Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്തെറിയാന്‍ അറിയാവുന്ന ബാറ്റ്‌സ്മാന്‍മാര്‍ ടീമില്‍ പ്രധാനപ്പെട്ടവരാണ്‌: സുരേഷ് റെയ്‌ന

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ ക്രിക്കറ്റ് ടീമിനെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ച കാര്യം ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ്. ടി20 പരമ്പരയില്‍ ഇത് വലിയ പ്രശ്‌നമല്ലെങ്കിലും ഏകദിനത്തില്‍ പന്തെറിയാനറിയാവുന്ന ബാറ്റ്‌സ്മാന്‍മാര്‍ ടീമില്‍ വേണം. സൂപ്പര്‍ ബൗളര്‍മാരെല്ലാം തല്ലുവാങ്ങുമ്പോള്‍ ചിലപ്പോള്‍ ക്യാപ്റ്റന്റെ രക്ഷയ്ക്കായി എത്തുന്നത് ചില പാര്‍ട് ടൈം ബൗളര്‍മാരായിരിക്കും. സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലെ ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടത്തില്‍ സച്ചിന്‍, സെവാഗ്, ഗാംഗുലി, ദിനേഷ് മോംഗിയ, യുവരാജ് ഇങ്ങനെ നിരവധി ബാറ്റ്‌സ്മാന്‍മാര്‍ പന്തെറിയാനുണ്ടായിരുന്നു.

ധോണിയുടെ കാലഘട്ടം ആയപ്പോഴേക്കും യുവരാജ്,സെവാഗ്,സുരേഷ് റെയ്‌ന തുടങ്ങിയവരും പാര്‍ട് ടൈം ബൗളര്‍മാരായി ഉണ്ടായിരുന്നു. എന്നാല്‍ കോലിയുടെ കാലഘട്ടം ആയപ്പോഴേക്കും പന്തെറിയുന്ന ബാറ്റ്‌സ്മാന്‍മാര്‍ ആരും ഇല്ലാത്ത അവസ്ഥയാണ്. നിലവിലെ ഇന്ത്യയുടെ ആദ്യ അഞ്ച് ബാറ്റ്‌സ്മാന്‍മാരില്‍ പന്തെറിയുന്നവര്‍ ആരും തന്നെ ഇല്ലെന്ന് പറയാം. ഇപ്പോഴിതാ പന്തെറിയാനറിയാവുന്ന ബാറ്റ്‌സ്മാന്‍മാര്‍ ടീമിലെ പ്രധാനപ്പെട്ടവരാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.

sureshraina

'ഒരു ബാറ്റ്‌സ്മാന്‍ പന്തെറിയുകയെന്നതും പന്തെറിയുന്നവര്‍ ബാറ്റ് ചെയ്യുകയെന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് എപ്പോഴും ടീമിന് ഗുണകരമായിരിക്കും. ടീമിന്റെ മികച്ച ബൗളര്‍മാരുടെ മോശം ദിനത്തില്‍ എതിര്‍ ടീം സ്‌കോര്‍ ബോര്‍ഡിനെ പിടിച്ചുനിര്‍ത്താന്‍ ഇത്തരം ബൗളര്‍മാരാണ് ക്യാപ്റ്റനെ സഹായിക്കുന്നത്. സച്ചിന്‍,വീരു,യുവി എന്നിവര്‍ ഉണ്ടായിരുന്നപ്പോള്‍ പന്തും എറിയുമായിരുന്നു. അത് ടീമിന് കൂടുതല്‍ സംതുലിതാവസ്ഥ നല്‍കി. 2011ലെ ലോകകപ്പ് നേട്ടത്തിന് ഇവരുടെ ഓള്‍റൗണ്ട് മികവ് സഹായിച്ചു'-റെയ്‌ന പറഞ്ഞു.

2011ലെ ഏകദിന ലോകകപ്പിലും 2007ലെ ടി20 ലോകകപ്പിലും ഇന്ത്യ കിരീടം നേടിയപ്പോള്‍ ബാറ്റ്‌സ്മാന്‍മാരുടെ ബൗളിങ് നിര്‍ണ്ണായകമായിരുന്നു. 2011ല്‍ യുവരാജ് സിങ്ങാണ് എംഎസ് ധോണിയുടെ ജോലിഭാരം കുറച്ചത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ അദ്ദേഹം തിളങ്ങിയിരുന്നു. സെവാഗും സച്ചിനുമെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100ന് മുകളില്‍ വിക്കറ്റുള്ളവരാണ്.

'നിങ്ങള്‍ ഗ്രാമങ്ങളില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിക്കാന്‍ പോവുകയാണെങ്കില്‍ ബാറ്റിങ്ങിനൊപ്പം ബൗളിങ്ങും ഉണ്ടെങ്കില്‍ മാത്രമെ ടീമിലേക്ക് പരിഗണിക്കുകയുള്ളു. അല്ലെങ്കില്‍ ടീമില്‍ അവസരം ലഭിക്കില്ല. ബൗളിങ് ചെയ്യുക വളരെ പ്രയാസമുള്ള കാര്യമാണ്. ബാറ്റ്‌സ്മാന്‍ പന്തെറിയാന്‍ അധികം ആഗ്രഹിക്കാറില്ല. എന്നാല്‍ അവന്‍ പന്തെറിയുമെന്നത് നായകനെ സംബന്ധിച്ച് ധൈര്യമാണ്'-റെയ്‌ന പറഞ്ഞു.

നിലവിലെ ഇന്ത്യന്‍ ടീമില്‍ ആറാം ബൗളറായി ആരുമില്ല. പരിക്കിന്റെ പിടിയിലുള്ള ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാനാവാത്തത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ മായങ്ക് അഗര്‍വാള്‍ ഒരോവര്‍ എറിഞ്ഞിരുന്നു. പന്തെറിഞ്ഞ് ശീലമില്ലാത്ത ബാറ്റ്‌സ്മാന്‍മാരെക്കൊണ്ട് പന്തെറിയിച്ചാല്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.

Story first published: Wednesday, December 9, 2020, 12:59 [IST]
Other articles published on Dec 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+