വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിക്ക് കൈയടിച്ചോളൂ, റെയ്നയെ മറക്കരുത്- നേട്ടങ്ങള്‍ ‍‍എണ്ണിപ്പറഞ്ഞ് പുകഴ്ത്തി രാഹുല്‍ ദ്രാവിഡ്

ധോണിയും റെയ്‌നയും ഒരേ ദിവസമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങിലൊന്നായി ഇത്തവണ സ്വാതന്ത്ര്യദിനം മാറിയിരുന്നു. രാജ്യം 73ാം പിറന്നാള്‍ ആഘോഷിക്കവെയാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ എംഎസ് ധോണിയും മുന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. മിനിറ്റുകളുടെ മാത്രം വ്യത്യാസത്തിലായിരുന്നു ഇത്.

ധോണിയുടെ വിരമിക്കലുണ്ടായ വിടവിനെക്കുറിച്ചും അദ്ദേഹം നല്‍കിയ സംഭാവകളെക്കുറിച്ചുമായിരുന്നു മുന്‍ താരങ്ങളും ക്രിക്കറ്റ് പ്രേമികളുമെല്ലാം വാതോരാതെ പറഞ്ഞത്. ഒരു കാലത്ത് ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ തുറുപ്പുചീട്ടായ റെയ്‌നയുടെ അഭാവം ആരും കാര്യമായി പരാമര്‍ശിച്ചില്ല. എന്നാല്‍ എല്ലാവരില്‍ നിന്നും വ്യത്യസ്തമായി റെയ്‌നയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ്.

ജൂനിയര്‍ ക്രിക്കറ്റിന്റെ സംഭാവന

ജൂനിയര്‍ ക്രിക്കറ്റിന്റെ സംഭാവന

ഇന്ത്യന്‍ ക്രിക്കറ്റിലൂടെ വളര്‍ന്നുവന്ന വളരെ പ്രതിഭാശാലിയായ താരങ്ങളില്‍ ഒരാളായിരുന്നു റെയ്‌ന. 2000ത്തിന്റെ തുടക്കം മുതല്‍ അണ്ടര്‍ 19 ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനങ്ങളായിരുന്നു അദ്ദേഹം കാഴ്ചവച്ചിരുന്നത്. ഭാവിയില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരില്‍ ഒരാളായി റെയ്‌ന മാറുമെന്ന് എല്ലാവര്‍ക്കും അന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ബിസിസിഐയുടെ വീഡിയോയില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവി കൂടിയായ ദ്രാവിഡ് വിശദമാക്കി.
2005ലായിരുന്നു റെയ്‌നയുടെ അരങ്ങേറ്റം. ശ്രീലങ്കയ്‌ക്കെതിരേ നടന്ന ആദ്യ കളിയില്‍ പക്ഷെ താരം പൂജ്യത്തിന് പുറത്തായിരുന്നു. എന്നാല്‍ പിന്നീട് മികച്ച പ്രകടനങ്ങളിലൂടെ ദേശീയ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായി അദ്ദേഹം മാറി.

നിശ്ചിത ഓവര്‍ ക്രിക്കറ്റ്

നിശ്ചിത ഓവര്‍ ക്രിക്കറ്റ്

കഴിഞ്ഞ 11 വര്‍ഷത്തിനിടെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ ഒരുപാട് നേട്ടങ്ങള്‍ കൊയ്തിരുന്നു. ഇവയിലെല്ലാം ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച കളിക്കാരുടെ ലിസ്റ്റെടുത്താല്‍ സുരേഷും അക്കൂട്ടത്തിലുണ്ടാവും. ഇന്ത്യന്‍ ക്രിക്കറ്റിന്, പ്രത്യേകിച്ചും നിശ്ചിത ഓവര്‍ ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണെന്നാണ് തനിക്കു തോന്നിയിട്ടുള്ളതെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു.
ലോകകപ്പ് വിജയിയാണ് റെയ്‌ന. ചാംപ്യന്‍സ് ട്രോഫി വിജയത്തിലും അദ്ദേഹം പങ്കാളിയായി. ക്രിക്കറ്റ് ഫീല്‍ഡില്‍ റെയ്‌നയുടെ സംഭാവനകള്‍ എത്ര മാത്രം വലുതായിരുന്നുവെന്ന് സൂചിപ്പിക്കുന്നതിനു വേണ്ടിയാണ് ഇവ പറയുന്നത്. അപാരമായ ഊര്‍ജവും അര്‍പ്പണ മനോഭാവവുമെല്ലാം റെയ്‌നയുടെ ഫീല്‍ഡിങ് നിലവാരവും ഉയര്‍ത്തിയിരുന്നതായി ദ്രാവിഡ് വിലയിരുത്തി.

ബുദ്ധിമുട്ടേറിയ കാര്യങ്ങള്‍

ബുദ്ധിമുട്ടേറിയ കാര്യങ്ങള്‍

ഇന്ത്യയെ സംബന്ധിച്ച് തീര്‍ച്ചയായും കൈയിക്കേണ്ട ടീം മാന്‍ കൂടിയായിരുന്നു റെയ്‌നയെന്നും ദ്രാവിഡ് പുകഴ്ത്തി. ബുദ്ധിമുട്ടേറിയ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം കളിക്കളത്തില്‍ രാജ്യത്തിനു വേണ്ടി ചെയ്തിട്ടുണ്ട്. ബാറ്റിങില്‍ റെയ്‌ന പലപ്പോഴും താഴേയുള്ള പൊസിഷനുകളിലാണ് കളിച്ചത്. മുന്‍നിരയിലേക്കു വന്നിരുന്നെങ്കില്‍ ഇപ്പോഴത്തേതിനേക്കാള്‍ മികച്ച പ്രകടനം അദ്ദേഹം നടത്തുമായിരുന്നു.
ഐപിഎല്ലില്‍ സിഎസ്‌കെയോടൊപ്പമുള്ള റെയ്‌നയുടെ പ്രകടനം ഇതിനു തെളിവാണ്. 193 മല്‍സരങ്ങളില്‍ നിന്നും 5368 റണ്‍സെടുത്ത അദ്ദേഹം ടൂര്‍ണമെന്റിലെ രണ്ടാമത്തെ റണ്‍വേട്ടക്കാരന്‍ കൂടിയാണ്. സിഎസ്‌കെയില്‍ മൂന്നാം നമ്പറില്‍ കളിക്കുന്ന റെയ്‌നയുടെ റെക്കോര്‍ഡിനെ ഗംഭീരമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ കഴിയൂ. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഐപിഎല്‍ കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

കഴിവിന്റെ പരമാവധി നല്‍കി

കഴിവിന്റെ പരമാവധി നല്‍കി

കഴിവിന്റെ പരമാവധി ഇന്ത്യന്‍ ക്രിക്കറ്റിന് റെയ്‌ന നല്‍കിയിട്ടുണ്ട്. ബാറ്റിങില്‍ ടീം ആവശ്യപ്പെടുന്ന റോൡും കൡക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. വളരെ ബുദ്ധിമുട്ടേറിയ പൊസിഷനുകളില്‍ റെയ്‌ന ഫീല്‍ഡ് ചെയ്തു, ബൗളിങിലൂടെ ടീമിന് നിര്‍ണായക ബ്രേക്ക്ത്രുകളും നേടിത്തന്നു.
ഇവയെല്ലാം നോക്കുമ്പോള്‍ റെയ്‌ന ഇന്ത്യയെ സംബന്ധിച്ച് എത്ര മാത്രം പ്രധാനപ്പെട്ട താരമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. ക്രിക്കറ്റിലേക്കു ഒരുപാട് എനര്‍ജി കൊണ്ടു വന്ന വളരെ കഴിവുള്ള ബാറ്റ്‌സ്മാന്‍ കൂടിയായിരുന്നു അദ്ദേഹമെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു.
ഇന്ത്യക്കു വേണ്ടി 226 ഏകദിനങ്ങളില്‍ നിന്നും 35.31 ശരാശരിയില്‍ 5615ഉം 18 ടെസ്റ്റുകളില്‍ നിന്നും 26.48 ശരാശരിയില്‍ 768 റണ്‍സും 78 ടി20കളില്‍ നിന്നും 29.18 ശരാശരിയില്‍ 1605 റണ്‍സും റെയ്‌ന നേടിയിട്ടുണ്ട്.

Story first published: Wednesday, August 19, 2020, 14:39 [IST]
Other articles published on Aug 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X