Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാണ് ട്വന്റി 20, ഇതാണ് സുരേഷ് റെയ്‌ന, ഇതാണ് ചെന്നൈ കിംഗ്‌സ്!

ബാംഗ്ലൂര്‍: 54 റണ്‍സിന്റെ വിജയം എന്ന് കണ്ട് ഏകപക്ഷീയമായ ഒരു വിജയം എന്നൊന്നും കരുതേണ്ട. കളി സ്‌കോര്‍ ബോര്‍ഡില്‍ കാണുന്നതിലും ഭീകര സംഭവമായിരുന്നു കളത്തില്‍. ടോസ് നേടിയ ഡോള്‍ഫിന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ബാറ്റിംഗിന് വിട്ടു. ആദ്യ ഓവറില്‍ ഒരു സിക്‌സിന് പിന്നാലെ സ്മിത്ത് ഔട്ട്. പക്ഷേ അടിയുടെ പൂരം തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുളളൂ.

90 റണ്‍സെടുക്കാന്‍ റെയ്‌നയ്ക്ക് വേണ്ടി വന്നത് വെറും 43 പന്ത്, മക്കുല്ലം 49 ല്‍ എത്തിയത് 29 പന്തില്‍, ജഡേജ 40 അടിച്ചത് 14 പന്തില്‍. എല്ലാം കൂടെ ചേര്‍ത്ത് ചെന്നൈ എത്തിയത് 242 റണ്‍സില്‍. ഡോള്‍ഫിന്‍സും വെറുതെ ഇരുന്നില്ല. വെറും 2.3 ഓവറില്‍ 50 ലെത്തിയ അവര്‍ നന്നായി പൊരുതി. എന്നാല്‍ മധ്യനിര വിക്കറ്റുകള്‍ തുടരെ വീണത് ഡോള്‍ഫിന്‍സിനെ പ്രതിസന്ധിയിലാക്കി.

ഇതാണ് മോനേ ട്വന്റി 20

ഇതാണ് മോനേ ട്വന്റി 20

ട്വന്റി 20 ക്രിക്കറ്റിന്റെ സകല ലക്ഷണങ്ങളും തികഞ്ഞ കളിയായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 242. മറുപടിയായി ഡോള്‍ഫിന്‍സിന്റെ 188. കാഴ്ചക്കാര്‍ക്ക് ശ്വാസം വിടാന്‍ നേരം കിട്ടിയിട്ടില്ല.

റെയ്‌നയെക്കൊണ്ട് രക്ഷയില്ല

റെയ്‌നയെക്കൊണ്ട് രക്ഷയില്ല

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ സുരേഷ് റെയ്‌നയെക്കൊണ്ട് ഒരു രക്ഷയുമില്ല എന്ന് ഈ കളി വീണ്ടും തെളിയിച്ചു. 43 പന്തില്‍ എട്ട് സിക്‌സര്‍ പറത്തിയാണ് റെയ്‌ന 90 ലെത്തിയത്.

മക്കുല്ലം ആഞ്ഞ് വീശി

മക്കുല്ലം ആഞ്ഞ് വീശി

ഓപ്പണര്‍ ബ്രണ്ടന്‍ മക്കുല്ലവും മോശമാക്കിയില്ല. 29 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതമാണ് മക്കുല്ലം 49 റണ്‍സിലെത്തിയത്.

ധോണി പൂജ്യന്‍

ധോണി പൂജ്യന്‍

സ്‌കോര്‍ ഉയര്‍ത്താന്‍ ക്രീസിലെത്തിയ ധോണി വന്നതും പോയതുമെല്ലാം ഒരുമിച്ചായിരുന്നു. ഫ്രിലിങ്കിന്റെ പന്തില്‍ ധോണി ക്ലീന്‍ ബൗള്‍ഡ് ആയി.

ജഡേജ 14 പന്തില്‍ 40

ജഡേജ 14 പന്തില്‍ 40

അവസാന ഓവറുകളിലെ കമ്പക്കെട്ട് ജഡേജയുടെ വക ആയിരുന്നു. 14 പന്തില്‍ മൂന്ന് ഫോര്‍ മൂന്ന് സിക്‌സ്. മൊത്തം 40 നോട്ടൗട്ട്.

ഡെല്‍പോര്‍ട്ട് വരുന്നു

ഡെല്‍പോര്‍ട്ട് വരുന്നു

9 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും. ഓപ്പണര്‍ ഡെല്‍പോര്‍ട്ട് ക്ഷണനേരം കൊണ്ട് അടിച്ചത് 34 റണ്‍സ്. മോഹിത് ശര്‍മയുടെ പന്തില്‍ ഔട്ടായിപ്പോയില്ലെങ്കില്‍ കളി ഡെല്‍പോര്‍ട്ട് തകര്‍ത്തേനെ.

ഔട്ടല്ല അംപയറേ ഔട്ടല്ല

ഔട്ടല്ല അംപയറേ ഔട്ടല്ല

കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ഡോള്‍ഫിന്‍സിനെ തുടക്കത്തില്‍ തന്നെ അംപയര്‍ ചതിച്ചു. 7 പന്തില്‍ 17 റണ്‍സെടുത്ത ക്യാപ്റ്റന്‍ വാന്‍ വവൈകിനെ വെറുതെ എല്‍ ബി വിളിച്ചായിരുന്നു ഇത്.

Story first published: Tuesday, September 23, 2014, 8:54 [IST]
Other articles published on Sep 23, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+