ധോണിക്ക് പകരം ഫിനിഷറെ തേടി ടീം ഇന്ത്യ, ഓസ്‌ട്രേലിയക്കെതിരെ പരിഗണന ഇവര്‍ക്ക്, കീപ്പര്‍ മാറും!!
മുംബൈ: ഇന്ത്യന്‍ ടീമില്‍ നിന്ന് മഹേന്ദ്ര സിംഗ് ധോണി വിരമിച്ചത് ബിസിസിഐയ്ക്ക് തലവേദനയാവുന്നു. പുതിയ ഫിനിഷറെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് ബിസിസിഐ. ഓസ്‌ട്രേലിയക്കെതിരെ തന്നെ അത് പരീക്ഷിക്കും. ഇതുവരെ ഇന്ത്യന്‍ ടീമില്‍ കളിക്കാത്ത ഒരു താരത്തെയാണ് ബിസിസിഐ പരിഗണിക്കുന്നത്. സഞ്ജു സാംസണിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. പക്ഷേ ഇവരേക്കാളും മത്സര പരിചയമുള്ള ഒരു താരമായിരിക്കും കളിക്കുകയെന്നാണ് സൂചന. അതേസമയം മുന്‍ സെലക്ടര്‍ എംഎസ്‌കെ പ്രസാദും ചില താരങ്ങളെ പിന്തുണച്ചിട്ടുണ്ട്.

ഫിനിഷറെ കൊണ്ടുവരും
ധോണിക്ക് പകരക്കാരനായി ഒരു ഫിനിഷറെ ഇപ്പോഴേ സജ്ജമാക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്. ഓസ്‌ട്രേലിയയിലെ പിച്ചുകളില്‍ ബാറ്റ്‌സ്മാന്‍ കൂടുതലായി വേണ്ടതും അത്യാവശ്യമാണ്. പേസ് ബൗളര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഏകദിന-ടി20 മത്സരങ്ങളില്‍ ഇതുവരെ ടീമില്‍ കളിച്ചിട്ടില്ലാത്ത താരത്തെയാണ് ബിസിസിഐ ഉള്‍പ്പെടുത്തുക. ഒരേ സമയം കളി ജയിപ്പിക്കുകയും, വമ്പടിക്ക് ശേഷിയുള്ളതുമായ താരത്തെയാണ് പരിഗണിക്കുന്നത്. സൂര്യകുമാര്‍ യാദവിനെയാണ് പ്രധാനമായും പരിഗണിക്കുന്നത്. ഇതുവരെ ടീമില്‍ കളിച്ചിട്ടില്ലാത്ത താരമാണ് യാദവ്.

എന്തുകൊണ്ട് യാദവ്
സൂര്യകുമാര്‍ യാദവിന്റെ ഐപിഎല്ലിന്റെ പ്രകടനത്തില്‍ ബിസിസിഐ വലിയ സംതൃപ്തിയിലാണ്. മുംബൈയുടെ മധ്യനിരയില്‍ യാദവിന്റെ പ്രകടനം ഈ സീസണിലും മികച്ചതാണ്. കളി ജയിപ്പിക്കുകയും ചെയ്യുന്നുണ്ട്. മുന്‍ ദേശീയ സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെ പിന്തുണയും യാദവിനുണ്ട്. സൂര്യകുമാര്‍ യാദവിന് ടീമില്‍ ഇടംലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് പ്രസാദ് പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി യാദവ് സ്ഥിരതയോടെ ടീമില്‍ കളിക്കുന്നുണ്ടെന്നും, ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തെയും കളിപ്പിക്കണമെന്നും പ്രസാദ് പറഞ്ഞു.

വിക്കറ്റ് കീപ്പര്‍ മാറുമോ?
വിക്കറ്റ് കീപ്പര്‍ റോള്‍ മാറുമെന്നാണ് റിപ്പോര്‍ട്ട്. റിഷഭ് പന്തിന്റെ സ്ഥിരതയില്ലാത്ത പ്രകടനം കാര്യങ്ങളെ വല്ലാതെ മാറ്റിയെന്ന് എംഎസ്‌കെ പ്രസാദ് പറയുന്നു. ബിസിസിഐ പന്തിനെ ഓസ്‌ട്രേലിയയിലേക്ക് അയക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ മോശം ഫോമില്‍ പന്ത് കളിക്കുന്നത് ബിസിസിഐ മാറ്റി ചിന്തിപ്പിച്ചിരിക്കുകയാണ്. പന്ത് മധ്യനിരയില്‍ നന്നായി കളിച്ചിരുന്നെങ്കില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമായിരുന്നുവെന്ന് പ്രസാദ് വ്യക്തമാക്കി. കാരണം ടീമില്‍ ഇപ്പോള്‍ കീപ്പറായി കെഎല്‍ രാഹുലുണ്ട്. അദ്ദേഹം മികച്ച രീതിയില്‍ വിക്കറ്റ് കീപ്പിംഗ് നടത്തുന്നുണ്ട്. ഇത് സൂര്യകുമാര്‍ യാദവിന് അവസരം ഒരുക്കി കൊടുത്തിരിക്കുകയാണെന്നും പ്രസാദ് പറഞ്ഞു.

സഞ്ജുവിനും പിന്തുണ
സഞ്ജുവിന് ദീര്‍ഘകാലം ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം നല്‍കണമെന്നും പ്രസാദ് പറയുന്നു. മുന്‍നിരയില്‍ സഞ്ജുവും ശുഭ്മാന്‍ ഗില്ലും ബാറ്റ് ചെയ്യണമെന്നും പ്രസാദ് ആവശ്യപ്പെട്ടു. നിലവില്‍ ഒരു ഓള്‍റൗണ്ടറുടെ ആവശ്യവും ടീമിനുണ്ട്. കാരണം ഹര്‍ദിക് പാണ്ഡ്യക്ക് പരിക്ക് കാരണം പന്തെറിയാന്‍ സാധിക്കില്ല. അതുകൊണ്ട് ടീമിലെടുത്താലും നഷ്ടമാണ്. ഐപിഎല്ലില്‍ പാണ്ഡ്യ പന്തെറിഞ്ഞിട്ടില്ല. ലോകകപ്പിന് മുമ്പുള്ള ഐപിഎല്ലിലും വളരെ കുറച്ചാണ് പാണ്ഡ്യ പന്തെറിഞ്ഞത്. ബൗളിംഗ് പാണ്ഡ്യക്കുള്ള മുന്‍തൂക്കമായിരുന്നു. ശിവം ദുബെയും വിജയ് ശങ്കറും ബാറ്റിംഗില്‍ തിളങ്ങുന്നവരാണെന്ന് പ്രസാദ് പറഞ്ഞു. ഇവര്‍ അതിനേക്കാള്‍ മികവ് കാണിക്കാന്‍ സാധിക്കും. എന്നാല്‍ ബൗളിംഗ് ഇതുവരെ ഫലപ്രദമായിട്ടില്ലെന്നും പ്രസാദ് വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications