വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎഎല്‍; ആദ്യ മത്സരത്തില്‍ ആരും തകര്‍ക്കാത്ത ബാറ്റിങ് റെക്കോര്‍ഡുമായി റെയ്‌ന; ലോകകപ്പ് ടീം ലക്ഷ്യം

5,000 തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍

ചെന്നൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ തന്നെ ബാറ്റിങ് റെക്കോര്‍ഡുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന. ആദ്യ സീസണ്‍ മുതല്‍ ഐപിഎല്ലിലെ മിന്നും താരങ്ങളിലൊരാളായ റെയ്‌ന ലീഗില്‍ 5,000 തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന ബഹുമതി സ്വന്തമാക്കി. റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മത്സരത്തിലായിരുന്നു റെയ്‌നയുടെ നേട്ടം.

ഐപിഎല്‍; ടെസ്റ്റ് പിച്ചൊരുക്കി ഉദ്ഘാടനം, വിമര്‍ശിച്ച് ധോണിയും കോലിയും; കലിപ്പടങ്ങാതെ ആരാധകര്‍ ഐപിഎല്‍; ടെസ്റ്റ് പിച്ചൊരുക്കി ഉദ്ഘാടനം, വിമര്‍ശിച്ച് ധോണിയും കോലിയും; കലിപ്പടങ്ങാതെ ആരാധകര്‍

ആദ്യ മത്സരത്തിനിറങ്ങുന്നതിന് മുന്‍പ് 5,000 റണ്‍സ് തികയ്ക്കാന്‍ റെയ്‌നയ്ക്ക് 15 റണ്‍സ് മതിയായിരുന്നു. 19 റണ്‍സെടുത്ത് താരം പുറത്തായെങ്കിലും റെക്കോര്‍ഡ് സ്വന്തം പേരിലാക്കാന്‍ കഴിഞ്ഞു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ വിരാട് കോലിക്ക് 5000 തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കാമായിരുന്നെങ്കിലും കഴിഞ്ഞില്ല.

വിരാട് കോലിയും റെയ്‌നയും

വിരാട് കോലിയും റെയ്‌നയും

163 മത്സരങ്ങളില്‍നിന്നും കോലിക്കിപ്പോള്‍ 4948 റണ്‍സുണ്ട്. 38.35 ശരാശരിയില്‍ 34 അര്‍ധസെഞ്ച്വറികളുടെ അകമ്പടിയോടെയാണ് കോലിയുടെ റണ്‍വേട്ട. ആദ്യ മത്സരത്തില്‍ കോലി 6 റണ്‍സെടുത്ത് പുറത്തായിരുന്നു. 177 മത്സരങ്ങള്‍ കളിച്ച റെയ്‌ന 34.37 റണ്‍സ് ശരാശരിയിലാണ് 5000 റണ്‍സ് മറികടന്നത്. 35 അര്‍ധശതകങ്ങളാണ് റെയ്‌നയുടെ സമ്പാദ്യം.

11 സീസണില്‍ റെയ്‌നയുടെ പ്രകടനം

11 സീസണില്‍ റെയ്‌നയുടെ പ്രകടനം

കഴിഞ്ഞ 11 സീസണിലും 300 റണ്‍സോ അതിലധികമോ നേടുന്ന ഏക ബാറ്റ്‌സ്മാന്‍ ആണ് റെയ്‌ന. മാത്രമല്ല, ആദ്യ ഐപിഎല്‍ മുതല്‍ ഇതുവരെയായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും മറ്റൊരുമല്ല. 11 വര്‍ഷത്തിനിടയ്ക്ക് ആകെ ഒരു മത്സരം മാത്രമാണ് റെയ്‌നയ്ക്ക് നഷ്ടമായത്. ഇത്തവണ മികച്ച പ്രകടനം നടത്തിയാല്‍ ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ റെയ്‌നയ്ക്ക് കഴിഞ്ഞേക്കും. അതേസമയം, പ്രകടനം മോശമായാല്‍ റെയ്‌നയുടെ അന്താരാഷ്ട്ര കരിയറിനും ഏറെക്കുറെ വിരാമമാകും.

 ലോകകപ്പിലേക്ക് സാധ്യത

ലോകകപ്പിലേക്ക് സാധ്യത

നാലാം നമ്പറില്‍ ബാറ്റ്‌സ്മാനെ തിരയുന്ന ഇന്ത്യ റെയ്‌ന ഫോമിലായാല്‍ ടീമിലേക്ക് വിളിച്ചേക്കും. 2018 ജൂലൈയിലാണ് താരം അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്. 2005ല്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ താരം ഇതുവരെയായി 226 ഏകദിന മത്സരങ്ങളില്‍നിന്നും 35.31 ശരാശരിയില്‍ 5615 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ച് സെഞ്ച്വറികളും 36 അര്‍ധസെഞ്ച്വറികളും റെയ്‌നയുടെ അക്കൗണ്ടിലുണ്ട്. നമ്പര്‍ നാല് ബാറ്റ്‌സ്മാനായി 45 റണ്‍സിന്റെ ശരാശരിയുള്ള താരം കൂടിയാണ് റെയ്‌ന.

ചെന്നൈ ബാംഗ്ലൂര്‍ സ്‌കോര്‍

ചെന്നൈ ബാംഗ്ലൂര്‍ സ്‌കോര്‍

ഉദ്ഘാടന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബി സിഎസ്‌കെയുടെ കുത്തിത്തിരിയുന്ന പന്തുകള്‍ക്കു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 17.1 ഓവറില്‍ വെറും 70 റണ്‍സിന് ആര്‍സിബിയുടെ ശക്തമായ ബാറ്റിങ് നിര കൂടാരത്തില്‍ തിരിച്ചെത്തി. പാര്‍ഥീവ് പട്ടേല്‍ (29) മാത്രമേ രണ്ടക്കം കടന്നുള്ളൂ. മറുപടിയില്‍ 17.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് സിഎസ്‌കെ ലക്ഷ്യം മറികടന്നത്. 28 റണ്‍സുമായി അമ്പാട്ടി റായുഡു ടോപ്സ്‌കോററായപ്പോള്‍ സുരേഷ് റെയ്ന (19), കേദാര്‍ ജാദവ് (13*) എന്നിവര്‍ ജയം പൂര്‍ത്തിയാക്കി. രണ്ട് ടീമുകള്‍ക്കും ബാറ്റിങ് എളുപ്പമായിരുന്നില്ല. നേരത്തേ മൂന്നു വിക്കറ്റ് വീതമെടുത്ത ഹര്‍ഭജന്‍ സിങും ഇമ്രാന്‍ താഹിറുമാണ് ആര്‍സിബിയുടെ അന്തകരായത്. രണ്ടു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും ഒരു വിക്കറ്റ് വീഴ്ത്തിയ ഡ്വയ്ന്‍ ബ്രാവോയും മികച്ച പിന്തുണ നല്‍കി.


Story first published: Sunday, March 24, 2019, 10:39 [IST]
Other articles published on Mar 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X