Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുരേഷ് റെയ്‌നയ്ക്ക് മകള്‍ പിറന്നു, പേര് ഗ്രേഷ്യ, ആദ്യ ചിത്രങ്ങള്‍ കാണണ്ടേ?

ഇന്ത്യന്‍ ടീമിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാനും ഐ പി എല്ലില്‍ ഗുജറാത്ത് ലയണ്‍സിന്റെ ക്യാപ്റ്റനുമായ സുരേഷ് റെയ്‌നയ്ക്ക് മകള്‍ പിറന്നു. ഹോളണ്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് റെയ്‌നയുടെ ഭാര്യ പ്രിയങ്ക ചൗധരി ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിന് റെയ്‌ന പേരും ഇട്ടു, ഗ്രേഷ്യ. സുരേഷ് റെയ്‌ന - പ്രിയങ്ക ദമ്പതികളുടെ ആദ്യത്തെ കുട്ടിയാണ് ഗ്രേഷ്യ.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സുരേഷ് റെയ്‌ന പ്രിയങ്ക ചൗധരിയെ വിവാഹം ചെയ്തത്. െൈമക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് മകള്‍ പിറന്ന വിവരം സുരേഷ് റെയ്‌ന പങ്കുവെച്ചത്. അക്ഷമയോടെയുള്ള കാത്തിരിപ്പിന് അവസാനമായി എന്ന് പറഞ്ഞാണ് റെയ്‌ന മകള്‍ പിറന്ന വിവരം ആരാധകരെ അറിയിച്ചത്. പിന്നാലെ ചിത്രങ്ങളും ഷെയര്‍ ചെയ്തു. മെയ് പത്താം തീയതിയാണ് കുടുംബത്തോടൊപ്പം ചേരാനായി റെയ്‌ന ഹോളണ്ടിലേക്ക് പറന്നത്.

sureshraina-daughter

എട്ട് വര്‍ഷത്തെ ഐ പി എല്‍ ചരിത്രത്തില്‍ ആദ്യമായി റെയ്‌ന ഒരു മത്സരം നഷ്ടപ്പെടുത്തിയതും മകള്‍ ഗ്രേഷ്യയെ കാണാന്‍ വേണ്ടിയാണ്. ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന ഇല്ലാതെ ഇറങ്ങിയ ഗുജറാത്ത് ലയണ്‍സ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിനോട് വന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഐ പി എല്‍ ഒമ്പതാം സീസണിനിടെ ജനിക്കുന്ന രണ്ടാമത്തെ താരപുത്രിയാണ് ഗ്രേഷ്യ. രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് ബാംഗ്ലൂര്‍ താരം ക്രിസ് ഗെയ്ലിന്റെ മകള്‍ ബ്ലഷ് പിറന്നത്.

Story first published: Monday, May 16, 2016, 7:31 [IST]
Other articles published on May 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+