ക്യാപ്റ്റന്‍ ഇപ്പോള്‍ കൂള്‍: ധോണിക്കെതിരായ ക്രിമിനല്‍ നടപടിക്ക് സ്‌റ്റേ
ദില്ലി: ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ആശ്വാസം. ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കീഴ്‌ക്കോടതിയുടെ ഉത്തരവ് ശരിവെച്ച കര്‍ണാടക ഹൈക്കോടതി തീരുമാനത്തിനെതിരെ ധോണി കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സാമൂഹ്യ പ്രവര്‍ത്തകനായ ജയകുമാര്‍ ഹിരേമതിന്റെ പരാതി പ്രകാരമാണ് മതവികാരം വ്രണപ്പെടുത്തിയതിന് ബെംഗളൂരു അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ധോണിക്കെതിരെ കേസെടുത്തത്. കേസ് നടപടികള്‍ക്കായി ധോണി സെപ്തംബര്‍ 14 ന് മുമ്പ് കോടതിയില്‍ ഹാജരാകണം എന്നും നിര്‍ദേശമുണ്ടായി. കീഴ്‌ക്കോടതിയുടെ ഉത്തരവ് കര്‍ണാടക ഹൈക്കോടതിയും ശരിവെച്ചിരുന്നു.

ബിസിനസ് ടുഡേ മാഗസിനില്‍ പത്ത് കരങ്ങളുളള മഹാവിഷ്ണുവിന്റെ രൂപത്തില്‍ ധോണി പ്രത്യക്ഷപ്പെട്ടതാണ് കേസിന് ആധാരം. പെപ്‌സി, ലേസ്, ബൂസ്റ്റ്, ചെരുപ്പ് തുടങ്ങിയ സാധനങ്ങള്‍ കൈകളില്‍ പിടിച്ചായിരുന്നു ധോണിയുടെ അവതാരം. ധോണിയെപ്പോലുള്ള ഒരു സെലിബ്രിറ്റി ക്രിക്കറ്റ് താരം ഇക്കാര്യത്തില്‍ കുറച്ചുകൂടി ബോധവാനാകേണ്ടതായിരുന്നു എന്ന് പറഞ്ഞാണ് കര്‍ണാടക ഹൈക്കോടതി ധോണിക്കെതിരായ ക്രിമിനല്‍ നടപടി തുടരാന്‍ തിരുമാനിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications