രണ്ടാം ഏകദിനം: സുരേഷ് റെയ്‌ന നെറ്റ് പ്രാക്ടീസ് തുടങ്ങി... ക്യാപ്റ്റന്‍ ധോണിക്ക് തലവേദന!
ദില്ലി: ഐ സി സി റാങ്കിംഗില്‍ സ്ഥാനക്കയറ്റം ലക്ഷ്യമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന്(ഒക്ടോബര്‍ 20 വ്യാഴാഴ്ച) ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തിന് ഇറങ്ങുന്നു. ഒന്നാം ഏകദിനത്തില്‍ 7 വിക്കറ്റിന് ജയിച്ച ഇന്ത്യയ്ക്ക് പരമ്പര 4 - 1 എന്ന മാര്‍ജിനില്‍ ജയിച്ചാല്‍ ഐ സി സി റാങ്കിംഗില്‍ ഒരു സ്ഥാനം കയറാം.
Read Also: ധോണിയുടെ ബാറ്റിംഗിനെ കളിയാക്കി ട്വീറ്റ്... ടെയ്‌ലര്‍ മാപ്പ് പറഞ്ഞു; പക്ഷേ ആരാധകര്‍ വെറുതെ ഇരിക്കുമോ?
ഫാസ്റ്റ് ബൗളര്‍മാരുടെ മിന്നുന്ന പ്രകടനത്തിന്റെ മികവിലായിരുന്നു ഇന്ത്യ കീവിസിനെ ആദ്യ മത്സരത്തില്‍ കശക്കിയെറിഞ്ഞത്. ആദ്യ ഏകദിനം കളിച്ച ഹര്‍ദീക് പാണ്ഡ്യയും ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവും ചേര്‍ന്നാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ ധോണിയെ വിഷമിപ്പിക്കുന്ന കാര്യവും ടീമില്‍ ആരെ തള്ളും ആരെ കൊള്ളും എന്നത് തന്നെ.. കാരണമുണ്ട്.

സുരേഷ് റെയ്‌ന അകത്തോ പുറത്തോ
പണ്ടാണെങ്കില്‍ സംശയം വേണ്ടാത്ത ഒരു കാര്യമായിരുന്നു. റെയ്‌ന സ്‌ക്വാഡിലുണ്ടോ അവസാന ഇലവനിലും ഉറപ്പ്. എന്നാല്‍ ഇപ്പോഴതല്ല സ്ഥിതി. ഫോമിലല്ലാത്ത റെയ്‌ന ടീമില്‍ കയറിപ്പറ്റിയത് തന്നെ കഷ്ടിയാണ്. പോരാത്തതിന് ഒന്നാം ഏകദിനത്തിന് മുമ്പായി പനിയും. രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ റെയ്‌നയുടെ സ്ഥാനത്തിന് ഒരു ഉറപ്പും ഇല്ല എന്നതാണ് സത്യം.

കാരണം കേദാര്‍ ജാദവ്
പുതുമുഖ താരം കേജാര്‍ ജാദവാണ് റെയ്‌നയുടെ സ്ഥാനത്തിന് ഭീഷണി. ഹര്‍ദിക് പാണ്ഡ്യ അടക്കം അഞ്ച് ബൗളര്‍മാര്‍ മാത്രമുള്ള ഇന്ത്യയ്ക്ക് ഒരു പാര്‍ട് ടൈം സ്പിന്നര്‍ കൂടിയേ തീരു. ഇത് മനസില്‍ കണ്ടാണ് റെയ്‌നയെ ടീമില്‍ എടുത്തത്. എന്നാല്‍ ഒന്നാം ഏകദിനത്തില്‍ റെയ്‌നയ്ക്ക് പകരം കളിച്ച ജാദവ് പാര്‍ട്ട് ടൈം സ്പിന്‍ എറിഞ്ഞ് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതാണ് റെയ്‌നയ്ക്ക് വിനയായത്

ബൗളിംഗില്‍ മാറ്റമില്ല
ഉമേഷ് യാദവ്, ജസ്പ്രീത് ഭുമ്ര, ഹര്‍ദീക് പാണ്ഡ്യ എന്നിവരടങ്ങുന്ന ഫാസ്റ്റ് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ധോണി മാറ്റം വരുത്താന്‍ ഇടയില്ല. അശ്വിനും ജഡേജയും ഇല്ലെങ്കിലും സ്പിന്‍ ബൗളിംഗ് നിരയും മോശമില്ല. അമിത് മിശ്ര, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കാണ് സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല.

ബാറ്റിംഗില്‍ പരാതികളില്ല
ഓപ്പണര്‍ ശിഖര്‍ ധവാനും പകരക്കാരന്‍ ഓപ്പണര്‍ കെ എല്‍ രാഹുലും പരിക്കേറ്റ് പുറത്താണ്. എന്നാലും ഇന്ത്യയ്ക്ക് ബാറ്റിംഗില്‍ യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ല. രോഹിത് ശര്‍മയ്‌ക്കൊപ്പം രഹാനെ ഓപ്പണറായി ശോഭിക്കുന്നു. കോലിയാണെങ്കില്‍ മികച്ച ഫോമില്‍. മനീഷ് പാണ്ഡെ, ജാദവ് എന്നിവര്‍ കൂടി അവസരം മുതലാക്കിയാല്‍ പിന്നെ ഇന്ത്യയ്ക്ക് തലവേദന ഒന്നുമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications