വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി, കെട്ടിപ്പിടിച്ച് യുവരാജ് പറഞ്ഞ വാക്കുകള്‍ പങ്കുവെച്ച് സുരേഷ് റെയ്‌ന

മുംബൈ: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ശ്രദ്ധേയ മുഖമാണ് സുരേഷ് റെയ്‌ന. ഇടം കൈയന്‍ മധ്യനിര താരമായിരുന്ന റെയ്‌ന മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ഗംഭീരമായി തുടങ്ങിയെങ്കിലും പരിമിത ഓവറിലാണ് റെയ്‌ന കൂടുതല്‍ തിളങ്ങിയത്. 2020 ആഗസ്റ്റ് 15ന് എംഎസ് ധോണി വിരമിച്ച അതേ ദിവസമാണ് റെയ്‌ന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

കളത്തില്‍ മുഴുവന്‍ സമയവും ഊര്‍ജസ്വലതയോടെ നില്‍ക്കുന്ന റെയ്‌നക്ക് വലിയ ആരാധക പിന്തുണയുമുണ്ട്. 2010ലെ അരങ്ങേറ്റ ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരേ സെഞ്ച്വറി നേടാന്‍ റെയ്‌നക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ ആദ്യ ടെസ്റ്റ് ഇന്നിങ്‌സില്‍ത്തന്നെ സെഞ്ച്വറി നേടിയപ്പോള്‍ യുവരാജ് സിങ് പറഞ്ഞ വാക്കുകള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സുരേഷ് റെയ്‌ന.

sureshraina

'എന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന്റെ തലേ രാത്രി 12.30-1 മണിക്കുള്ളില്‍ യുവരാജ് സിങ് ഫോണ്‍ വിളിച്ചു. സുരേഷ് എനിക്കുറങ്ങാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞു. എനിക്ക് വയറില്‍ എന്തൊക്കെയോ ബുദ്ധിമുട്ടുള്ളതായി തോന്നുന്നുവെന്നും നീ അരങ്ങേറ്റത്തിന് തയ്യാറായിരിക്കണം എന്ന് പറഞ്ഞു. സാധാരണ അങ്ങനെ ആരും പറയാത്തതാണ്. ആ സംസാരത്തില്‍ യുവരാജിന്റെ സമ്മര്‍ദ്ദം എനിക്ക് മനസിലായി. അദ്ദേഹത്തെ ആശ്വസിപ്പിക്കാനെന്നോളം തയ്യാറാണെന്ന് ഞാന്‍ പറഞ്ഞു.

ആ രാത്രിയില്‍ ഞാന്‍ ഉറങ്ങിയേ ഇല്ല. കാരണം അടുത്ത ദിവസം എന്റെ അരങ്ങേറ്റമുണ്ടാകുമോ എന്ന് ചിന്തിച്ചുകൊണ്ടേയിരുന്നു. ടീം മീറ്റിങ്ങള്‍ ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഒന്നും ഉണ്ടായില്ല. ഞാന്‍ തയ്യാറായിരുന്നില്ല. എന്റെ അരങ്ങേറ്റമാണോ അല്ലെയോ എന്ന് കൃത്യമായി പറഞ്ഞിരുന്നില്ല. അരങ്ങേറ്റത്തിന് അവസരം ലഭിക്കുകയും സെഞ്ച്വറി നേടുകയും ചെയ്തു. യുവി എന്റെ അടുത്തുവരികയും കെട്ടിപ്പിടിക്കുകയും ഇതാണ് നീ നന്നായി ചെയ്തു,നിന്റെ പ്രകടനം കണ്ട് അതിയായ സന്തോഷമെന്ന് പറയുകയും ചെയ്തു'-റെയ്‌ന പറഞ്ഞു.

മത്സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇരട്ട സെഞ്ച്വറി നേടുകയും ചെയ്തു. കുമാര്‍ സംഗക്കാരയും ഇരട്ട സെഞ്ച്വറി നേടിയ മത്സരം സമനിലയിലാണ് കലാശിച്ചത്. 18 ടെസ്റ്റില്‍ നിന്ന് 768 റണ്‍സും 226 ഏകദിനത്തില്‍ നിന്ന് 5615 റണ്‍സും 78 ടി20യില്‍ നിന്ന് 1604 റണ്‍സുമാണ് റെയ്‌ന നേടിയത്. 200 ഐപിഎല്ലില്‍ നിന്നായി 5491 റണ്‍സും റെയ്‌നയുടെ പേരിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും ഐപിഎല്ലില്‍ അദ്ദേഹം സജീവമാണ്.

Story first published: Sunday, July 18, 2021, 14:12 [IST]
Other articles published on Jul 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X