Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റിംഗ് നിരയില്‍ മൂന്നാം സ്ഥാനം നല്‍കിയ വിരാട് കോഹ്‌ലിക്ക് നന്ദി പറഞ്ഞ് റെയ്‌ന

കേപ്ടൗണ്‍: ഇന്ത്യന്‍ ടീമിന്റെ പടികടക്കാന്‍ കഴിയാതെ കുറച്ച് നാളായി പുറത്താണ് സുരേഷ് റെയ്‌നയുടെ സ്ഥാനം. ദീര്‍ഘമായ ഇടവേള കഴിഞ്ഞ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള ട്വന്റി20 പരമ്പരയില്‍ സ്ഥാനം നല്‍കുമ്പോള്‍ റെയ്‌ന ആകാംക്ഷയിലായിരുന്നു. ശക്തമായ ബാറ്റിംഗ് നിരയില്‍ ഒരു സീറ്റ് കിട്ടുന്നത് ഒട്ടും എളുപ്പമല്ലെന്ന് ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന് നന്നായറിയാം. പക്ഷെ തിരിച്ചുവരില്‍ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ അവസരം നല്‍കിയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി റെയ്‌നയെ പരീക്ഷിച്ചത്.

സ്വയം നാലാം സ്ഥാനത്തേക്ക് മാറിക്കൊണ്ടാണ് വിരാട് സുരേഷ് റെയ്‌നയ്ക്ക് അവസരം നല്‍കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ മുന്‍നിരയില്‍ ബാറ്റ് ചെയ്യുന്നുണ്ടെങ്കില്‍ ഇന്ത്യന്‍ ടീമില്‍ ഇതല്ല സ്ഥിതി. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് എന്നിങ്ങനെ മൂന്ന് പേരെ മറികടന്ന് മാത്രമെ മറ്റാര്‍ക്കെങ്കിലും ഇടയില്‍ സ്ഥാനം നേടാന്‍ കഴിയൂ. തന്നില്‍ വിശ്വാസമര്‍പ്പിച്ച ക്യാപ്റ്റനുള്ള നന്ദി അറിയിക്കുകയാണ് 31-കാരനായ റെയ്‌ന.

sureshrainanandvirat

പിന്നില്‍ വിരാടും, മനീഷ് പാണ്ഡെയും, എംഎസ് ധോണിയും ഉള്ളതിനാല്‍ അക്രമിച്ച് കളിക്കാമെന്നാണ് റെയ്‌നയുടെ പ്രതീക്ഷ. ആദ്യ ആറ് ഓവര്‍ സുപ്രധാനമാണ്. ശക്തമായ മധ്യനിരയുള്ളതിനാല്‍ റിസ്‌ക് എടുക്കാന്‍ ധൈര്യം കാണിക്കും. ഏകദിനത്തിലേക്ക് തിരിച്ചുവരുന്നതിലും വലുതാണ് ടീമിന്റെ വിജയം. ടീം കപ്പില്‍ മുത്തമിട്ടാല്‍ വ്യക്തിഗത നേട്ടങ്ങള്‍ അതിന്റെ വഴിക്ക് നടക്കും, റെയ്‌ന വ്യക്തമാക്കി. എന്നാല്‍ ഇന്ത്യന്‍ സ്പിന്‍ തന്ത്രങ്ങള്‍ സൗത്ത് ആഫ്രിക്ക മനസ്സിലാക്കി കഴിഞ്ഞെന്ന വിമര്‍ശനം റെയ്‌ന തള്ളി.

കുല്‍ദീപ് യാദവ് ഇല്ലെങ്കിലും ഇന്ത്യന്‍ ബൗളിംഗ് നിര ശക്തമാണ്. എതിരാളികള്‍ മികച്ച കളി പുറത്തെടുത്താല്‍ അത് അംഗീകരിക്കണം. ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിടാന്‍ സൗത്ത് ആഫ്രിക്ക പുതിയ പദ്ധതികള്‍ കൊണ്ടുവന്ന് നടപ്പാക്കിയെന്ന് മാത്രം, റെയ്‌ന വിശദീകരിച്ചു.

Story first published: Sunday, February 25, 2018, 9:58 [IST]
Other articles published on Feb 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+