IPL 2020: ധോണി തുടങ്ങിക്കഴിഞ്ഞു, തയ്യാറെടുപ്പിനെക്കുറിച്ച് വെളിപ്പെടുത്തി റെയ്‌ന

ഐപിഎല്ലിന്റെ പുതിയ സീസണ്‍ അടുത്ത മാസം 19ന് യുഎഇയില്‍ ആരംഭിക്കാനിരിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പ്രകടനമാണ്. ഒരു വര്‍ഷത്തിലേറെയായി ക്രിക്കറ്റില്‍ നിന്നു മാറി നില്‍ക്കുകയായിരുന്ന അദ്ദേഹത്തിന്റെ മടങ്ങിവരവിനുള്ള വേദി കൂടിയാണ് ഐപിഎല്‍. ദേശീയ ടീമിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് തീരുമാനിക്കുന്നതില്‍ നിര്‍ണായകം കൂടിയാണ് ടൂര്‍ണമെന്റ്. ഐപിഎല്ലിനു മുന്നോടിയായി പല മുന്‍ നിര താരങ്ങളും പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ധോണിയുടെ തയ്യാറെടുപ്പുകളെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. ഇപ്പോഴിതാ ഇതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് സിഎസ്‌കെയില്‍ ധോണിയുടെ സഹതാരവും അടുത്ത കൂട്ടുകാരനുമായ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന.

ധോണി റാഞ്ചിയിലെ വീട്ടില്‍ കഠിന പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണെന്നു റെയ്‌ന വെളിപ്പെടുത്തി. ഐപിഎല്ലിനു മുന്നോടിയായി എട്ടു ഫ്രാഞ്ചൈസികളും ഈ മാസം അവസാനത്തോടെ യുഎഇയില്‍ പരിശീലന ക്യാംപ് ആരംഭിക്കും. നാലു മാസത്തിലേറെയായി മല്‍സരങ്ങളിലൊന്നും കളിക്കാത്തതിനാല്‍ താരങ്ങള്‍ക്കു പഴയ താളം വീണ്ടെടുക്കുന്നതിനു വേണ്ടിയാണിത്. ആഗസ്റ്റ് രണ്ടാം വാരത്തോടെ സിഎസ്‌കെ ടീം യുഎഇയിലേക്കു പറക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ ആഗസ്റ്റ് 20നു ശേഷം മാത്രമേ യുഎഇയിലേക്കു യാത്ര തിരിക്കാവൂയെന്നു ബിസിസിഐ കഴിഞ്ഞ ദിവസം എട്ടു ഫ്രാഞ്ചൈസികളെയും അറിയിച്ചിരുന്നു. ഇതോടെ നിലവിലെ രീതിയില്‍ തന്നെ താരങ്ങള്‍ക്കു വ്യക്തിഗത പരിശീലനം തുടരേണ്ടിവരും.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ സംസാരിക്കവെയാണ് ധോണിയുള്‍പ്പെടെ സിഎസ്‌കെ ടീമിലെ തന്റെ സഹതാരങ്ങളുടെ തയ്യാറെടുപ്പിനെക്കുറിച്ച് റെയ്‌ന വ്യക്തമാക്കിയത്. ടീമിലെ ഒരുപാട് താരങ്ങളുമായി താന്‍ സംസാരിച്ചിരുന്നു. എല്ലാം പ്ലാന്‍ ചെയ്തു കഴിഞ്ഞു. ദീപക് ചഹര്‍ കളിച്ചുകൊണ്ടിരിക്കുകയാണ്, ധോണിയാവട്ടെ വീട്ടില്‍ കഠിന പരിശീലനം നടത്തുന്നുണ്ട്. എല്ലാവരും തങ്ങള്‍ക്കു സാധിക്കുന്ന തരത്തില്‍ തയ്യാറെടുക്കുന്നുണ്ട്. കാരണം ഒരുപാട് ഫിറ്റ്‌നസും പ്രതിബദ്ധതയുമൊക്കെ ഗെയിമില്‍ വേണമെന്ന് നാട്ടില്‍ ഗാസിയാബാദിലെ വീടിന് അടുത്തുള്ള ഗ്രൗണ്ടില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന റെയ്‌ന വിശദമാക്കി.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും റെയ്‌നയ്‌ക്കൊപ്പമായിരുന്നു നെറ്റ്‌സില്‍ പരിശീലനം നടത്തിയത്. മുഹമ്മദ് ഷമി, പിയൂഷ് ചൗള എന്നിവരും പരിശീലിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിരുന്നു. ഈ താരങ്ങളെല്ലാം ദില്ലിയിലോ ഉത്തര്‍പ്രദേശിലോ ആണ് ഒരുമിച്ച് ഐപിഎല്ലിനു വേണ്ടി പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു കിരീടം തിരിച്ചുപിടിക്കണമെങ്കില്‍ റെയ്‌നയുടെ പ്രകടനം നിര്‍ണായകമായിരിക്കും. റിഷഭ് പന്തിനൊപ്പമാണ് ഞാന്‍ പരിശീലനത്തിലേര്‍പ്പെട്ടത്. അവന്‍ വളരെ നല്ല ബാറ്റിങാണ് നെറ്റ്‌സില്‍ കാഴ്ചവച്ചത്. ഷമിക്കൊപ്പവും നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുന്നു. എല്ലാ ബൗളര്‍മാരും ഇവിടെയെത്തുകയും പരിശീലനം നടത്തുകയും ചെയ്യുന്നുണ്ട്. പിയൂഷ് ചൗളയും ഇവിടെ പരിശീലനം നടത്തി. അദ്ദേഹവും നല്ല ബൗളിങായിരുന്നു കാഴ്ചവച്ചതെന്ന് റെയ്‌ന വ്യക്തമാക്കി.

കഴിയുന്നത്ര വേഗത്തില്‍ യുഎഇയില്‍ എത്താന്‍ കഴിഞ്ഞാല്‍ തയ്യാറെടുപ്പ് നടത്താന്‍ അവസരം ലഭിക്കുമെന്നും പറഞ്ഞു. സിഎസ്‌കെയ്ക്ക് യുഎഇയില്‍ ക്യാംപുണ്ടാവും. ടൂര്‍ണമെന്റിന് 18-20 ദിവസം മുമ്പ് ടീം ഇവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല്- അഞ്ചു മാസം ലോക്ക്ഡൗണായതിനാല്‍ കഴിയുന്നത്ര യുഎഇയിലെത്തുകയെന്നത് പ്രധാനമാണമെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, August 4, 2020, 16:51 [IST]
Other articles published on Aug 4, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X