ഐപിഎല്‍: റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ റെയ്‌ന... ഒന്നും രണ്ടുമല്ല, അതിലേറെ, ചരിത്രം കുറിക്കുമോ?

ചെന്നൈ: ഐപിഎല്ലില്‍ മൂന്നു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുറുപ്പുചീട്ടാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കൂടിയായ സുരേഷ് റെയ്‌ന. പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയോടൊപ്പമുള്ള അദ്ദേഹം മൂന്നു കിരീടവിജയങ്ങളിലും പങ്കാളിയാവുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇത്തവണ ഈ കുറവ് നികത്താനൊരുങ്ങുകയാണ് റെയ്‌ന.
ഐപിഎല്ലിന്റെ ചരിത്രത്തിലെ ഇതിഹാസങ്ങളുടെ നിരയിലാണ് റെനയ്‌നയുടെ സ്ഥാനം. പുതിയ സീസണില്‍ പല റെക്കോര്‍ഡുകളും അദ്ദേഹത്തിന് മുന്നില്‍ വഴിമാറാന്‍ സാധ്യതയുണ്ട്. ഇവ ഏതൊക്കെയാണെന്നു നോക്കാം.

5000 റണ്‍സെടുക്കുന്ന ആദ്യതാരം
ഐപിഎല്ലില്‍ നിന്നു മാത്രം 5000 റണ്‍സെടുക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഈ സീസണില്‍ റെയ്‌നയെ കാത്തിരിപ്പുണ്ട്. 172 മല്‍സരങ്ങളില്‍ നിന്നും താരം ഇതിനകം 4985 റണ്‍സ് നേടിക്കഴിഞ്ഞു. 5000 റണ്‍സെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ റെയ്‌നയ്ക്കു വെറും 15 റണ്‍സ് മാത്രം മതി.
റണ്‍വേട്ടയില്‍ റെയ്‌നയ്ക്കു കനത്ത വെല്ലുവിളിയുയര്‍ത്തി ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി തൊട്ടരികിലുണ്ട്. 4948 റണ്‍സുമായാണ് കോലി രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ സിഎസ്‌കെയും ആര്‍സിബിയും ഏറ്റുമുട്ടുന്നതിനാല്‍ ആദ്യം 5000 റണ്‍സ് ക്ലബ്ബിലെത്തുക ആരാവുമെന്ന ആകാംക്ഷ വര്‍ധിക്കുകയാണ്.

100 ക്യാച്ചുകള്‍
ബാറ്റിങില്‍ മാത്രമല്ല ഫീല്‍ഡിങിലും റെയ്‌ന പുലിക്കുട്ടിയാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അഞ്ചു ഫീല്‍ഡര്‍മാരുടെ നിരയില്‍ തീര്‍ച്ചയായും റെയ്‌നയുണ്ടാവും. ഐപിഎല്ലില്‍ ക്യാച്ചില്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡിന് അരികിലാണ് അദ്ദേഹം. 95 ക്യാച്ചുകള്‍ റെയ്‌ന ഇതിനകം തന്റെ പേരില്‍ കുറിച്ചു കഴിഞ്ഞു. അഞ്ചു ക്യാച്ചുകള്‍ കൂടിയെടുത്താല്‍ ഐപിഎല്ലില്‍ ക്യാച്ചിലെ ആദ്യ സെഞ്ച്വറി വീരനായി റെയ്‌ന മാറും.
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഈ ലിസ്റ്റില്‍ റെയ്‌നയ്ക്കു താഴെയുള്ളത്. എന്നാല്‍ 79 ക്യാച്ചുകളുമായി രോഹിത് ഏറെ പിന്നിലാണ്.

കൂടുതല്‍ ഫിഫ്റ്റികള്‍
ഐപിഎല്ലില്‍ കൂടുതല്‍ ഫിഫ്റ്റികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ഈ സീസണില്‍ റെയ്‌നയെ കാത്തിരിപ്പുണ്ട്. നിലവില്‍ ഈ റെക്കോര്‍ഡ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍ നായകന്‍ ഗൗതം ഗംഭീറിന്റെ പേരിലാണ്. 36 ഫിഫ്റ്റികളുമായാണ് ഗംഭീര്‍ തലപ്പത്തുള്ളത്. കഴിഞ്ഞ സീസണിനു ശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.
നിലവില്‍ 36 ഫിഫ്റ്റികളുമായി ഗംഭീറിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. 35 ഫിഫ്റ്റികളുമായി തൊട്ടു താഴെയാണ് റെയ്‌ന. പരിക്കു മൂലം ഈ സീസണില്‍ വാര്‍ണര്‍ കളിക്കുമോയെന്ന കാര്യം സംശയത്തിലായതിനാല്‍ സുവര്‍ണാവസരമാണ് റെയ്‌നയ്ക്കു ലഭിച്ചിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications