വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡണ്ടാകേണ്ടെന്ന് കോടതി

ദില്ലി: തിരഞ്ഞെടുപ്പില്‍ ജയിച്ചാലും എന്‍ ശ്രീനിവാസന് ബി സി സി ഐ അധ്യക്ഷനാകാന്‍ പറ്റില്ലെന്ന് സുപ്രീം കോടതി. ഐ പി എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ബി സി സി ഐ സ്ഥാനത്ത് നിന്നും താല്‍ക്കാലികമായി മാറിനിന്ന ശ്രീനിവാസന് കനത്ത തിരിച്ചടി നല്‍കുന്നതാണ് പരമോന്നത കോടതിയുടെ വിധി.

ഞായറാഴ്ച നടക്കാനിരിക്കുന്ന ബി സി സി ഐ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എന്‍ ശ്രീനിവാസന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാലും ശ്രീനിവാസന് ബി സി സി ഐയുടെ അധ്യക്ഷ കസേരയില്‍ ഇരിക്കാനാവില്ല. ശ്രീനിവാസന്‍ ജയിച്ചാലും താല്‍ക്കാലിക അധ്യക്ഷനായ ജഗ്മോഹന്‍ ഡാല്‍മിയ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണം എന്നും കോടതി പറയുന്നു.

N sreenivasan

ബി സി സി ഐ അധ്യക്ഷ സ്ഥാനം പോയെങ്കിലും ഇപ്പോഴും അച്ചടക്ക സമിതി അടക്കമുള്ള യോഗങ്ങളില്‍ ശ്രീനിവാസന്‍ പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്. കുറ്റാരോപിതനായ ശ്രീനിവാസന്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റിയാണ് ശ്രീശാന്ത്, ചവാന്‍, ത്രിവേദി തുടങ്ങിയ കളിക്കാരെയും ലളി് മോഡിയെയും വിലക്കിയത് എന്നതും ചര്‍ച്ചയായിരുന്നു.

ഐ പി എല്ലില്‍ ചെന്നൈ കിംഗ്‌സിന്റെ സി ഇ ഓയും മരുമകനുമായ ഗുരുനാഥ് മെയ്യപ്പന്‍ ഉള്‍പ്പെട്ടതാണ് ശ്രീനിവാസന്റെ കസേര തെറുപ്പിച്ചത്. രാജിവെക്കില്ലെന്നായിരുന്നു ആദ്യമൊക്കെ ശ്രീനിവാസന്റെ ബലംപിടുത്തം. എന്നാല്‍ പിന്നീട് നിവൃത്തിയില്ലാതെ അധ്യക്ഷ സ്ഥാനം ഒഴിയുകയായിരുന്നു. ബി സി സി ഐ തന്നെ അന്വേഷിച്ച അച്ചടക്കസമിതി ശ്രീനിവാസനും മെയ്യപ്പനും ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

ബി സി സി ഐ പ്രസിഡണ്ട സ്ഥാനത്തേക്ക് ശശാങ്ക് മനോഹര്‍, ശരദ് പവാര്‍ തുടങ്ങിയ വമ്പന്മാരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

Story first published: Friday, September 27, 2013, 15:19 [IST]
Other articles published on Sep 27, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X