ഐപിഎല്‍: ഗംഭീറിന്റെ കസേര തെറിച്ചു!! ഇനി അവിടെ സാക്ഷാല്‍ വാര്‍ണര്‍... പിറന്നത് പുതിയ റെക്കോര്‍ഡ്
കൊല്‍ക്കത്ത: ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് വെടിക്കെട്ട് ഇന്നിങ്‌സോടെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ ആഘോഷിച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ഞായറാഴ്ച ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മല്‍സരത്തില്‍ വാര്‍ണര്‍സ 85 റണ്‍സുമായി കസറിയിരുന്നു.
പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതുടര്‍ന്നു കഴിഞ്ഞ വര്‍ഷമാണ് വാര്‍ണറെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കുന്നത്. ഇതേ തുടര്‍ന്നു 2018ലെ ഐപിഎല്ലിലും അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നിരുന്നു.

കൂടുതല്‍ ഫിഫ്റ്റികള്‍
ഐപിഎല്ലില്‍ ഏറ്റവുമധികം ഫിഫ്റ്റികള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് ഈ മല്‍സരത്തിലെ ഇന്നിങ്‌സോടെ വാര്‍ണര്‍ തന്റെ പേരിലാക്കിയത്. അദ്ദേഹത്തിന്റെ 37ാമത്തെ ഐപിഎല്‍ ഫിഫ്റ്റിയായിരുന്നു ഇത്. ഈ മല്‍സരത്തിനു മുമ്പ് 36 ഫിഫ്റ്റികളുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ നായകനും ഇന്ത്യന്‍ ഓപ്പണറുമായിരുന്ന ഗൗതം ഗംഭീറിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു വാര്‍ണര്‍.
53 പന്തില്‍ ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 85 റണ്‍സാണ് കൊല്‍ക്കത്തയ്‌ക്കെതിരായ കളിയില്‍ വാര്‍ണര്‍ അടിച്ചെടുത്തത്.

ഐപിഎല്‍ അരങ്ങേറ്റം 2009ല്‍
2009ലെ ഐപിഎല്ലിലൂടെയാണ് വാര്‍ണര്‍ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിനൊപ്പമായിരുന്നു അദ്ദേഹം. 2013 മുതല്‍ വാര്‍ണര്‍ ഡല്‍ഹിക്കു വേണ്ടി ബാറ്റ് വീശി. 2014ല്‍ സണ്‍റൈസേഴ്‌സിലേക്കു മാറിയതോടെയാണ് വാര്‍ണറുടെ സമയം തെളിയുന്നത്.
തന്റെ ഏറ്റവും മികച്ച പ്രകടനം അദ്ദേഹത്തിന് പുറത്തെടുക്കാനായത് അവര്‍ക്കൊപ്പമാണ്. ടീമിന്റെ ക്യാപ്റ്റനായും താരം നിയമിക്കപ്പെട്ടു. 2016ല്‍ സണ്‍റൈസേഴ്‌സിനെ കന്നി ഐപിഎല്‍ കിരീടവിജയത്തിലേക്കു നയിക്കാനും വാര്‍ണര്‍ക്കു സാധിച്ചു.

മൂന്നു സെഞ്ച്വറികള്‍
ഐപിഎല്ലില്‍ ഇതുവരെ കളിച്ച 10 സീസണുകളില്‍ ഗംഭീര പ്രകടനമാണ് വാര്‍ണര്‍ കാഴ്ചവച്ചിട്ടുള്ളത്. 115 മല്‍സരങ്ങളില്‍ ഇതുവരെ കളിച്ച അദ്ദേഹം 4099 റണ്‍സ് നേടിയിട്ടുണ്ട്.3 37 ഫിഫ്റ്റികള്‍ മാത്രമല്ല മൂന്നു സെഞ്ച്വറികളും വാര്‍ണര്‍ നേടിക്കഴിഞ്ഞു.
ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സെടുത്ത വിദേശ താരമെന്ന റെക്കോര്‍ഡും വാര്‍ണറുടെ പേരിലാണ്. കൂടാതെ ഐപിഎല്ലില്‍ ഒരു ക്യാപ്റ്റന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരില്‍ തന്നെയാണ്.

ഗംഭീര്‍ കൂടുതല്‍ മല്‍സരങ്ങള്‍
വാര്‍ണറേക്കാള്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചാണ് ഗംഭീര്‍ 36 ഫിഫ്റ്റികള്‍ നേടിയിട്ടുള്ളത്. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമായിരുന്ന അദ്ദേഹം 152 ഇന്നിങ്‌സുകളില്‍ നിന്നും 4217 റണ്‍സാണ് നേടിയത്. 2008 മുതല്‍ 10 വരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമായിരുന്നു ഗംഭീര്‍.
പിന്നീട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെക്കിയതോടെ താരം കസറി. 2012, 14 വര്‍ഷങ്ങൡല്‍ കെകെആര്‍ ചാംപ്യന്‍മാരായപ്പോള്‍ ഗംഭീറായിരുന്നു ക്യാപ്റ്റന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications