റെയ്‌ന തകര്‍ത്തു, സയ്യിദ് മുഷ്താഖ് അലി കിരീടം ഉത്തര്‍പ്രദേശിന്
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 കിരീടം ഉത്തര്‍പ്രദേശിന്. കലാശപ്പോരാട്ടത്തില്‍ ബറോഡയെ 38 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഉത്തര്‍പ്രദേശ് മുഷ്താഖ് അലി ട്വന്റി20 കപ്പ് സ്വന്തമാക്കിയത്. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബറോഡയെ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 125 റണ്‍സില്‍ ഉട്ടര്‍പ്രദേശ് പിടിച്ച് നിര്‍ത്തി. സ്‌കോര്‍: ഉത്തര്‍പ്രദേശ് 20 ഓവറില്‍ ഏഴിന് 163, ബറോഡ 20 ഓവറില്‍ എഴിന് 125.
ടോസ് നേടി ബറോഡ ഉത്തര്‍പ്രദേശിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന (47 നോട്ടൗട്ട്), പ്രശാന്ത് ഗുപ്ത (49) എന്നിവരുടെ മികവില്‍ 20 ഓവറില്‍ 163 റണ്‍സ് ഉത്തര്‍പ്രദേശ് അടിച്ചെടുത്തു. 31 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു റെയ്‌നയുടെ ഇന്നിങ്‌സ്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബറോഡയ്ക്ക് ഉത്തര്‍പ്രദേശ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. നിര്‍ണായക ഘട്ടത്തില്‍ യൂസഫ് പത്താന്റെ പുറത്താകല്‍ ബറോഡയ്ക്ക് തിരിച്ചടിയായി. 26 റണ്‍സെടുത്ത സൊയബ് തായി മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്ത് നിന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications