ജയിച്ചാല്‍ കെകെആറിന് പ്ലേഓഫ് ടിക്കറ്റ്; പക്ഷേ, ഹൈദരാബാദ് കടമ്പ മറികടക്കണം
ഹൈദരാബാദ്: പ്ലേഓഫ് ടിക്കറ്റുറപ്പിക്കാനുറച്ച് മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇന്ന് ഐപിഎല്ലിലെ നിര്‍ണായക പോരിനിറങ്ങും. മുന്‍ ചാംപ്യന്‍മാരും നേരത്തെ തന്നെ പ്ലേഓഫ് ഉറപ്പിക്കുകയും ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് നിര്‍ണായക പോരില്‍ കെകെആറിന്റെ എതിരാളി. രാത്രി എട്ടിന് ഹൈദരബാദിലാണ് മല്‍സരം. ഇന്ന് വിജയിക്കാനായാല്‍ കെകെആറിന് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കു പിന്നാലെ പ്ലേഓഫ് ടിക്കറ്റുറപ്പിക്കുന്ന മൂന്നാമത്തെ ടീമായി മാറാന്‍ കഴിയും.
നിലവില്‍ 13 മല്‍സരങ്ങളില്‍ നിന്ന് ഏഴ് ജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ 14 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ദിനേഷ് കാര്‍ത്തിക് നയിക്കുന്ന കെകെആര്‍. 13 മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 18 പോയിന്റുമായാണ് കെയ്ന്‍ വില്ല്യംസന്‍ പടനയിക്കുന്ന ഹൈദരാബാദ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്. സീസണില്‍ ഇരു ടീമും ആദ്യം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഹൈദരാബാദിനായിരുന്നു ജയം. ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡനില്‍ അഞ്ച് വിക്കറ്റിനാണ് കെകെആര്‍ തോറ്റത്.

കെകെആറിന് ഇന്ന് ജയിക്കണം; തോറ്റാല്‍ ഭാവി തുലാസില്‍
പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണെങ്കിലും കെകെആറിന് ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്. ജയിച്ചാല്‍ അനായാസകരമായി പ്ലേഓഫ് ടിക്കറ്റുറപ്പിക്കാന്‍ കെകെആറിന് സാധിക്കും. പക്ഷേ, തോറ്റാല്‍ കെകെആറിന് പ്ലേഓഫ് സാധ്യത തുലാസിലാവും. മറ്റു ടീമുകളുടെ മല്‍സരഫലങ്ങളും നെറ്റ്‌റണ്‍റേറ്റും അടിസ്ഥാനമാക്കിയായിരിക്കും തോറ്റാല്‍ കെകെആറിന്റെ പ്ലേഓഫ് സാധ്യതകള്‍. അതിനാല്‍ തന്നെ വിജയം മാത്രം ലക്ഷ്യമിട്ടാണ് കൊല്‍ക്കത്തന്‍ ടീം ഹൈദരാബാദിലെത്തിയിരിക്കുന്നത്. സീസണില്‍ മികച്ച ഫോമിലായിരുന്ന ഹൈദരാബാദ് തോല്‍വിയിലേക്ക് വീണ അവസരം മുതലാക്കുകയാണ് കാര്‍ത്തികിന്റേയും കൂട്ടരുടെയും ലക്ഷ്യം. തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ക്കു ശേഷമാണ് കെകെആര്‍ ഹൈദരാബാദിലെത്തിയിരിക്കുന്നത്. ഇത് കെകെആറിന് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്.

വിജയവഴിയില്‍ തിരിച്ചെത്താനുറച്ച് ഹൈദരാബാദ്
സീസണില്‍ തുടര്‍ വിജയങ്ങളിലൂടെ പ്ലേഓഫ് ഉറപ്പിച്ച ഹൈദരാബാദ് ലീഗ് ഘട്ട മല്‍സരങ്ങള്‍ അവസാനത്തിലെത്തിയതോടെ ഹാട്രിക്ക് തോല്‍വി ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ്. തുടര്‍ച്ചയായ ആറ് വിജയങ്ങള്‍ക്കു ശേഷമാണ് ഹൈദരാബാദ് രണ്ട് തുടര്‍ തോല്‍വിയിലേക്ക് വീണത്. സീസണിലെ രണ്ടാംവട്ടവും ചെന്നൈയോടും ചിന്നസ്വാമിയില്‍ 14 റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടുമാണ് ഹൈദരാബാദ് പരാജയപ്പെട്ടത്. പ്ലേഓഫ് മല്‍സരങ്ങള്‍ ആരംഭിക്കാനിരിക്കേ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഹൈദരാബാദിന് ഇന്ന് കെകെആറിനെ തോല്‍പ്പിക്കേണ്ടതുണ്ട്. ടൂര്‍ണമെന്റില്‍ ടീമിന്റെ വിജയത്തിന്റെ നിര്‍ണായക ഘടകമായിരുന്ന ബൗളിങ് നിര പരാജയപ്പെട്ടതാണ് അവസാന രണ്ട് മല്‍സരങ്ങളിലും ഹൈദരാബാദിന് തിരിച്ചടിയായത്. പ്ലേഓഫിന് മുന്നോടിയായി ബൗളിങ് നിരയുടെ പിഴവുകള്‍ പരിഹരിക്കാനുള്ള അവസരം കൂടിയായാണ് ഇന്നത്തെ മല്‍സരത്തെ വില്ല്യംസനും സംഘവും നോക്കി കാണുന്നത്. ടീമിന്റെ വിജയത്തിന് ചുക്കാന്‍ പിടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വില്ല്യംസന്‍ തന്നെയാണ് ഹൈദരാബാദിന്റെ ഏറ്റവും വലിയ തുറുപ്പ്ചീട്ട്.


ടീം
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ശിഖര്‍ ധവാന്‍, അലെക്‌സ് ഹെയ്ല്‍സ്, കെയ്ന്‍ വില്ല്യംസന്‍ (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ശാക്വിബുല്‍ ഹസ്സന്‍, ശ്രീവാത്‌സ് ഗോസ്വാമി, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, സിദ്ദാര്‍ഥ് കൗള്‍.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്: ക്രിസ് ലിന്‍, സുനില്‍ നരെയ്ന്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണെ, ദിനേഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, സുബ്മാന്‍ ഗില്‍, പിയൂഷ് ചൗള, മിച്ചെല്‍ ജോണ്‍സന്‍/ജാവോന്‍ സീര്‍ലെസ്, കുല്‍ദീപ് യാദവ്, ശിവാം മാവി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications