വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റിലും എങ്ങനെ ഹിറ്റായി? പിന്നില്‍ രണ്ടു പേര്‍... വിജയരഹസ്യം വെളിപ്പെടുത്തി രോഹിത്

രോഹിത് ആദ്യമായി ടെസ്റ്റില്‍ ഓപ്പണറായ പരമ്പര കൂടിയായിരുന്നു ഇത്

Rohit Sharma Thanked These Two Persons For His Succes | Oneindia Malayalam

റാഞ്ചി: ടെസ്റ്റില്‍ ഓപ്പണറായി സ്വപ്‌നതുല്യമായ തുടക്കമാണ് വെടിക്കെട്ട് താരം രോഹിത് ശര്‍മയ്ക്കു ലഭിച്ചിരിക്കുന്നത്. മോശം ഫോമിലുള്ള ലോകേഷ് രാഹുലിനു പകരം അതുവരെ ടെസ്റ്റില്‍ മധ്യനിരയില്‍ കളിച്ചിരു്ന്ന രോഹിത്തിനെ ഓപ്പണറായി പ്രൊമോട്ട് ചെയ്തപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. തന്റെ പ്രതിഭയില്‍ സംശയിച്ചവര്‍ക്ക് ബാറ്റ് കൊണ്ടാണ് ഹിറ്റ്മാന്‍ ഈ പരമ്പരയില്‍ മറുപടി നല്‍കിയത്.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: വീണ്ടുമൊരു തൂത്തുവാരല്‍, അപൂര്‍വ്വനേട്ടം... ദയനീയം ദക്ഷിണാഫ്രിക്കഇന്ത്യ vs ദക്ഷിണാഫ്രിക്ക: വീണ്ടുമൊരു തൂത്തുവാരല്‍, അപൂര്‍വ്വനേട്ടം... ദയനീയം ദക്ഷിണാഫ്രിക്ക

നാലു ടെസ്റ്റുകളില്‍ നിന്നും 132.25 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 529 റണ്‍സാണ് രോഹിത് ഈ പരമ്പരയില്‍ വാരിക്കൂട്ടിയത്. പല റെക്കോര്‍ഡുകളും ഇതോടെ അദ്ദേഹത്തിന്റെ പേരിലാവുകയും ചെയ്തിരുന്നു. ഓപ്പണറായി ഇത്രയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചതിന്റെ രഹസ്യം വെളിപ്പെടിത്തിയിരിക്കുകയാണ് മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ് കൂടിയായ രോഹിത്.

ശാസ്ത്രിയുടെയും കോലിയുടെയും പിന്തുണ

ശാസ്ത്രിയുടെയും കോലിയുടെയും പിന്തുണ

ക്യാപ്റ്റന്‍ വിരാട് കോലിയുടെയും കോച്ച് രവി ശാസ്ത്രിയുടെയും ഭാഗത്തു നിന്നുള്ള മികച്ച പിന്തുണയാണ് ഇത്രയും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ തന്നെ സഹായിച്ചതെന്നു രോഹിത് വ്യക്തമാക്കി. കോച്ച്, ക്യാപ്റ്റന്‍, ടീം മാനേജ്മന്റെ് എന്നിവരുടെയെല്ലാം പിന്തുണ ആവശ്യമാണ്. അവരെല്ലാം തന്നെ വളരെയധികം സഹായിക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റ് മറ്റു രണ്ടു ഫോര്‍മാറ്റില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. വലിയ സ്‌കോര്‍ നേടാനായത് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ തന്നെ സഹായിച്ചു. ടെസ്റ്റില്‍ അച്ചടക്കത്തിന് വലിയ പ്രാധാന്യമുണ്ട്. ബാറ്റിങിനിടെ പലപ്പോഴും സ്വയം സംസാരിച്ചു കൊണ്ടിരിക്കുകയും ചെയ്തു. വലിയ സ്‌കോര്‍ നേടി ടീമിനെ ശക്തമായ നിലയിലെത്തിക്കുകയെന്ന ലക്ഷ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂവെന്നും രോഹിത് വിശദമാക്കി.

അനുഭവസമ്പത്ത് നേട്ടമായി

അനുഭവസമ്പത്ത് നേട്ടമായി

ദീര്‍ഘകാലമായി ഇന്ത്യക്കു വേണ്ടി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഓപ്പണറായി കളിച്ചതിന്റെ അനുഭവസമ്പത്ത് തന്നെ ടെസ്റ്റില്‍ ഏറെ സഹായിച്ചതായി രോഹിത് പറയുന്നു. ടെസ്റ്റില്‍ ആദ്യമായി ഓപ്പണറായി ഇറങ്ങിയപ്പോഴുള്ള സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ സഹായിച്ചത് ഈ അനുഭവസമ്പത്ത് തന്നെയാണ്.
2013 മുതല്‍ ഇന്ത്യക്കു വേണ്ടി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ താന്‍ ഓപ്പണറായി കളിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ അച്ചടക്കത്തോടെ കളിച്ചാല്‍ മാത്രമേ മികച്ച സ്‌കോര്‍ നേടാനാവൂയെന്ന് അന്നു മനസ്സിലായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ചാല്‍ സ്വതസിദ്ധമായി ശൈലിയില്‍ കളിക്കാനാവുമെന്നും രോഹിത് വിശദമാക്കി.

എവിടെ ആയാലും വെല്ലുവിളി

എവിടെ ആയാലും വെല്ലുവിളി

ന്യൂബോള്‍ നേരിടുകയെന്നത് ലോകത്ത് എവിടെ ആയാലും വെല്ലുവിളി തന്നെയാണെന്നു രോഹിത് പറയുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഈ ടെസ്റ്റ് പരമ്പരയിലെ പ്രകടനം വിലയിരുത്തുമ്പോള്‍ പോസിറ്റീവായ നിരവധി കാര്യങ്ങളുണ്ട്. പ്രത്യേകിച്ചും ന്യൂബോളിനെതിരേ എങ്ങനെ കൗണ്ടര്‍ അറ്റാക്ക് ചെയ്തു കളിക്കാമെന്നു പരമ്പരയില്‍ മനസ്സിലാക്കി. ലോകത്തിന്റെ ഏതു ഭാഗത്തു കളിക്കുകയാണെങ്കിലും ന്യൂ ബോളിനെതിരേ ബാറ്റ് ചെയ്യുക വെല്ലുവിളി തന്നെയാണ്. ടെസ്റ്റില്‍ ഓപ്പണറായി മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഇനിയിത് നഷ്ടപ്പെടുത്താതെ നോക്കുകയാണ് ലക്ഷ്യമെന്നും ഹിറ്റ്മാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, October 22, 2019, 11:54 [IST]
Other articles published on Oct 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X