സുനില്‍ ഗാവസ്‌കര്‍, കപില്‍ ദേവ്, സച്ചിന്‍, തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സേവാഗ് എന്നിങ്ങനെ പോയി നിലവിലെ ടെസ്റ്റ് ടീം ക്യാപ്റ്റനായ വിരാട് കോലി വരെ ഇന്ത്യക്കാരെ വെച്ച് തന്നെ ഉണ്ടാക്കാം ഒരു ലോക ഡ്രീം ഇലവന്‍. ഇവലന്‍ പോകട്ടെ, ലോക ഡ്രീം ടീമില്‍ ഇടംപിടിക്കാന്‍ പറ്റിയ ഒരു കളിക്കാരന്‍ പോലും ഇല്ല എന്ന് പറഞ്ഞാലോ. അതും ഏകദിന ക്രിക്കറ്റിലെ ആദ്യ പന്ത് കളിച്ച ഇതിഹാസതാരം ജെഫ്രി ബോയ്‌ക്കോട്ട്.
Read Also: കളിമാറി.. ബിസിസിഐ പ്രസിഡണ്ട് അനുരാഗ് താക്കൂറിന് 7 വര്‍ഷം ജയില്‍? പൂനം മഹാജന്‍ യുവമോര്‍ച്ച തലപ്പത്ത്!
മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ജെഫ്രി ബോയ്‌ക്കോട്ട് തന്റെ സ്വപ്‌ന ടീമിനെക്കുറിച്ച് മനസ് തുറന്നത്. സുനില്‍ ഗാവസ്‌കറും കപില്‍ ദേവും അടക്കമുള്ള ആരും ഇന്ത്യയില്‍ നിന്നും ഡ്രീം ടീമില്‍ ഉണ്ടാകില്ല എന്നായിരുന്നു ബോയ്‌ക്കോട്ടിന്റെ പരാമര്‍ശം. ഇവര്‍ മാത്രമല്ല, തനിക്കും ഈ ടീമില്‍ ഇടം കിട്ടില്ല എന്ന് പറയാനും ഇംഗ്ലണ്ടിന്റെ ഈ മുന്‍ ക്യാപ്റ്റന്‍ മടി കാണിച്ചില്ല.

നിങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രം ഇന്ത്യന്‍ താരങ്ങളെ ടീമിലെടുക്കാന്‍ തനിക്ക് പറ്റില്ല എന്നായിരുന്നു ബോയ്‌ക്കോട്ട് പറഞ്ഞത്. ഗാവസ്‌കര്‍ മഹാനായ കളിക്കാരനാണ്, എന്റെ അടുത്ത സുഹൃത്തും. പക്ഷേ ഗ്രേസിനും ഹോബ്‌സിനും മുകളില്‍ എങ്ങനെയാണ് താന്‍ ഗാവസ്‌കറെ പ്രതിഷ്ഠിക്കുക. ഇതിഹാസതാരമായ ഡോണ്‍ ബ്രാഡ്മാനും വെസ്റ്റ് ഇന്ത്യന്‍ താരമായ ജോര്‍ജ് ഹെഡ്‌ലിയും ബോയ്‌ക്കോട്ടിന്റെ ഡ്രീം ടീമിലുണ്ട്.
ഗാവ്‌സകറിന്റെയും തെണ്ടുല്‍ക്കറിന്റെയും തലമുറയ്ക്ക് മുമ്പേ കളിച്ച് മതിയാക്കിയവരാണ് ബോയ്‌ക്കോട്ടിന്റെ ടീമിലെ പ്രമുഖര്‍. പലരെയും ന്യൂ ജനറേഷന്‍ ക്രിക്കറ്റ് പ്രേമികള്‍ കേട്ടിട്ട് കൂടിയുണ്ടാകില്ല. ഉദാഹരണത്തിന് ജോര്‍ജ് ഹെഡിങ്‌ലി. വിന്‍ഡീസിന് വേണ്ടി വെറും 20ല്‍ത്താഴെ കളികളേ അദ്ദേഹം കളിച്ചിട്ടുള്ളൂ. എന്തായാലും ക്രിക്കറ്റ് അറിയാവുന്ന ആര്‍ക്കും പരിചിതനായ ഒരാളാണ് ടീം ക്യാപ്റ്റന്‍. മറ്റാരുമല്ല ഇമ്രാന്‍ ഖാന്‍ തന്നെ.