ചെന്നൈ: ചെന്നൈ സൂപ്പര്‍കിങ്സ് താരം സുരേഷ് റെയ്നയ്ക്ക് ക്യാച്ചില്‍ പുതിയ റെക്കോര്‍ഡ്. ഐപിഎല്ലില്‍ 100 ക്യാച്ചെടുക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് റെയ്ന. ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ മത്സരത്തിലായിരുന്നു റെയ്നയുടെ നേട്ടം. ദീപക് ചഹാറിന്റെ പന്തില്‍ പൃഥ്വി ഷായെ റെയ്ന പിടിച്ചുപുറത്താക്കിയതോടെ താരം ക്യാച്ചില്‍ സെഞ്ച്വറി തികച്ചു.
ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന റെയ്നയ്ക്ക് പിന്നില്‍ 84 ക്യാച്ചുമായി റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്സാണുള്ളത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ 82 ക്യാച്ചെടുത്തിട്ടുണ്ട്. വിക്കറ്റ്കീപ്പര്‍മാരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ആണ് 100 തികച്ചത്.
ന്യൂസിലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍; സുഗിയാര്‍ത്തോയെ ഞെട്ടിച്ച് പ്രണോയ് ക്വാര്‍ട്ടറില്‍
ഐപിഎല്ലില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതും ഫീല്‍ഡിലെ ചോര്‍ച്ചയില്ലാത്ത കൈകളുമായി റെയ്നയെ നേട്ടത്തിലെത്തിച്ചത്. ക്യാച്ചുകളുടെ കാര്യത്തില്‍ മാത്രമല്ല റണ്‍ നേടുന്നതിലും റെയ്ന ഐപിഎല്ലില്‍ മുന്നിലാണ്. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ 5000 റണ്‍സ് തികച്ച ആദ്യ ബാറ്റ്സ്മാന് എന്ന ബഹുമതി റെയ്നയെ തേടിയെത്തിയിരുന്നു. ചെന്നൈയ്ക്കായ 10 സീസണില്‍ കളിച്ച താരം 2016ലും 17ലും ഗുജറാത്ത് ലയണ്‍സിന്റെ താരമായിരുന്നു. ഇന്ത്യയ്ക്കായി 2018നുശേഷം കളിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ചെന്നൈയുടെ അവിഭാജ്യ ഘടകമാണ് റെയ്ന.
That's 💯 catches in #VIVOIPL for @ImRaina 👌👌 pic.twitter.com/XtaKmJ7Zn0
— IndianPremierLeague (@IPL) May 1, 2019