For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഹൈദരാബാദിനെതിരേ തകര്‍പ്പന്‍ ജയം; കെകെആറിന് പ്ലേഓഫ് ടിക്കറ്റ്

ഹൈദരാബാദ്: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം നേടി മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേഓഫ് ഉറപ്പിച്ചു. ഇന്ന് നടന്ന രണ്ടാം മല്‍സരത്തില്‍ ശക്തരും മുന്‍ ചാംപ്യന്‍മാരുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കെകെആര്‍ പ്ലേഓഫ് ബെര്‍ത്ത് സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ വെല്ലുവിളി മറികടന്ന കെകെആര്‍ അഞ്ച് വിക്കറ്റിന്റെ മിന്നും വിജയമാണ് കരസ്ഥമാക്കിയത്. ഇതോടെ ഈ സീസണില്‍ പ്ലേഓഫ് ബെര്‍ത്ത് ഉറപ്പിക്കുന്ന മൂന്നാമത്തെ ടീമാവാനും ദിനേഷ് കാര്‍ത്തിക് പടനയിക്കുന്ന കെകെആറിന് സാധിച്ചു. നേരത്തെ, ഹൈദരാബാദും മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഈ സീസണില്‍ പ്ലേഓഫ് ടിക്കറ്റ് സ്വന്തമാക്കിയത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം ഉറപ്പിക്കാനും കെകെആറിനായി. എന്നാല്‍, ഹൈദരാബാദിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.

1
IPL 2018 | ഹൈദരാബാദിനെതിരെ 5 വിക്കറ്റ് ജയം | OneIndia Malayalam

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് സ്വന്തം കാണികള്‍ക്കു മുന്നില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 172 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ അടിച്ചെടുക്കുകയായിരുന്നു. ഓപണര്‍ ശിഖര്‍ ധവാന്റെ (50) അര്‍ധസെഞ്ച്വറിയും ക്യാപ്റ്റന്റെ കെയ്ന്‍ വില്ല്യംസന്‍ (36), ഓപണര്‍ ശ്രീവാത്‌സ് ഗോസ്വാമി (35), മനീഷ് പാണ്ഡെ (25) എന്നിവരുടെ പിന്തുണയുമാണ് ഹൈദരാബാദിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

മറുപടിയില്‍ ആന്ദ്രെ റസ്സലൊഴികെ ബാറ്റ് ചെയ്തവരെല്ലാം തങ്ങളുടെതായ മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചപ്പോള്‍ കെകെആര്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
അര്‍ധസെഞ്ച്വറി നേടിയ ഓപണര്‍ (55) ക്രിസ് ലിന്നാണ് കെകെആറിന്റെ ടോപ്‌സ്‌കോറര്‍. റോബിന്‍ ഉത്തപ്പ (45), സുനില്‍ നരെയ്ന്‍ (29), ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് (26*), സുബ്മാന്‍ ഗില്‍ (7*) എന്നിവരെല്ലാം കെകെആര്‍ വിജയത്തിന് നിര്‍ണായക പിന്തുണ നല്‍കി. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റസ്സല്‍ നാല് റണ്‍സെടുത്താണ് കളംവിട്ടത്. 43 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് ലിന്നിന്റെ ഇന്നിങ്‌സ്. 34 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുമാണ് ഉത്തപ്പയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 10 പന്തില്‍ നിന്ന് നാല് ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ചാണ് നരെയ്ന്‍ 29 റണ്‍സ് നേടിയത്.

പുറത്താവാതെ 22 പന്തില്‍ ഓരോ വീതം ബൗണ്ടറിയും സിക്‌സറും ഉള്‍പ്പെടുന്നതാണ് കാര്‍ത്തികിന്റെ ഇന്നിങ്‌സ്. ഹൈദരാബാദിനു വേണ്ടി സിദ്ദാര്‍ഥ് കൗളും അരങ്ങേറ്റക്കാരന്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശാക്വിബുല്‍ ഹസ്സന് ഒരു വിക്കറ്റ് ലഭിച്ചു.
ടൂര്‍ണമെന്റിലെ മികച്ച ബൗളിങ് നിരയായ ഹൈദരാബാദിനെതിരേ തുടക്കത്തില്‍ തന്നെ ഓപണര്‍മാരായ ലിന്നും നരെയ്‌നും തുടക്കത്തില്‍ കത്തിക്കയറുകയായിരുന്നു. ഇതില്‍ നരെയ്‌നായിരുന്നു ഏറ്റവും അപകടകാരി. എന്നാല്‍, തുടര്‍ച്ചയായ കുറ്റനടിക്കു ശ്രമിച്ച നരെയ്‌നെ ശാക്വിബുല്‍ ഹസ്സന്‍ ബൗളിങില്‍ മനീഷ് പാണ്ഡെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

നേരത്തെ, 39 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചാണ് ധവാന്‍ ആതിഥേയരുടെ ടോപ്‌സ്‌കോററായത്. 17 പന്തില്‍ മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് വില്ല്യംസന്റെ ഇന്നിങ്‌സ്. ഗോസ്വാമി 26 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറും നേടി. 22 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് പാണ്ഡെയുടെ ഇന്നിങ്‌സ്. നാല് വിക്കറ്റ് വീഴ്ത്തിയ പ്രസീദ് കൃഷ്ണയാണ് കെകെആര്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. നാല് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ നാല് വിക്കറ്റ് നേട്ടം. ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. റസ്സല്‍, നരെയ്ന്‍, കുല്‍ദീപ് യാദവ്, ജാവോന്‍ സീര്‍ലെസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Saturday, May 19, 2018, 23:57 [IST]
Other articles published on May 19, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+