റെയ്‌നയെ എന്തിന് തഴഞ്ഞു? വിന്‍ഡീസിനെതിരേ കളിക്കണമായിരുന്നു... ഇതാ കാരണങ്ങള്‍
മുംബൈ: ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ നേരത്തേ സ്ഥിരസാന്നിധ്യമായിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുടെ ലോകകപ്പ് പ്രതീക്ഷ മങ്ങുകയാണ്. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും ഇന്ത്യന്‍ നിരയില്‍ ഉണ്ടായിരുന്ന റെയ്‌നയ്ക്കു അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ അവസരം ലഭിക്കാനുള്ള സാധ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഏഷ്യാ കപ്പിനു പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും തഴയപ്പെട്ടതോടെയാണ് റെയ്‌നയുടെ ലോകകപ്പ് മോഹങ്ങള്‍ക്കു മങ്ങലേറ്റത്.
'ഡയനാമോ' ഫ്യൂസാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്... കൊച്ചി പിടിക്കാന്‍ മഞ്ഞപ്പട വീണ്ടുമിറങ്ങുന്നു
ഏഷ്യാ കപ്പിനു മുമ്പ് നടന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ സാധിക്കാതിരുന്നതോടെയാണ് താരത്തിന് ടീമില്‍ സ്ഥാനം നഷ്ടമായത്. എന്നാല്‍ വിന്‍ഡീസിനെതിരേ ഇന്ത്യ തീര്‍ച്ചയായും കളിപ്പിക്കേണ്ട താരമായിരുന്നു റെയ്‌ന. ഇവയാണ് അതിനുള്ള കാരണങ്ങള്‍.

അനുഭവസമ്പത്തുള്ള താരം
ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കാന്‍ ധൈര്യമുള്ള ഇന്ത്യയുടെ ചുരുക്കം ചില താരങ്ങളിലൊരാളാണ് റെയ്‌ന. കളിയിലെ അവസാന 10 ഓവറില്‍ അതിവേഗം റണ്‍സെടുക്കാനും മിടുക്കനാണ് അദ്ദേഹം. കുറച്ചു കാലമായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതു തന്നെയാണ്.
ഏകദിനത്തില്‍ നാലാം നമ്പറില്‍ ആരെന്ന ചോദ്യത്തിന് ഏഷ്യാ കപ്പിലും ഇന്ത്യക്കു മറുപടി ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ വിന്‍ഡീസിനെതിരേ തീര്‍ച്ചയായും ഈ പൊസിഷനില്‍ റെയ്‌നയെ ഇന്ത്യക്കു പരീക്ഷിക്കാമായിരുന്നു. കോലി മൂന്നാമതും ധോണി നാലാമതും പന്ത് അഞ്ചാമതും റെയ്‌ന ആറാമതും ക്രീസിലെത്തിയാല്‍ എതിര്‍ ടീം ബൗളര്‍മാരുടെ ഉറക്കം തന്നെ നഷ്ടപ്പെടുമെന്നതില്‍ സംശയമില്ല.

മികച്ച ഓള്‍റൗണ്ടര്‍
എതിര്‍ ടീമിന്റെ റണ്ണൊഴുക്ക് തടയാനും നിര്‍ണായക ബ്രേക്ത്രൂ നല്‍കാനും മിടുക്കുള്ള ബൗളര്‍ കൂടിയാണ് റെയ്‌ന. പേസ് ബൗളിങ് ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യയെയാണ് ഇന്ത്യ കണ്ടു വച്ചതെങ്കിലും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആരെന്നതിന് കൃത്യമായ ഉത്തരമില്ല. അടുത്തിടെ ടീമിലേക്കു തിരിച്ചുവന്ന രവീന്ദ്ര ജഡേജ ഈ റോൡ തിളങ്ങാന്‍ ശേഷിയുള്ള താരമാണെങ്കിലും ഏകദിനത്തില്‍ സ്ഥിരതയില്ലെന്നത് പോരായ്മയാണ്.
നേരത്തേ ധോണി നായകനായിരുന്നപ്പോള്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്നു റെയ്‌ന. 223 ഏകദിന മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 36 വിക്കറ്റുകളും ഇതുവരെ വീഴ്ത്തിയിട്ടുണ്ട്.

ഫീല്‍ഡിങില്‍ തകര്‍പ്പന്‍ പ്രകടനം
ബാറ്റിങിലും ബൗളിങിലും മാത്രമല്ല ഫീല്‍ഡിങിലും പുലി തന്നെയാണ് റെയ്‌ന. ലോകോത്തര നിലവാരമുള്ള ഇന്ത്യയുടെ ചുരുക്കം ഫീല്‍ഡര്‍മാരിലൊരാളാണ് അദ്ദേഹം. അവിസ്മരണീയ പ്രകടനങ്ങളിലൂടെ റെയ്‌ന ഇതു പല തവണ തെളിയിച്ചിട്ടുമുണ്ട്. ഫീല്‍ഡിങില്‍ ഇന്ത്യ നേരത്തേ നിരവധി വെല്ലുവിളികള്‍ നേരിട്ട സമയത്തായിരുന്നു റെയ്‌നയുടെ വരവ്. തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യന്‍ ഫീല്‍ഡിങിസെ സൂപ്പര്‍ ഹീറോയായി പിന്നീട് അദ്ദേഹം മാറുന്നതാണ് കണ്ടത്.ഇന്ത്യയുടെ ജോണ്ടി റോഡ്‌സെന്നും അക്കാലത്ത് റെയ്‌നയെ ആരാധകര്‍ വിശേഷിപ്പിച്ചിരുന്നു.
അടുത്ത ലോകകപ്പില്‍ തീര്‍ച്ചയായും ഇന്ത്യന്‍ നിരയില്‍ റെയ്‌ന വേണമെന്നാണ് ക്രിക്കറ്റ് വിദഗ്ധരില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇവയൊന്നും മുഖവിലയ്‌ക്കെടുതെയാണ് റെയ്‌നയെ ഏകദിന ടീമില്‍ നിന്നും സെലക്ടര്‍മാര്‍ ഒഴിവാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications