വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വനിത ടി20 ചലഞ്ച്: അവസാന പന്തില്‍ ത്രില്ലിങ് ജയം, സൂപ്പര്‍നോവാസിന് ഇരട്ട കിരീടം

ജയ്പൂര്‍: ഐ.പി.എല്‍ മാതൃകയില്‍ ബി.സി.സി.ഐ ആരംഭിച്ച വനിത ടി20 ചലഞ്ചില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഐ.പി.എല്‍ സൂപ്പര്‍നോവാസിന് കിരീടം. ടൂര്‍ണമെന്റിന്റെ രണ്ടാം എഡിഷനിലെ കലാശപ്പോരാട്ടത്തില്‍ മിതാലി രാജ് പടനയിക്കുന്ന ഐ.പി.എല്‍ വെലോസിറ്റിയെ പരാജയപ്പെടുത്തിയാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സൂപ്പര്‍നോവാസ് കിരീടം ചൂടിയത്. ആവേശകരമായ ഫൈനലില്‍ അവസാന പന്തിലായിരുന്നു സൂപ്പര്‍നോവാസിന്റെ ജയം. അവസാന ഓവറില്‍ സൂപ്പര്‍നോവാസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സായിരുന്നു.

മാഡ്രിഡിലെ കളിമണ്‍ കോര്‍ട്ടില്‍ റാഫേല്‍ നദാലിനെ ഞെട്ടിച്ച് സിറ്റ്‌സിപാസ്മാഡ്രിഡിലെ കളിമണ്‍ കോര്‍ട്ടില്‍ റാഫേല്‍ നദാലിനെ ഞെട്ടിച്ച് സിറ്റ്‌സിപാസ്

ഓസീസിന്റെ അമേലിയ കെര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തില്‍ റണ്‍സ് നേടാന്‍ കഴിയാത്തതിനൊപ്പം നിര്‍ണായക ഇന്നിങ്‌സുമായി നിന്ന ഹര്‍മന്‍പ്രീത് കൗറിന്റെ വിക്കറ്റും സൂപ്പര്‍നോവാസിന് നഷ്ടമായി. എന്നാല്‍, രാധ യാദവ് ആദ്യ മൂന്ന് പന്തില്‍ ഡബിള്‍സ് നേടിയതോടെ സൂപ്പര്‍നോവാസ് സമനില പിടിച്ചു. അവസാന പന്തില്‍ ബൗണ്ടറി നേടി വെലോസിറ്റിയുടെ കിരീട പ്രതീക്ഷയെ രാധ യാദവ് അവസാനിപ്പിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെലോസിറ്റി സുഷമ വെര്‍മയുടെയും (40*) അമേലിയ കെറിന്റെയും (36) ഇന്നിങ്‌സ് മികവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 121 റണ്‍സെടുക്കുകയായിരുന്നു. മിതാലി രാജ് 12 റണ്‍സെടുത്ത് പുറത്തായി.

t20

സൂപ്പര്‍നോവാസിനു വേണ്ടി ലിയ താഹുഹു രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടിയില്‍ ഹര്‍മന്‍പ്രീത് കൗര്‍ (51) അര്‍ധസെഞ്ച്വറിയുമായി പടനയിച്ചപ്പോള്‍ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ സൂപ്പര്‍നോവാസ് വിജയവും കിരീടവും സ്വന്തമാക്കുകയായിരുന്നു. 37 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഹര്‍മന്‍പ്രീത് കൗറിന്റെ ഇന്നിങ്‌സ്. അവസാന ഓവറില്‍ വിജയമൊരുക്കിയ രാധ യാദവ് പുറത്താവാതെ നാല് പന്തില്‍ നിന്ന് ഒരു ബൗണ്ടറിയോടെ 10 റണ്‍സ് നേടി.

പ്രിയ പൂനിയ (29), ജാമ്മി റോഡ്രിഗസ് (22) എന്നിവരും സൂപ്പര്‍നോവാസ് ഇന്നിങ്‌സില്‍ നിര്‍ണായ പങ്കുവഹിച്ചു. ഹര്‍മന്‍പ്രീത് കൗറിനെ കളിയിലെയും ജാമ്മി റോഡ്രിഗസിനെ ടൂര്‍ണമെന്റിലെയും താരമായും തിരഞ്ഞെടുത്തു. ആദ്യ സീസണില്‍ രണ്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നത്. ഐ.പി.എല്‍ ട്രയ്ല്‍ബ്ലാസേര്‍സ്, സൂപ്പര്‍നോവാസ് എന്നിവരായിരുന്നു ആദ്യ സീസണില്‍ മല്‍സരിച്ചിരുന്നത്. എന്നാല്‍, ഈ സീസണില്‍ വെലോസിറ്റി കൂടി ചേര്‍ന്നതോടെയാണ് വനിത ടി20 ചലഞ്ച് ആവേശകരമായത്.

Story first published: Sunday, May 12, 2019, 14:33 [IST]
Other articles published on May 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X