കെട്ടിയിട്ടു, മുഖത്ത് മൂത്രമൊഴിച്ചു... ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു: സുരേഷ് റെയ്‌ന
ദില്ലി: ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ലോകത്തെ തന്നെ ഏറ്റവും വിലപിടിച്ച താരങ്ങളില്‍ ഒരാളാണ് സുരേഷ് റെയ്‌ന. ഐ പി എല്ലില്‍ ഗുജറാത്ത് ലയണ്‍സിന്റെ നായകന്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ വിശ്വസ്തന്‍. തകര്‍പ്പന്‍ ഫീല്‍ഡര്‍. ഇതെല്ലാം ഇന്നത്തെ കഥ. അതിന് മുമ്പ് അധികമാര്‍ക്കും അറിയാത്ത കഥകളുണ്ട്.
കളിയാക്കലുകള്‍ സഹിക്കാന്‍ പറ്റാതെ റെയ്‌ന ആത്മഹത്യ ചെയ്യാന്‍ വരെ ആലോചിച്ചുപോയ ദിവസങ്ങളുണ്ട് റെയ്‌നയുടെ ജീവിതത്തില്‍. സുരേഷ് റെയ്‌ന തന്നെയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. എന്തിനാണ് റെയ്‌ന ജീവിതം അവസാനിപ്പിക്കാന്‍ വരെ ആലോചിച്ചത്. എന്തൊക്കെയാണ് റെയ്‌ന നേരിട്ട ദുരനുഭവങ്ങള്‍. റെയ്‌ന തന്നെ പറയുന്നു.

പഠനകാലത്തെ അനുഭവം
പഠിക്കുന്ന കാലത്തുണ്ടായ കയ്‌പേറിയ അനുഭവങ്ങളാണ് സുരേഷ് റെയ്‌ന വെളിപ്പെടുത്തുന്നത്. ലഖ്‌നൊവിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ വെച്ച് ഒരുപാട് തവണ മോശം അനുബവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലത് റെയ്‌ന തുറന്നുപറയുന്നു

പതിമൂന്നാം വയസ്സില്‍
13 വയസ്സുള്ളപ്പോഴാണ് ഈ സംഭവം. ഒരു ദിവസം രാത്രി ഉറക്കം ഞെട്ടിയത് നെഞ്ചില്‍ എന്തോ ഭാരം തോന്നിയാണ്. ഒരുകുട്ടി നെഞ്ചില്‍ ഇരിക്കുന്നു. അവന്‍ മുഖത്തേക്ക് മൂത്രമൊഴിച്ചു. എന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു.

കോമയിലായിപ്പോയേനെ
ഒരിക്കല്‍ ഹോക്കി സ്റ്റിക്കുകള്‍ കൊണ്ട് കുട്ടികള്‍ തല്ലി. സാരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന ഒരു കുട്ടി കോമ പോലെ ഒരു അവസ്ഥയില്‍ ആയിപ്പോയി.

ഹോസ്റ്റല്‍ വിട്ടു
ഒരു വര്‍ഷം കടിച്ചുപിടിച്ചു നിന്ന ശേഷം റെയ്‌ന ഹോസ്റ്റല്‍ ജീവിതം അവസാനിപ്പിച്ചു. എന്നാല്‍ സഹോദരന്റെ നിര്‍ബന്ധം കാരണം റെയ്‌നയ്ക്ക് രണ്ട് മാസത്തിന് ശേഷം വീണ്ടും അവിടേക്ക് തന്നെ വരേണ്ടി വന്നു.

ആത്മഹത്യ ചെയ്യാന്‍ വരെ
ജീവിതം അവസാനിപ്പിക്കാന്‍ വരെ തോന്നിയ ദിവസങ്ങളായിരുന്നു അത്. എന്നാല്‍ ഭാഗ്യം കൊണ്ട് അങ്ങനെയൊന്നും ഉണ്ടായില്ല
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications