
വ്യക്തിഗത വിവരം
1986 നവംബര്‍27ന് ഉത്തര്‍ പ്രദേശിലെ മുരട്‌നഗറിലാണ് സുരേഷ് റെയ്‌നയുടെ ജനനം. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റെയ്‌ന ക്രിക്കറ്റ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലൂടെയും ലിസ്റ്റ് എ ക്രിക്കറ്റിലൂടെയും തന്നെ വളര്‍ന്നാണ് ഇന്ത്യന്‍ ടീമിലെത്തിയത്. കരിയറില്‍ സാഹചര്യങ്ങള്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തിയപ്പോഴും ക്രിക്കറ്റിനോടുള്ള അടങ്ങാത്ത സ്‌നേഹം കാത്തുസൂക്ഷിച്ച റെയ്‌ന മധ്യനിരയിലാണ് കൂടുതല്‍ ശോഭിച്ചിട്ടുള്ളത്. ഓള്‍റൗണ്ടറായ റെയ്‌ന ഫീല്‍ഡറെന്ന നിലയിലും ബൗളറെന്ന നിലയിലും നായകന്റെ തുറപ്പുചീട്ടാണ്.

ടെസ്റ്റ് കരിയര്‍
ഇന്ത്യക്കുവേണ്ടി 18 ടെസ്റ്റ് മത്സരമാണ് റെയ്‌ന കളിച്ചത്. 2010 ജൂലൈ 26ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയായിരുന്നു അരങ്ങേറ്റം. 26.48 ശരാശരിയില്‍ 768 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 7 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 120. 23 ക്യാച്ചും ടെസ്റ്റില്‍ റെയ്‌നയുടെ പേരിലുണ്ട്. 13 വിക്കറ്റും ടെസ്റ്റില്‍ റെയ്‌ന വീഴ്ത്തിയിട്ടുണ്ട്.

ഏകദിന കരിയര്‍
2005 ജൂലൈ 30ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയായിരുന്നു റെയ്‌നയുടെ ഏകദിന അരങ്ങേറ്റം. മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്തനായിരുന്ന റെയ്‌ന 226 ഏകദിനങ്ങളില്‍ നിന്ന് 35.31 ശരാശരിയില്‍ നേടിയത് 5615 റണ്‍സും 36 വിക്കറ്റും. 5 സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയും ഏകദിനത്തില്‍ റെയ്‌ന നേടി. 102 ക്യാച്ചും ഏകദിനത്തില്‍ നേടിയ റെയ്‌നയുടെ ഉയര്‍ന്ന സ്‌കോര്‍ 116* ആണ്.

ടി20 കരിയര്‍
2006 ഡിസംബര്‍ 1 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലൂടെ ടി20 അരങ്ങേറ്റം. 78 മത്സരത്തില്‍ നിന്ന് 29.18 ശരാശരിയില്‍ 1605 റണ്‍സും 13 വിക്കറ്റുമാണ് റെയ്‌ന നേടിയത്. ടി20യില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും നേടിയ റെയ്‌നയുടെ ഉയര്‍ന്ന സ്‌കോര്‍ 101.42 ക്യാച്ചും ടി20യില്‍ റെയ്‌ന നേടിയിട്ടുണ്ട്.

മറ്റ് കണക്കുകള്‍
109 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നായി 42.15 ശരാശരിയില്‍ 6871 റണ്‍സും 302 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 35.42 ശരാശരിയില്‍ 8078 റണ്‍സും റെയ്‌ന നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 14 സെഞ്ച്വറിയും 45 അര്‍ധ സെഞ്ച്വറിയും നേടിയ റെയ്‌നയുടെ ഉയര്‍ന്ന സ്‌കോര്‍ 204*,ലിസ്റ്റ് എയില്‍ 7 സെഞ്ച്വറിയും 55 അര്‍ധ സെഞ്ച്വറിയും നേടിയ റെയ്‌നയുടെ ഉയര്‍ന്ന സ്‌കോര്‍ 129. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 41 വിക്കറ്റും ലിസ്റ്റ് എയില്‍ 64 വിക്കറ്റും റെയ്‌നയുടെ പേരിലുണ്ട്.

പ്രധാന നേട്ടങ്ങള്‍
1. ഇന്ത്യക്കുവേണ്ടി മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയ ഏക കളിക്കാരന്‍ സുരേഷ് റെയ്‌നയാണ്(ടെസ്റ്റ്,ഏകദിനം,ടി20)
2. ഐപിഎല്ലില്‍ 3000 റണ്‍സ് നേടിയ ആദ്യ താരം
3. ടി20യില്‍ സെഞ്ച്വറി നേടിയ മൂന്നാമത്തെ താരം
4. ടി20 കരിയറില്‍ 6000ന് മുകളില്‍ റണ്‍സ് നേടിയ ആദ്യ ബാറ്റ്‌സ്മാന്‍
5. ഐപിഎല്ലില്‍ 100 സിക്‌സര്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം
6. 2011ല്‍ സിയറ്റിന്റെ മികച്ച അന്താരാഷ്ട്ര ടി20 താരത്തിനുള്ള പുരസ്‌കാരം.


Click it and Unblock the Notifications