ചത്.

ജോണ്‍ മൂണി

ജോണ്‍ മൂണി

2013ല്‍ അയര്‍ലന്‍ഡ് ഓള്‍റൗണ്ടര്‍ ജോണ്‍ മൂണിയെ മൂന്ന് മത്സരത്തില്‍ നിന്ന് വിലക്കിയിരുന്നു. മുന്‍ യുകെ പ്രധാന മന്ത്രി മാര്‍ഗരറ്റിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചപ്പോഴുള്ള വാക്കുകളിലെ പിശകാണ് താരത്തിനെ വിവാദ താരമാക്കിയത്. മാര്‍ഗരറ്റിന്റെ മരണം പതുക്കെയും വേദനിറഞ്ഞതുമായിരുന്നെന്ന വാചകമാണ് ചര്‍ച്ചയ്ക്ക് കാരണമായത്. പിന്നീട് താരം ഇൗ പിശകില്‍ മാപ്പ് പറഞ്ഞിരുന്നു.

Story first published: Tuesday, June 8, 2021, 14:42 [IST]
Other articles published on Jun 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+