Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്ക് പിന്നാലെ റെയ്‌നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സുരേഷ് റെയ്‌ന രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മഹേന്ദ്ര സിങ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്രിക്കറ്റില്‍ നിന്നും വിടവാങ്ങുന്ന കാര്യം റെയ്‌നയും ആരാധകരെ അറിയിച്ചത്. 'ധോണിക്കൊപ്പം ഇത്രയും കാലം കളിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം. അഭിമാനത്തോടെ ധോണിക്കൊപ്പം മടങ്ങുന്നു. ഇന്ത്യയ്ക്ക് നന്ദി. ജയ്ഹിന്ദ്', സുരേഷ് റെയ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം എംഎസ് ധോണിയും നടത്തിയത്. 'നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഇനി വിരമിക്കാന്‍ സമയമായി', ഇന്‍സ്റ്റഗ്രാമില്‍ ധോണി കുറിച്ചു. ഇതേസമയം ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റില്‍ നിന്നും ധോണി വിരമിച്ചോ എന്ന കാര്യം വ്യക്തമല്ല.

Suresh Raina Announces Retirement From International Cricket

ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യഘടകമായിരുന്നു സുരേഷ് റെയന. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ധോണിയുടെ മൂന്നാമത്തെ വിശ്വസ്തന്‍. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ടീമില്‍ അവസരം ലഭിക്കാതെ തഴയപ്പെടുകയായിരുന്നു താരം. 2018 -ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് റെയ്‌ന അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. അന്ന് രണ്ടു ഏകദിനങ്ങളില്‍ നിന്ന് 106 റണ്‍സ് അടിച്ചിട്ടും റെയ്‌നയ്ക്ക് രണ്ടാമതൊരു അവസരം കിട്ടിയില്ല. ടീമില്‍ തനിക്ക് അവസരം ലഭിക്കാത്തതിന്റെ നിരാശ അടുത്തിടെ പരസ്യമായി റെയ്‌ന പങ്കുവെയ്ക്കുകയുമുണ്ടായി.

ഇന്ത്യ കണ്ട മികച്ച മധ്യനിര ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് സുരേഷ് റെയ്‌ന. 21 ആം നൂറ്റാണ്ടില്‍ ഇന്ത്യ രണ്ടുതവണ കിരീടമുയര്‍ത്തിയപ്പോഴും റെയ്‌ന ടീമിലുണ്ടായിരുന്നു. ഇന്ത്യയ്ക്കായി 226 ഏകദിനങ്ങളാണ് റെയ്‌ന കളിച്ചിരിക്കുന്നത്. 35.31 ബാറ്റിങ് ശരാശരിയില്‍ 5,615 റണ്‍സ് ഏകദിനത്തില്‍ താരം സമ്പാദിച്ചു. 5 സെഞ്ച്വറികളും 36 അര്‍ധ സെഞ്ച്വറികളും ഇതില്‍പ്പെടും. ഇതേസമയം, റെയ്‌നയുടെ ടെസ്റ്റ് കരിയര്‍ ഏറെ ശോഭനമല്ല. 18 മത്സരങ്ങളാണ് ടെസ്റ്റില്‍ റെയ്‌ന കളിച്ചിരിക്കുന്നത്. കുറിച്ചതാകട്ടെ 768 റണ്‍സും. ബാറ്റിങ് ശരാശരി 26.46. ട്വന്റി-20 ഫോര്‍മാറ്റില്‍ 29.18 റണ്‍സ് ശരാശരിയില്‍ 1,605 റണ്‍സ് റെയ്‌ന നേടിയിട്ടുണ്ട്. നിലവില്‍ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും സെഞ്ച്വറി തികച്ച രണ്ടു ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് സുരേഷ് റെയ്‌ന. രോഹിത് ശര്‍മയാണ് ഈ നേട്ടം കയ്യടക്കുന്ന മറ്റൊരു താരം.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി റെയ്‌ന കളിക്കും. ഈ വര്‍ഷവും എംഎസ് ധോണിക്ക് കീഴിലാണ് ചെന്നൈപ്പട കളിക്കാനിറങ്ങുന്നത്. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍ 2020 പതിപ്പ് അരങ്ങേറുക.

Story first published: Sunday, August 16, 2020, 0:20 [IST]
Other articles published on Aug 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+