For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാപ്റ്റന്‍ ധോണിക്ക് ആശ്വാസം... ആ മാഗസിന്‍ കവര്‍ ചിത്രത്തില്‍ പ്രശ്‌നമില്ലെന്ന് സുപ്രീം കോടതി!

By Muralidharan

ദില്ലി: മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ നടന്നുവരുന്ന കേസ് സുപ്രീം കോടതി റദ്ദാക്കി. ബിസിനസ് ടുഡേ മാഗസിന്‍ കവര്‍ പേജില്‍ ഭഗവാന്‍ വിഷ്ണുവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് വിവാദമായ കേസിന് ഇടയാക്കിയത്. വര്‍ഷങ്ങളായി നീണ്ടുവരുന്ന കേസില്‍ ആന്ധ്രപ്രദേശ് കോടതി ധോണിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് വരെ പുറപ്പെടുവിച്ചിരുന്നു.

2013ലെ ബിസിനസ് ടുഡേ മാഗസിന്‍ കവറിലാണ് ധോണി ഭഗവാന്‍ വിഷ്ണുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. വിഷ്ണുവിന്റെ കൈകളില്‍ ഷൂസ്, ലേസ് തുടങ്ങി ധോണി അഭിനയിക്കുന്ന പരസ്യങ്ങളിലെ ഉത്പന്നങ്ങളാണ് ഉണ്ടായിരുന്നത്. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്നായിരുന്നു കാപ്ഷന്‍. ഇത് ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് എന്ന് കാണിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ ജയകുമാര്‍ ഹിരേമത്താണ് പരാതി നല്‍കിയത്.

dhoni

തനിക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ധോണി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് രഞ്ജന്‍ ഗോഗോയ് തലവനായ ബഞ്ച് കേസ് റദ്ദാക്കിയത്. കര്‍ണാടക ഹൈക്കോടതിയുടെ വിധി മറികടന്നാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം. ധോണിയെ വിളിച്ചുവരുത്താനുള്ള വിചാരണ കോടതിയുടെ നടപടിക്കെതിരെയും സുപ്രീം കോടതിയുടെ പരാമര്‍ശമുണ്ടായി.

ധോണിക്കെതിരെ മാത്രമല്ല, ബിസിനസ് ടുഡേയുടെ പബ്ലിഷര്‍ക്കും എഡിറ്റര്‍ക്കുമെതിരെ കേസുണ്ടായിരുന്നു. ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഹേന്ദ്ര സിംഗ് ധോണി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. സെലിബ്രിറ്റികള്‍ പണത്തിനായി ഉത്തരവാദിത്തമില്ലാതെ പരസ്യങ്ങള്‍ ഒപ്പുവെയ്ക്കുന്നത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യം ധോണി അറിഞ്ഞിരിക്കണമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ധോണിയടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയത്.

Story first published: Tuesday, September 6, 2016, 9:59 [IST]
Other articles published on Sep 6, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+