വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിശ്വസിച്ചേ തീരൂ... ഇവരുടെ പേരിലുമുണ്ട് സെഞ്ച്വറി!! അപ്രതീക്ഷിത സെഞ്ച്വറിവീരന്‍മാര്‍

ടെസ്റ്റില്‍ ചില അപ്രതീക്ഷിത താരങ്ങള്‍ സെഞ്ച്വറി നേടിയിട്ടുണ്ട്

ലണ്ടന്‍: ക്രിക്കറ്റില്‍ പല അപൂര്‍വ്വ നിമിഷങ്ങള്‍ക്കും സംഭവങ്ങള്‍ക്കും കായിക ലോകം സാക്ഷിയായിട്ടുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റിനെ അപേക്ഷിച്ച് ടെസ്റ്റിലാണ് ഇത്തരത്തില്‍ പല നാടകീയ സംഭവങ്ങളും ഉണ്ടായിട്ടുള്ളത്. ടെസ്റ്റില്‍ സെഞ്ച്വറി നേട്ടം കൈവരിക്കുകയെന്നത് എളുപ്പമല്ല.

റോണോയും മെസ്സിയും സൂക്ഷിച്ചോ... തൊട്ടരികില്‍ സലായുണ്ട്!! പുരസ്‌കാരം ആര് നേടും? അലിസണും ലിസ്റ്റില്‍റോണോയും മെസ്സിയും സൂക്ഷിച്ചോ... തൊട്ടരികില്‍ സലായുണ്ട്!! പുരസ്‌കാരം ആര് നേടും? അലിസണും ലിസ്റ്റില്‍

ഇന്ത്യയും അര്‍ജന്റീനയും ഒരേ ലെവലോ? അദ്ഭുതജയത്തിന് പിന്നില്‍... കോച്ച് പറയുന്നു ഇന്ത്യയും അര്‍ജന്റീനയും ഒരേ ലെവലോ? അദ്ഭുതജയത്തിന് പിന്നില്‍... കോച്ച് പറയുന്നു

ഡേവിഡ് ഹസ്സി, മൈക്കല്‍ ബെവന്‍ എന്നിവരടക്കം ചില മികച്ച താരങ്ങള്‍ക്കു പോലും കരിയറില്‍ ഒരു ടെസ്റ്റ് സെഞ്ച്വറി തികയ്ക്കാനായിട്ടില്ല. എന്നാല്‍ ചില അപ്രതീക്ഷിത സെഞ്ച്വറിനേട്ടക്കാര്‍ ടെസ്റ്റിലുണ്ടെന്നതാണ് രസകരം. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

കെവിന്‍ ഒബ്രെയ്ന്‍ (അയര്‍ലാന്‍ഡ്)

കെവിന്‍ ഒബ്രെയ്ന്‍ (അയര്‍ലാന്‍ഡ്)

ഐറിഷ് ക്രിക്കറ്റിലെ സൂപ്പര്‍ താരമാണ് മധ്യനിര ബാറ്റ്‌സ്മാനായ കെവിന്‍ ഒബ്രെയ്ന്‍. ഈ വര്‍ഷം മേയില്‍ അയര്‍ലന്‍ഡിനായി ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡ് അദ്ദേഹം തന്റെ പേരിലാക്കിയിരുന്നു. പാകിസ്താനെതിരേ നടന്ന അയര്‍ലാന്‍ഡിന്റെ കന്നി ടെസ്റ്റില്‍ തന്നെയായിരുന്നു ഒബ്രെയ്‌നിന്റെ നേട്ടം.
ആറാമനായി ക്രീസിലെത്തിയ താരം ഒന്നാമിന്നിങ്‌സില്‍ 40 റണ്‍സിന് പുറത്തായെങ്കിലും രണ്ടാമിന്നിങ്‌സില്‍ 118 റണ്‍സ് അടിച്ചെടുത്ത് ചരിത്രം കുറിക്കുകയായിരുന്നു.

സ്റ്റുവര്‍ട്ട് ബ്രോഡ് (ഇംഗ്ലണ്ട്)

സ്റ്റുവര്‍ട്ട് ബ്രോഡ് (ഇംഗ്ലണ്ട്)

ലോകോത്തര ടെസ്റ്റ് ബൗളറെന്ന രീതിയിലാണ് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ലോകമറിയുക. 100ല്‍ അധികം ടെസ്റ്റുകളില്‍ അദ്ദേഹം ഇംഗ്ലണ്ടിനായി കളിക്കുകയും ചെയ്തിട്ടുണ്ട്. ബാറ്റിങില്‍ ഒമ്പതാമനായി ക്രീസിലെത്താറുള്ള ബ്രോഡ് ടെസ്റ്റില്‍ സെഞ്ച്വറിയും നേടിയിട്ടുണ്ടെന്നത് പലര്‍ക്കും അദ്ഭുതമായി തോന്നാം.
2010ല്‍ ഓവലില്‍ പാകിസ്താനെതിരേ നടന്ന ടെസ്റ്റിലാണ് 169 റണ്‍സ് അടിച്ചുകൂട്ടി ബ്രോഡ് ലോകത്തെ അമ്പരപ്പിച്ചത്. ജൊനാതന്‍ ട്രോട്ടിനൊപ്പം 332 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും താരത്തിനു സാധിച്ചു. കളിയില്‍ ഇംഗ്ലണ്ട് വമ്പന്‍ ജയം കൊയ്തിരുന്നു.

ജാസണ്‍ ഗില്ലെസ്പി (ഓസ്‌ട്രേലിയ)

ജാസണ്‍ ഗില്ലെസ്പി (ഓസ്‌ട്രേലിയ)

സെഞ്ച്വറി നേട്ടത്തിലൂടെ ഞെട്ടിച്ച മറ്റൊരു താരമാണ് ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ബൗളറായ ജാസണ്‍ ഗില്ലെസ്പി. 2006ല്‍ ബംഗ്ലാദേശിനെതിരേ നടന്ന ടെസ്റ്റില്‍ ഗില്ലെസ്പി (201*) ഡബിള്‍ സെഞ്ച്വറിയുമായാണ് ചരിത്രം കുറിച്ചത്. നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ശേഷമായിരുന്നു താരത്തിന്റെ ബാറ്റിങ് വിസ്മയം. ഈ ഇന്നിങ്‌സിനു മുമ്പ് ടെസ്റ്റില്‍ 15.65 മാത്രമായിരുന്നു ഗില്ലെസ്പിയുടെ ബാറ്റിങ് ശരാശരി.
ടെസ്റ്റില്‍ ഓസ്‌ട്രേലിയ ബംഗ്ലാദേശിനെ തുരത്തിയപ്പോള്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും താരം സ്വന്തമാക്കിയിരുന്നു.

അജിത് അഗാര്‍ക്കര്‍ (ഇന്ത്യ)

അജിത് അഗാര്‍ക്കര്‍ (ഇന്ത്യ)

ഇന്ത്യയുടെ മുന്‍ പേസറായിരുന്ന അജിത് അഗാര്‍ക്കറും ടെസ്റ്റ് സെഞ്ചൂറിയന്മാരുടെ നിരയലുണ്ട്. ബൗളിങില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള അഗാര്‍ക്കറിനെ ഏകദിനത്തില്‍ ഇന്ത്യ ഇടയ്ക്ക് വണ്‍ഡൗണായും മധ്യനിരയിലും ഇറക്കി പരീക്ഷിച്ചിട്ടുണ്ട്. 2002ലായിരുന്നു ടെസ്റ്റില്‍ അഗാര്‍ക്കര്‍ കന്നി സെഞ്ച്വറി തികച്ചത്.
ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റില്‍ ഇന്ത്യ 568 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോഴാണ് അഗാര്‍ക്കര്‍ എട്ടാമനായി ക്രീസിലെത്തുന്നത്. 109 റണ്‍സോടെ പുറത്താവാതെ നിന്നെങ്കിലും താരത്തിന്റെ ഇന്നിങ്‌സിനും ടീമിനെ രക്ഷിക്കാനായില്ല. 170 റണ്‍സിന് ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു.

Story first published: Friday, August 10, 2018, 15:18 [IST]
Other articles published on Aug 10, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X