വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20, റെയ്‌ന ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി

ഇംഗ്ലണ്ടിനെതിരെയാണ് റെയ്‌ന അവസാനമായി ട്വന്റി 20 മത്സരം കളിച്ചത്

By Vaishakan

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യത്തെ മത്സരം ഫെബ്രുവരി 18 നടക്കും. ഐപിഎല്‍ ലേലത്തില്‍ ഉയര്‍ന്ന തുക ലഭിച്ച ജയ്‌ദേവ് ഉനദ്കട്ടും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഉത്തര്‍പ്രദേശിന്റെ ക്യാപ്റ്റനായിരുന്ന റെയ്‌ന 49 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു. ടൂര്‍ണമെന്റില്‍ രണ്ടു അര്‍ധസെഞ്ച്വറിയും താരം സ്വന്തമാക്കിയിരുന്നു. ഈ പ്രകടന മികവാണ് ട്വന്റി 20 പരമ്പരയിലേക്ക് പരിഗണിച്ചത്.

sureshraina

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെയാണ് റെയ്‌ന അവസാനമായി ട്വന്റി 20 മത്സരം കളിച്ചത്. അതേസമയം മധ്യനിര താരം അജിന്‍ക്യ രഹാനെയെ ടീമില്‍ നിന്ന് തഴഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ടീമിലുണ്ടായിരുന്ന മുഹമ്മദ് സിറാജ്, ബേസില്‍ തമ്പി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

sureshrainabat1

ഇന്ത്യന്‍ ടീം: വിരാട് കോലി(ക്യാപ്റ്റന്‍) രോഹിത് ശര്‍മ, മഹേന്ദ്രസിങ് ധോണി, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, സുരേഷ് റെയ്‌ന, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, അക്ഷര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ജയദേവ് ഉനദ്കട്ട്, ശാര്‍ദുല്‍ താക്കൂര്‍

Story first published: Sunday, January 28, 2018, 17:14 [IST]
Other articles published on Jan 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X