Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തിരിച്ചുവരാന്‍ ശ്രീശാന്ത് തയ്യാര്‍, 'മാന്ത്രിക സ്‌പെല്ലുകള്‍' കാത്ത് റെയ്‌ന

ക്രിക്കറ്റില്‍ തിരിച്ചുവരാനൊരുങ്ങുകയാണ് ശ്രീശാന്ത്. ജനുവരിയില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ട്വന്റി-20 ടൂര്‍ണമെന്റില്‍ കേരളത്തിനായി ശ്രീശാന്ത് കളിക്കും. ടൂര്‍ണമെന്റിന് മുന്നോടിയായി ബുധനാഴ്ച്ച കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്നും ടീമിന്റെ തൊപ്പി ശ്രീശാന്ത് ഏറ്റുവാങ്ങിയിരുന്നു. ഈ ദൃശ്യങ്ങള്‍ വൈകാരികമായ കുറിപ്പോടെ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. തകര്‍ച്ചകളില്‍ നിന്നും തിരിച്ചുവന്ന് സ്വപ്‌നങ്ങള്‍ വെട്ടിപ്പിടിക്കുന്ന മനുഷ്യനോളം ദൃഢത മറ്റൊന്നിനുമില്ലെന്നായിരുന്നു ശ്രീശാന്തിന്റെ വാക്കുകള്‍.

Suresh Raina Awaits For The Magical Spell From Sreesanth

എന്തായാലും ഇപ്പോള്‍ ശ്രീശാന്തിന് പരസ്യപിന്തുണ അറിയിച്ച് രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ശ്രീശാന്തില്‍ നിന്നും വീണ്ടും മാന്ത്രിക സ്‌പെല്ലുകള്‍ കാണാന്‍ കാത്തിരിക്കുകയാണെന്ന് റെയ്‌ന ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു. 2011 -ല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടുമ്പോള്‍ റെയ്‌നയും ശ്രീശാന്തും ടീമിലുണ്ടായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ റെയ്‌ന രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. കരിയറിലെ സുവര്‍ണകാലം വിലക്ക് കാരണം നഷ്ടപ്പെട്ടെങ്കിലും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ശ്രീശാന്ത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ താരം ആഭ്യന്തര ക്രിക്കറ്റില്‍ തിരിച്ചെത്തും. സഞ്ജു സാസംണ്‍, റോബിന്‍ ഉത്തപ്പ, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, ജലജ് സക്‌സേന തുടങ്ങിയ പ്രമുഖ താരങ്ങള്‍ കേരള ടീമിലുണ്ട്. സഞ്ജു സാംസണാണ് ക്യാപ്റ്റന്‍. ജനുവരി 11 -ന് പുതുച്ചേരിക്കെതിരെ കേരളം ആദ്യ മത്സരത്തിനിറങ്ങും. 13 -ന് മുംബൈയ്‌ക്കെതിരെയും 15 -ന് ഡല്‍ഹിക്കെതിരെയും കേരളത്തിന് മത്സരങ്ങളുണ്ട്. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ തിളങ്ങിയാല്‍ ശ്രീശാന്ത് ഐപിഎല്‍ 2021 സീസണില്‍ പങ്കെടുക്കാന്‍ സാധ്യതയേറെയാണ്.

ടൂര്‍ണമെന്റില്‍ ഉത്തര്‍പ്രദേശിനായി സുരേഷ് റെയ്‌നയും കളിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിന്റെ ക്യാപ്റ്റനാണ് ഇദ്ദേഹം. ജമ്മു കശ്മീര്‍, കര്‍ണാടക, പഞ്ചാബ്, റെയില്‍വേസ്, ത്രിപുര ടീമുകള്‍ ഉള്‍പ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് എ സംഘത്തിലാണ് ഉത്തര്‍പ്രദേശുള്ളത്. പുതിയ ഐപിഎല്‍ സീസണില്‍ സുരേഷ് റെയ്‌ന ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുമെന്ന സൂചനയും ശക്തമാണ്. റെയ്‌നയുമായുള്ള ബന്ധം 2021 സീസണിലും തുടരുമെന്ന് ചെന്നൈ ഫ്രാഞ്ചൈസി വൃത്തങ്ങള്‍ അടുത്തിടെ അറിയിച്ചിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ റെയ്‌നയുടെ അപ്രതീക്ഷിത മടങ്ങിപ്പോക്ക് ചെന്നൈയുടെ താളം പാടെ തെറ്റിക്കുകയുണ്ടായി. റെയ്‌നയ്‌ക്കൊത്ത പകരക്കാരനെ ടീമില്‍ നിന്നും കണ്ടെത്താന്‍ ഫ്രാഞ്ചൈസിക്ക് സാധിച്ചുമില്ല.

Story first published: Thursday, December 31, 2020, 12:40 [IST]
Other articles published on Dec 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+