Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിടില്ല ഞാന്‍... സുരേഷ് റെയ്‌നയ്ക്ക് ആംസ്റ്റര്‍ഡാമില്‍ പരിശീലനം!

സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയ്ക്ക് ആംസ്റ്റര്‍ഡാമില്‍ പരിശീലനം. ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ സിന്തറ്റിക് പിച്ചുകളിലാണ് റെയ്‌ന പരിശീലനം നടത്തുന്നത്. ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുകയാണ് അടുത്ത ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ശേഷമാണ് റെയ്‌ന ആംസ്റ്റര്‍ഡാം ക്രിക്കറ്റ് ക്ലബിന്റെ പ്രത്യേക പിച്ചില്‍ പരിശീലനത്തിന് ഇറങ്ങിയിരിക്കുന്നത്.

ഭാര്യ പ്രിയങ്കയ്‌ക്കൊപ്പം നെതര്‍ലന്‍ഡ്‌സില്‍ വെക്കേഷന്‍ ആസ്വദിക്കുകയാണ് റെയ്‌ന. ഇന്ത്യന്‍ ടീമാകട്ടെ ശ്രീലങ്കയില്‍ ടെസ്റ്റ് പര്യടനത്തിലും. നെതര്‍ലന്‍ഡ്‌സ് അടുത്ത ലോകകപ്പ് കളിക്കാന്‍ വേണ്ടി ഇന്ത്യയിലേക്ക് വരുന്നുണ്ട്. ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടിയ നെതര്‍ലന്‍ഡ് ടീമിനൊപ്പമാണ് റെയ്‌നയുടെ പരിശീലനം.

raina

പുതിയ സീസണ് മുമ്പായി ഫോമിലെത്താനാണ് പരിശീലനമെന്നാണ് റെയ്‌ന പറയുന്നത്. ഡച്ച് സ്റ്റേഡിയത്തില്‍ പരിശീലനം നടത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷവും സുരേഷ് റെയ്‌ന പി ടി ഐയോട് പങ്കുവെച്ചു. ഈ മാസം അവസാനത്തോടെ റെയ്‌ന നാട്ടില്‍ തിരിച്ചെത്തും. ബുച്ചിബാബു ക്രിക്കറ്റ് ടൂര്‍ണമെന്റ് പോലുള്ള ആഭ്യന്തര മത്സരങ്ങളിലാണ് റെയ്‌ന അടുത്തതായി കളിക്കുക.

ഡച്ച് ക്രിക്കറ്റ് ബോര്‍ഡിനോടും ആംസ്റ്റര്‍ഡാം ക്രിക്കറ്റ് ക്ലബിനോടും റെയ്‌ന നന്ദി പറയുന്നു. ഡച്ച് ടീമിലെ മീഡിയം ഫാസ്റ്റ് ബൗളര്‍മാര്‍ക്കൊപ്പമുള്ള പരിശീലനം സഹായകരമായി. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് റെയ്‌ന അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. റെയ്‌ന താരതമ്യേന നല്ല പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യന്‍ ടീം പരമ്പര തോറ്റിരുന്നു.

Story first published: Wednesday, August 19, 2015, 18:06 [IST]
Other articles published on Aug 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+