Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അവനെ വിശ്വസിക്കൂ, അല്‍പ്പം കൂടി സമയം നല്‍കൂ', കോലിക്ക് പിന്തുണ അറിയിച്ച് സുരേഷ് റെയ്‌ന

മുംബൈ: ഐസിസി ടൂര്‍ണമെന്റുകളുടെ പ്രധാന മത്സരങ്ങളില്‍ ഇന്ത്യക്ക് കാലിടറുന്നത് നിത്യ സംഭവമായിരിക്കുകയാണ്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കളിച്ച പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം നിര്‍ഭാഗ്യം ഇന്ത്യയെ വേട്ടയാടി. 2017ലെ ചാമ്പ്യന്‍സ് ട്രോഫി,2019ലെ ഏകദിന ലോകകപ്പ്,2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവയിലെല്ലാം കിരീടത്തിലേക്കെത്താന്‍ കോലിക്കായില്ല.

ഇതോടെ നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റണമെന്ന ആവിശ്യം ശക്തമാണ്. 2021ലെ ടി20 ലോകകപ്പ് കോലിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. തോറ്റാല്‍ നായകസ്ഥാനത്ത് നിന്ന് മാറേണ്ടി വരുമെന്നുറപ്പാണ്. ഇപ്പോഴിതാ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന പ്രതികരിച്ചിരിക്കുകയാണ്. അവനെ വിശ്വസിക്കൂവെന്നും അല്‍പ്പം കൂടി സമയം നല്‍കണമെന്നുമാണ് റെയ്‌ന അഭിപ്രായപ്പെട്ടത്.

'കോലി ഒന്നാം നമ്പര്‍ നായകനാണെന്നാണ് കരുതുന്നത്. അവന്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് അവന്റെ റെക്കോഡുകള്‍ വ്യക്തമാക്കുന്നു. നിങ്ങള്‍ ഐസിസി ട്രോഫിയെക്കുറിച്ച് സംസാരിക്കുന്നു എന്നാല്‍ അവന് ഐപിഎല്‍ ട്രോഫിയും നേടാനായിട്ടില്ല. അവന് അല്‍പ്പം കൂടി സമയം നല്‍കണമെന്നാണ് തോന്നുന്നത്. രണ്ടോ മൂന്നോ ലോകകപ്പ് കൂടി അവന്റെ മുന്നിലുണ്ട്. ഫൈനലുകളില്‍ എത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ചില സമയങ്ങളില്‍ ചില കാരണങ്ങളാല്‍ കിരീടം നഷ്ടമാവും'-റെയ്‌ന ന്യൂസ് 24 സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

sureshraina

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനോടാണ് ഇന്ത്യ തോറ്റത്. സതാംപ്റ്റണില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റത്. ഈ തോല്‍വിയെക്കുറിച്ചും റെയ്‌ന പ്രതികരിച്ചു. 'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഒരു ഉദാഹരണമാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ കൊണ്ടാണ് ഇന്ത്യ തോറ്റതെന്നാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ തോല്‍വിക്ക് കാരണം ബാറ്റിങ്ങിലെ പ്രശ്‌നമാണെന്നാണ് എനിക്ക് തോന്നുന്നത്. സീനിയര്‍ താരങ്ങള്‍ കൂട്ടുകെട്ട് സൃഷ്ടിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും ശ്രമിക്കണമായിരുന്നു'-റെയ്‌ന പറഞ്ഞു.

ഇന്ത്യയുടെ അലമാരയില്‍ 1983 ലോകകപ്പ്,2007 ടി20 ലോകകപ്പ്,2011ലെ ഏകദിന ലോകകപ്പ് കിരീടങ്ങളുണ്ട്. താരങ്ങള്‍ കഠിന പരിശീലനം നടത്തുന്നത് മനസിലാക്കണം. അല്‍പ്പം കൂടി സമയം നല്‍കണം. മത്സരത്തെ മാറ്റി മറിക്കാനുള്ള കെല്‍പ്പ് വിരാട് കോലിക്കുണ്ട്. ടീമിന്റെ പുതിയ ശൈലിയെ ബഹുമാനിക്കേണ്ടതായുണ്ട്. അടുത്ത 12,16 മാസത്തിനുള്ളില്‍ ഒരു ഐസിസി കിരീടം ഇന്ത്യയിലേക്കെത്തുമെന്നാണ് കരുതുന്നതെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 13, 2021, 14:06 [IST]
Other articles published on Jul 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+