സഞ്ജു സാംസണ്‍ 90, റെയ്‌ന 104: ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം, പരമ്പര!
ബെംഗളൂരു: ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്ന സഞ്ജു സാംസന്റെയും സൂപ്പര്‍ താരം സുരേഷ് റെയ്‌നയുടെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ എ ടീമിന് ബംഗ്ലാദേശിനെതിരെ പരമ്പര ജയം. അവസാന ഏകദിനത്തില്‍ ബംഗ്ലദേശ് എ ടീമിനെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 75 റണ്‍സിന് പരാജയപ്പെടുത്തിയാണ് ആതിഥേയന്‍ പരമ്പര പിടിച്ചത്. നേരത്തെ ഒന്നാം ഏകദിനം ഇന്ത്യയും രണ്ടാം ഏകദിനം ബംഗ്ലാദേശും ജയിച്ചിരുന്നു.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ എ ടീം 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശിന് 32 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് വരെയേ എത്തിയുള്ളൂ. മഴയെത്തുടര്‍ന്ന് ആദ്യം ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 46 ഓവറില്‍ 290 റണ്‍സായി മാറ്റിയിരുന്നു. 90 റണ്‍സിന്റെ ഈ പ്രകടനം മാത്രമല്ല, ആദ്യ ഏകദിനത്തിലും സഞ്ജു അര്‍ദ്ധസെഞ്ചുറി നേടിയിരുന്നു.

സഞ്ജുവിന്റെ മറുപടി ഇങ്ങനെ
99 പന്തില്‍ നിന്ന് 10 ഫോറും ഒരു സിക്‌സറുമടക്കമാണ് സഞ്ജു 90 റണ്‍സെടുത്തത്. പരമ്പരയില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന - ട്വന്റി 20 ടീമുകളില്‍ സഞ്ജു സാംസണ് ഇടം കിട്ടിയില്ല.

റെയ്‌ന മാന്‍ ഓഫ് ദ മാച്ച്
94 പന്തില്‍നിന്നും ഒന്‍പതു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് റെയ്‌നയുടെ 104. മാന്‍ ഓഫ് ദ മാച്ചും റെയ്‌ന തന്നെ.

ഉന്‍മുക്ത് ചന്ദ് തിളങ്ങി
41 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഉന്മുക് ചന്ദിനൊപ്പം സഞ്ജു മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി.

സൗമ്യ സര്‍ക്കാര്‍ വീണു, ബംഗ്ലാദേശ് തോറ്റു
രണ്ടാമത്തെ ഏകദിനത്തില്‍ സെഞ്ചുറിയോടെ ബംഗ്ലാദേശിനെ ജയിപ്പിച്ച സൗമ്യ സര്‍ക്കാരിന് 1 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ബംഗ്ലാദേശിന്റെ വിജയപ്രതീക്ഷയും മങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications