Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്ക് മുമ്പേ ഇന്ത്യയ്ക്ക് റെയ്‌നയെ നഷ്ടം.. ന്യൂസിലന്‍ഡിനെ വീഴ്ത്തിയാല്‍ മൂന്നാം റാങ്ക് വരെ എത്താം!

മുംബൈ: ടെസ്റ്റ് പരമ്പരയിലെ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. മധ്യനിര ബാറ്റ്സ്മാന്‍ സുരേഷ് റെയ്നയെ ഒന്നാം ഏകദിനത്തിന് മുമ്പേ നഷ്ടമായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. വൈറല്‍ ഫീവര്‍ ബാധിച്ച റെയ്‌ന ഒന്നാം ഏകദിനത്തിന് ഉണ്ടാകില്ലെന്ന് ബി സി സി ഐ അറിയിച്ചു.

Read Also: ന്യൂസിലന്‍ഡിനെതിരെ പരമ്പര തൂത്തുവാരിയത് ഇന്ത്യന്‍ ടീമോ അതോ അശ്വിന്‍ ഒറ്റയ്‌ക്കോ, ഇതൊന്ന് നോക്കൂ!

ഐ സി സി റാങ്കിംഗ് മെച്ചപ്പെടുത്താന്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള ഒരു അവസരം കൂടിയാണ് ന്യൂസിലന്‍ഡിനെതിരായ ഈ പരമ്പര. നിലവില്‍ നാലാം റാങ്കിലാണ് ഇന്ത്യ. പരമ്പരയിലെ മികച്ച വിജയം ഇന്ത്യയെ മൂന്നാം റാങ്ക് വരെ എത്തിക്കും. അത് പക്ഷേ എളുപ്പമല്ല. അഞ്ച് മത്സരങ്ങളുടെ കളിയില്‍ 4 - 1 എന്ന സ്‌കോറിലെങ്കിലും ജയിച്ചാലേ ഇന്ത്യയ്്ക്ക് മൂന്നാം റാങ്കിലെത്താന്‍ പറ്റൂ.

ഭാഗ്യത്തിന് കിട്ടിയ അവസരം

ഭാഗ്യത്തിന് കിട്ടിയ അവസരം

ആഭ്യന്തര ക്രിക്കറ്റില്‍ ശരാശരി പ്രകടനം മാത്രം കാഴ്ചവെച്ച സുരേഷ് റെയ്‌നയ്ക്ക് ഭാഗ്യം കൊണ്ടാണ് ന്യൂസിലന്‍ഡിനെതിരായ ഏകദിന ടീമില്‍ ഇടം കിട്ടിയത്. വൈറല്‍ ഫീവര്‍ ബാധിച്ച് റെയ്‌നയ്ക്ക് ഒക്ടോബര്‍ 16ന് ധരംശാലയില്‍ നടക്കുന്ന ആദ്യ ഏകദിനത്തില്‍ കളിക്കാന്‍ പറ്റില്ല.

ബൗളിംഗിലും നഷ്ടം

ബൗളിംഗിലും നഷ്ടം

പ്രമുഖ ബൗളര്‍മാരെല്ലാം പരിക്ക് മൂലമോ വിശ്രമം അനുവദിച്ചത് കൊണ്ടോ ആയി ടീമിന് പുറത്താണ്. ഈ സാഹചര്യത്തില്‍ സുരേഷ് റെയ്നയുടെ പാര്‍ട്ട് ടൈം സ്പിന്‍ ബൗളിംഗ് ഉപകാരപ്രദമാകുമെന്നാണ് ടീം പ്രഖ്യാപിക്കുമ്പോള്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദ് പറഞ്ഞത്. റെയ്‌ന ഒന്നാം ഏകദിനത്തിന് ഇല്ലാത്തത് ഇന്ത്യയുടെ പാര്‍ട് ടൈം ബൗളിംഗ് ഓപ്ഷനില്‍ കുറവ് വരുത്തും.

ധോണിയുടെ ടീം

ധോണിയുടെ ടീം

അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റനായി എം എസ് ധോണി തിരിച്ചെത്തി. വിരാട് കോലിയാണ് വൈസ് ക്യാപ്റ്റന്‍. വെറ്ററന്‍ താരം യുവരാജ് സിംഗിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.

പ്രമുഖരൊന്നും ഇല്ല

പ്രമുഖരൊന്നും ഇല്ല

പ്രമുഖ താരങ്ങളായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. രോഹിത് ശര്‍മയുടെ ഓപ്പണിംഗ് പങ്കാളി ശിഖര്‍ ധവാനും പകരക്കാരന്‍ ഓപ്പണര്‍ രാഹുലിനും പരിക്കാണ്. ഭുവനേശ്വര്‍ കുമാറിനെയും പരിക്ക് കാരണം പരിഗണിച്ചില്ല.

 യുവതാരങ്ങള്‍ക്ക് ചാകര

യുവതാരങ്ങള്‍ക്ക് ചാകര

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ എ ടീമിന് വേണ്ടി ഓപ്പണറായി ഇറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത മന്‍ദീപ് സിംഗ് ടീമിലുണ്ട്. മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ഹര്‍ദീക് പാണ്ഡ്യ, ജയന്ത് യാദവ് എന്നീ പുതുമുഖങ്ങളും ടീമിലുണ്ട്.

ബൗളിംഗ് കുറച്ച് വീക്ക്

ബൗളിംഗ് കുറച്ച് വീക്ക്

ഉമേഷ് യാദവ്, ജസ്പ്രീത് ഭുമ്ര, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് ടീമിലെ പ്രധാന ഫാസ്റ്റ് ബൗളര്‍മാര്‍. വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയും യുവതാരം അക്ഷര്‍ പട്ടേലും ചേര്‍ന്നാകും സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൈകാര്യം ചെയ്യുക.

Story first published: Thursday, October 13, 2016, 16:30 [IST]
Other articles published on Oct 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+